Pages

Tuesday, May 18, 2021

നീന -2

എന്താടാ.. ആശ്ചര്യത്തോടെ വിപിൻ‌ദാസ്
അവനെ നോക്കി.
എടാ നീനയുടെ നിറഞ്ഞ കണ്ണുകൾ നീ ശ്രദ്ധിച്ചില്ലേ...
അവളുടെ ആ പൂച്ച കണ്ണുകൾ എന്നെ പലപ്പോഴും ഉറക്കം കെടുത്തുന്നു.
അവൾക്കെന്നെ അത്ര ഇഷ്ടമായിരുന്നു.
ഒരുപക്ഷെ അവളുടെ സ്നേഹം നഷ്ടപെടുത്തിയാണ് ഞാൻ ഈ ജീവിതം കെട്ടിപ്പടുത്തത്.വാസു പറഞ്ഞുകൊണ്ടിരുന്നു.
ഒന്നും സാരമില്ലടാ.. അവളിപ്പോൾ നല്ലൊരു കുടുംബജീവിതം നയിക്കുന്നു..കൂടാതെ നീയും...വിപിൻ ദാസ് അവനെ സമാധാനിപ്പിച്ചുകൊണ്ടിരുന്നു.
ഇടിവെട്ടികൊണ്ട് മഴ വീണ്ടും തിമിർത്തുപെയ്യാൻ തുടങ്ങി.
ഇടിമിന്നലിനിടയിൽ അവർക്കു പിറകിലായി ഒരാൾരൂപം!!!!അത് അവർക്കാരികിലേക്ക് നടന്നടുക്കുന്നു..വിപിൻ ദാസിന്റെ തൊണ്ടയിൽ ഒരാർത്തനാദം കുടുങ്ങി...
അടുത്ത ഇടിമിന്നലിൽ അവരാരൂപത്തെ തിരിച്ചറിഞ്ഞു.
നീന !!!!
നീനേ...നീയെന്താടി ഇവിടെ... ഇതുവരെ നീ പോയില്ലേ?? തെല്ലൊരന്ധാളിപ്പോടെ അവരവളെ നോക്കി.
അവസാന ബസ്സായിരുന്നു.. അത് അടുത്ത സ്റ്റോപ് ആയപ്പോഴേക്കും ബ്രേക്ക് ഡൌൺ ആയി... പിന്നെ ഞാൻ ഒന്നും ആലോചിച്ചില്ല ഇങ്ങോട്ട് പോന്നു..അവൾ പറഞ്ഞു നിർത്തി.
"ങ്ങാ.. അതു നന്നായി..എന്നാൽ ഞാൻ മറ്റൊരു റൂം ഏർപ്പാടാക്കാം"വിപിൻ‌ദാസ് താഴേക്കു നടന്നു.
ദേവാ...
അവളവനെ വിളിച്ചു...
നിലത്തുറക്കാത്ത കാലടികളുമായി അവൾക്കു മുൻപിൽ അവൻ നിന്നു.
ദേവാ...നീ വിപിനോട് പറയുന്നതെല്ലാം ഞാൻ കേട്ടു...
എന്തിനാടാ നീ എന്നെ നഷ്ടപ്പെടുത്തിയത്
അവളുടെ ഒച്ചത്തിലുള്ള ചോദ്യവും കരച്ചിലും അവിടെമാകം  നിറഞ്ഞു.
പിന്നെ മഴയുടെ ഇടിമുഴക്കത്തിലെവിടെയോ അത് അലിഞ്ഞില്ലാതെയായി.
അവന്റെ തൊണ്ട ഇടറി..
നിന്റെ സ്വപ്നങ്ങൾക്ക് വേണ്ടി...
എന്റെ സ്വപ്നങ്ങൾക്ക് വേണ്ടി...
എനിക്ക് നമ്മളെ ഉപേക്ഷിക്കേണ്ടി വന്നു..
ദേവൻ വികാരാധീനനായി പറഞ്ഞു.
