Pages

Sunday, May 9, 2021

കാഴ്ച


ഞാൻ കണ്ട കാഴ്ചകൾക്ക്
ബാല്യത്തിലെ നഷ്ട്ടപെടലുകളുടെ
ആവലാതിയുണ്ട്,
മുണ്ട് മുറുക്കിയുടുത്തു
പതിഞ്ഞുപോയോരമ്മ-
വയറിന്റെ വിശപ്പുണ്ട്..
മുടിയിഴകളെ തഴുകിയുണർത്തിയ
മെലിഞ്ഞ കൈകളുടെ
നിലക്കാത്ത സ്വാന്തനം ഉണ്ട്...
തളർന്നു പോയൊരെൻ
വദനം തുടുക്കുവാൻ
ഊട്ടിവിളമ്പിയ ഒരയൽക്കാരി
ചേച്ചിയുടെ നിറഞ്ഞ സ്നേഹമുണ്ട്.
ബാല്യത്തിന്റെ കാഴ്ചകൾക്ക്
ഇരുൾമറക്കാത്ത ഉണ്മയുണ്ട്....
ചെമ്പകപ്പൂവിൻ ഗന്ധമുണ്ട്....
സ്നേഹത്തിൻ കരുതലുണ്ട്....
മഴത്തുള്ളിതൻ കുളിരുണ്ട്.....
തേനൂറും മധുരമുണ്ട്....
നെല്ലിക്ക തൻ ചവർപ്പുമുണ്ട്....
വേനൽകാറ്റാൽ പൊള്ളും ചൂടുണ്ട്....
കുപ്പിച്ചിൽ തരും വേദനയും,
കണ്ണുനീർ ചാലുമുണ്ട്...
എങ്കിലും..
അവയെല്ലാം നഷ്ടദുഃഖ-
സുഖങ്ങളായിരുന്നു...
പക്ഷെ ഇന്നെന്റെ തായിവേര്
അറ്റ് പോയിരിക്കുന്നു..
നൂൽ പൊട്ടിയ പട്ടം പോലെ
ഞാനിവിടെ അലഞ്ഞു നടക്കുന്നു..
കാഴ്ച മറച്ച കണ്ണീർച്ചാലുകൾ
ഓർമതെറ്റായി വറ്റിവരണ്ടു..
കൈകാട്ടി വിളിക്കുന്ന
കൺകോണുകളിൽ ഇന്നു പഴയ
കാഴ്ചയുടെ തിളക്കമില്ല...
അറം പറ്റിയ വാക്കിനാൽ
പുഴുക്കുത്തു വീഴാത്ത
കഴ്ചകൾ സ്വപ്നം കണ്ടുകൊണ്ടു
ചരിക്കുന്നു ഞാനും..
കാലചക്രത്തിൻ പുതിയ കാഴ്ചകൾക്ക്
കാതോർത്തുകൊണ്ട്...
കൺപാർത്തു കൊണ്ട്...

No comments:

Post a Comment