നിനക്കറിയ്യോ ഞാൻ നിന്നെ എത്രമാത്രം സ്നേഹിച്ചിരുന്നെന്ന്??
അവനവളുടെ മുഖം തന്റെ കൈ കുമ്പിളിലൊതുക്കി.. തന്റെ മുഖം കുനിച്ചു അവളുടെ നെറുകയിൽ അമർത്തി ചുംബിച്ചു !!!
അതൊരു മിന്നൽ പിണരായി അവളുടെ ശരീരത്തിനെ കടന്നു പോയി.
അവർ പരസ്പരം പുണർന്നു.
ദേവാ...നിന്റെ ഈ ഒരു രാത്രി എനിക്ക് വേണം..
ഈ ടെറസ്സിൽ..ഈ മഴയിൽ കുതിർന്നു..നിന്റെ നെഞ്ചിൽ തല ചായ്ച്ചു എനിക്കിന്നുറങ്ങണം.
ഒരു കൊച്ച് കുഞ്ഞായി... നിന്റെ മാറത്തു ഇറുകെ പുണർന്നു കിടക്കാൻ ഒരു രാത്രി..
ഈ രാത്രി ഞാൻ നിനക്കായി സമർപ്പിക്കുന്നു.
നീയെന്ന വാരി പുണരുക.. ഒരു മുല്ല വള്ളി പോലെ എന്നിൽ പടർന്നു കയറുക.
അവൾ എന്തെല്ലാമോ പുലമ്പി കൊണ്ട് അയാളെ ഇറുകി പുണർന്നുകൊണ്ടിരുന്നു...
അയാൾ അവളിലേക്ക് സ്വയം അലിഞ്ഞില്ലാതെ ആവുകയായിരുന്നു...

കാളിങ് ബെൽ തുടരെ തുടരെ ഒച്ചയിട്ടു തുടങ്ങി,കൂടെ കതകു മുട്ടിവിളിച്ചുകൊണ്ടു  ഒരു സ്ത്രീയുടെ ശബ്ദവും..
"വാസു സാർ,ദർവാജ കോൽഡോ"...
"വാസു സാർ,ദർവാജ കോൽഡോ"
സമയം എട്ടുമണി കഴിഞ്ഞെങ്കിലും ആ ലക്ഷറി ഫ്ലാറ്റ് സമുച്ചയത്തിന്റെ പതിനാറാം നിലയിലെ അയാളുടെ റൂമിലേക്ക്‌ സൂര്യപ്രകാശരേണു ഇനിയും ജനൽ തള്ളിത്തുറന്നു വന്നിട്ടില്ല.
"വാസു സാർ,ദർവാജ കോൽഡോ""വാസു സാർ,ദർവാജ കോൽഡോ" സ്ത്രീ ശബ്‌ദം പരുക്കനായി തുടങ്ങി..
അത് അയാളുടെ ഉറക്കം ശരിക്കും കെടുത്തി.
"നാശം"... ഉറക്കച്ചടവ് വിട്ടുമാറാതെ നിലത്തുറക്കാത്ത കാലടികളുമായി അയാൾ കതകു തുറന്നു.
റൂം ക്ലീൻ ചെയ്യാനും,ഭക്ഷണ മുണ്ടാക്കിത്തരാനും വരുന്ന സ്ത്രീയാണ്.. ലക്ഷ്മി ദീദി.
അയാൾ അവരെ നോക്കി ചിരിച്ചെന്നു വരുത്തി.
വിസ്കിയുടെയോ സിഗററ്റിന്റെയോ വാട മൂക്കിൽ അടിച്ചിട്ടോ എന്തോ ഈർഷ്യ മുഖത്ത് പ്രകടിപ്പിച്ചുകൊണ്ടവർ റൂമിലേക്ക്‌ കടന്നു.
അവർ ഉണ്ടാക്കി കൊടുത്ത ബ്ലാക്ക് ടീ ഊതി കൊടുക്കുന്നതിനിടയിൽ വാസുദേവൻ ഓർമകളിലേക്ക് വഴുതിവീണു.ഞായർ ഒഴിച്ച് മറ്റെല്ലാ ദിവസവും ഏഴു മണിക്കേ അവരവിടെ വരാറുണ്ട്.താനീ നഗരത്തിൽ വന്നിട്ടിപ്പോൾ പത്തു വർഷമാകുന്നു.അന്ന് തൊട്ടേ തന്നോടൊപ്പം കൂടിയതാണ്  ആ സ്‌ത്രീ... അതായത് തന്റെ കല്യാണത്തിനും മുൻപേ.. അയാളോർത്തു.. എത്രയോ റൂമുകൾ താൻ മാറിയിരിക്കുന്നു പക്ഷെ ഇവരെ മാത്രം പറഞ്ഞു വിടാൻ തോന്നിയില്ല.അമ്മ മരിച്ചതിനു ശേഷം ഒരമ്മയുടെ സ്നേഹവായ്‌പോടെ അവരവിടുത്തെ എല്ലാ പണിയും ചെയ്തു തീർത്തു ഉച്ചയോടെ മടങ്ങാറാണ് പതിവ്.ഇതിനോടകം തന്റെ കൊച്ചുകുടുംബത്തിലെ ഒരംഗമായി അവർ മാറി കഴിഞ്ഞിരുന്നു.
അയാൾ ബാൽക്കണിയിലേക്കുള്ള ഡോർ തുറന്നു. ചെറുതായി മഴ ചാറുന്നുണ്ട്.. ഹാ നല്ല അന്തരീക്ഷം അയാൾ മനസ്സിൽ പറഞ്ഞു.
അപ്പോഴാണ് അതിരാവിലെ തന്നെ ആരോ മൊബൈലിൽ വിളിച്ച കാര്യം അയാൾ ഓർത്തത്‌.പുതപ്പിനടിയിയിലേക്ക് വലിച്ചെറിഞ്ഞ മൊബൈൽ ഫോൺ  തപ്പിയെടുത്തുകൊണ്ടയാൾ വീണ്ടും ബാൽകണിയിലെ ചെറിയ മഴച്ചാറിൽ ചെന്നിരുന്നു.തണുത്ത കാറ്റ് മഴയിൽ നിന്നു അടർത്തിയെടുത്ത മഴയുടെ നനുത്ത കണികകൾ ദേഹത്തെ പുൽകിക്കുമ്പോൾ അയാൾക്ക്‌ എന്തെന്നില്ലാത്ത കുളിർമയാണ്.
മഴയുടെ നേർത്ത വിരലുകൾ തന്നെ സ്പർശിക്കുമ്പോളൊക്കെ അയാളുടെ മനസ്സ്  ചോർന്നൊലിക്കുന്ന തന്റെ പഴയ വീട്ടിലെ ഉമ്മറപ്പടിയിൽ ചെന്നവസാനിക്കും.
"വാസു സർ, മേം മച്ചലി ലേനാ ജാ രാ ഹും"
ലക്ഷ്മി ദീദി അയാളുടെ മറുപടിക്കു കാത്തുനിൽക്കാതെ വാതിൽ അടച്ചു ഇറങ്ങി കഴിഞ്ഞിരുന്നു.ആ കുടുംബത്തിലെ ഇഷ്ടങ്ങളെല്ലാം അവർക്കു മനഃപാഠമാണ്.
അയാൾ മിസ്സ്ഡ് കാൾ ലിസ്റ്റിലേക്ക് നോക്കി.
ആരൊക്കയോ വിളിച്ചിട്ടുണ്ട്.
അവസാനം മൂന്നു പ്രാവിശ്യം അടിപ്പിച്ചു വിളിച്ച നമ്പറിലേക്കു അയാൾ ഡയൽ ചെയ്തു..
മറുവശം കാൾ എടുത്തു
ഹലോ.
അയാൾ ചോദിച്ചു ആരാ
ദേവാ..  ഞാൻ വിപിൻദാസ്  ആടാ.. നിന്റെ പഴയ ദാസ്..
എടാ ദാസാ..നീ എവിടുന്നാടാ..,
എന്റെ നമ്പർ എവിടുന്നു കിട്ടി??
ദേവൻ അമ്പരപ്പ് വിട്ടുമാറാതെ അവനോടു ചോദിച്ചു.ആശ്ച്ചര്യവും ആകാംഷയും ദേവന്റെ ശബ്ദത്തിൽ നിറഞ്ഞു നിന്നു.
വിപിൻ‌ദാസ് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു..
കൂറേ പാടുപെട്ടാണ് നിന്റെ നമ്പർ സംഘടിപ്പിച്ചത്..
അതൊക്ക പിന്നെ പറയാം.
വേറെ എന്തൊക്ക ഉണ്ടെടാ  ദാസാ വിശേഷങ്ങൾ.
ജിജ്ഞാസയടക്കാൻ ദേവന് കഴിഞ്ഞില്ല
ദേവാ..
ഇന്നു പുലർച്ചെ..നമ്മുടെ നീന മരിച്ചു..
സൂയിസൈഡ് ആയിരുന്നു...
ഇന്നലെ സന്ധ്യ ആകുവോളം അവൾ ഞങ്ങളുട കൂടെ ഉണ്ടായിരുന്നു..
ഇന്നലെ നമ്മുടെ ഗെറ്റ്ടുഗെദർ ആയിരുന്നില്ലേ.
ഞാൻ മെയിൽ അയച്ചിരുന്നല്ലോ.
നീ മാത്രമാ വരാത്തത്!!!
നിന്നെക്കുറിച്ചവൾ പല പ്രാവിശ്യം അനേഷിച്ചിരുന്നു.നീ വരുമെന്നുള്ള പ്രതീക്ഷ എന്നേക്കാൾ ഉപരി അവൾക്കായിരുന്നു.
ദേവാ...അവളുടെ കുടുംബ ജീവിതം ഒട്ടും സക്സസ്സ് ആയിരുന്നില്ല..അത്രയും പരിതാപകരമായിരുന്നു അവളുടെ അവസ്ഥ.കഴിഞ്ഞ ആഴ്ച അവൾ ഡിവോഴ്സ് ആയി.നീ ഒന്നു കാണണമായിരുന്നു അവളെ..
അവൾ നമ്മുടെ നീനയാണെന്നു തിരിച്ചറിയാൻ ആ പൂച്ച കണ്ണുകൾ മാത്രമേ ബാക്കി ഉണ്ടായിരുന്നുള്ളു.മെലിഞ്ഞുണങ്ങിയ അവളുടെ ദേഹത്തെ ജീവൻ നിന്നെ കാണാൻ വേണ്ടി മാത്രമായി ആണോ അവൾ ബാക്കി വെച്ചത് എന്ന് പോലും എനിക്കിപ്പോൾ തോന്നുന്നു ..
വാസു.. നീ വരണമായിരുന്നെടാ...കാരണം നിന്നെ അവസാനമായി ഒന്നു കാണാൻ മാത്രമായിരിക്കണം ഈ അവസ്ഥയിലും അവൾ ആ ഫങ്ങ്ക്ഷന് വന്നത്...
ദാസ് നിർത്താതെ പറഞ്ഞു കൊണ്ടിരുന്നു...
അപ്പോൾ താനിന്നലെ രാത്രി കണ്ടതൊക്കെയും!!!
തിരിച്ചൊന്നും പറയുവാനാകാതെ ദേവൻ ഫോൺ കട്ട്‌ ചെയ്തു...
അയാൾ മഴ നനഞ്ഞു കുതിർന്ന ആ ചാരുകസേരയിലേക്ക് തളർന്നിരുന്നുപോയി.
തന്റെ മുഖത്തിൽ പറന്നു വീണ മഴയുടെ നനുത്ത കണികകൾ ഇപ്പോഴായാളെ കുളിരണിയിച്ചില്ല.. കരിഞ്ഞുണങ്ങിയ മെയ്മാസചെടികൾ അയാളുടെ ഉൾകാഴ്ചയിൽ തെളിഞ്ഞു. വാടിപോയൊരു മുല്ലപ്പൂമാലയുടെ ശവംനാറുന്ന ഗന്ധം അയാളുടെ മൂക്കിൽ പതിഞ്ഞു.കഴിഞ്ഞ രാത്രി തന്റെ മാറിൽ ഒരു തൂവൽ പോലെ തളർന്നുറങ്ങിയ നീനയുടെ ഭാരം അപ്പോഴേക്കും അയാളുടെ നെഞ്ചിൽ താങ്ങാവുന്നതിലും അധികം കനമുള്ള ഒരു വിങ്ങലായ് മാറാൻ തുടങ്ങിയിരുന്നു....

                    *******ശുഭം *******
                     രതീഷ് കോച്ചേരി 

നീന-1

                 മൊബൈൽ ഫോൺ നിർത്താതെ ബെല്ലടിക്കാൻ തുടങ്ങിയിട്ട് കുറച്ച് നേരമായി.അവിടെകിടന്നു അടിക്കട്ടെ.. വീക്കെൻഡ് ആണ്...നേരെത്തെ എഴുന്നേറ്റിട്ടു പ്രത്യകിച്ചു ഒരു പണിയുമില്ല. വാസുദേവൻ പതിമായക്കത്തിൽ ആരോടെന്നില്ലാതെ പിറുപിറുത്തു.ഭാര്യയും മോനും സമ്മർ വെക്കേഷന് നാട്ടിൽ പോയതിനാൽ അയാളുടെ പഴയ ദുശീലങ്ങളുടെ സുഖം അയാൾ വീണ്ടും ആസ്വദിക്കയാണ്.ഇന്നലെ പകുതിയിലേറെ കുടിച്ചു തീർത്ത ഒരു ഫുൾ ബോട്ടിൽ വിസ്കിയുടെ ശേഷിപ്പും  ഇനിയും മുറിവിട്ടുപോകാതെ തിങ്ങി നിറഞ്ഞു നിന്ന "നേവി കട്ട്‌" സിഗരിറ്റിന്റെ പുക ചൂരും ആ റൂമിൽ അപ്പോളും തളം കെട്ടിനിൽക്കുന്നുണ്ടായിരുന്നു.തലയിണക്കു താനൊരു ഭാരമാകേണ്ട എന്നു വിചാരിച്ചിട്ടോ എന്തോ തന്റെ തലക്കുമുകളിലേക്കു തലയിണ എടുത്തു വച്ചുകൊണ്ടയാൾ വീണ്ടും ഉറക്കത്തിലേക്കു ഊളിയിടാൻ ശ്രമിച്ചു.പുറത്തു തിമിർത്തു പെയ്യുന്ന മഴയുടെ താളവും തണുപ്പും ഒരു താരാട്ടുപോലെ അയാളെ ആവരണം ചെയ്തു.അല്ലെങ്കിലും മഴ പണ്ടുമുതലേ അയാളുടെ ഏറ്റവും അടുത്ത സുഹൃത്താണ്.കൂടെ കരയാനും ചിരിക്കാനും മഴയോളം കൂടെ കൂട്ടാൻ പറ്റിയ ഒരു ചങ്ങാതി വേറെ ഇല്ല എന്നാണ് അയാളുടെ പക്ഷം.ആ രാത്രിമഴയുടെ നൂലുപിടിച്ചയാൾ ചെന്നെത്തിയത് അയാളുടെ പഴയ  കോളേജ് കാമ്പസ്സിലാണ്.
ഇടവപ്പാതി മഴ തിമിർത്തു പെയ്യുന്നു.മഴക്ക് താളം പിടിച്ചെട്ടെന്നോണം മുടിയഴിച്ചിട്ടാടി ഉലയുന്ന കമുകിൻ തലപ്പുകൾ.നശിച്ച  കാറ്റ് ..പിഞ്ഞിപഴകിയ കുട കാറ്റിനഭിമുഖമായി പിടിക്കാൻ പണിപ്പെട്ടുകൊണ്ടു വാസുദേവൻ പിറുപിറുത്തു.മഞ്ഞ നിറം തേച്ചു പിടിപ്പിച്ച കോൺക്രീറ്റ് തൂണുകളിൽ കറുത്ത അക്ഷരങ്ങളാൽ ആലേഖനം ചെയ്ത കോളേജിന്റെ നാമം മുഖമുയർത്തി വാസുദേവൻ വായിച്ചെടുത്തു. തന്നെപോലെ തന്നെ കോളേജിലേക്ക് അഡ്മിഷന്റെ അപ്ലിക്കേഷൻ കൊടുക്കാനവാം ചിലർ ഒറ്റയ്ക്കും കൂട്ടമായും മഴയെ വകഞ്ഞുമാറ്റി കോളേജിലേക്ക് നടക്കുന്നത് കാണാം.കുട ചൂടിയിട്ടുണ്ടെങ്കിലും പാതി നനഞ്ഞ ശരീരവും അതിലേറെ നനഞ്ഞ മനസ്സും പേറിയാണ് വാസുദേവൻ  ആ കാമ്പസ്സിലേക്കു കാലെടുത്തു വച്ചത്.ഉന്നതകുലജാതരായ തനിക്കു ചുറ്റുമുള്ളവരെ കാണുമ്പോൾ അവന്റെ തല തനിയെ താഴും.. കാലടികൾ മെല്ലെ പതറും.നിറത്തിന്റെ.. കുലത്തിന്റെ.. പാരമ്പര്യത്തിന്റെ.. അപകർഷതാ ഭാരം... ചെറുപ്പത്തിലേ അവൻ അങ്ങനെയാണ്.
കരിഞ്ഞുണങ്ങിയും കായ്ച്ചും നിൽക്കുന്ന കുറെയേറെ പാഴ്ച്ചെടികൾക്കു ശേഷം ഒരുകൂട്ടം മെയ്‌മാസച്ചെടികൾ വരിവരിയായി ഓഫീസിന്റെ കാവടത്തിനരികിലായി പൂത്തുലഞ്ഞു  നിൽക്കുന്നു.
അഡിമിഷന്റെ ആപ്ലിക്കേഷൻ ഫോം കൊടുക്കാൻ ക്യുവിൽ നിക്കുമ്പോഴാണ് അച്ഛന്റെ കൈയും പിടിച്ചു ആരെയും മയക്കുന്ന കൗതുകവുമായി ഒരു ചുരിദാറുകാരി അവന്റെ അടുത്തുവന്നത്.
"എക്സ് ക്യുസ്  മീ
ഒരു പേന തരാമോ?"
ആ സൗന്ദര്യധാമം അവന്റെ നേർക്ക് പ്രതീക്ഷയോടെ കൈനീട്ടി.
അവളുടെ തിളങ്ങുന്ന പൂച്ചകണ്ണുകൾക്കു മുൻപിൽ അവന്റെ തല താനെ താണു. അവൾക്കുള്ള മറുപടി അവന്റ തൊണ്ട കുഴിയിൽ ഉടക്കി നിന്നു.
വല്ലവിധേനയും കീശയിൽ നിന്നും പേനയെടുത്ത് അവൾക്കു കൊടുക്കുമ്പോൾ അവന്റെ കൈകൾ ചെറുതായൊന്നു വിറച്ചു.
"ഫോം പൂരിപ്പിക്കാനാ, കുറച്ച് കഴയുമ്പോൾ തരാട്ടോ"
കിളി മൊഴിയും പോലുള്ള അവളുട ശബ്ദത്തിനു ശരിയെന്നവൻ തലയാട്ടി.
അവൾ പോയതിനു ശേഷവും അവളുടെയോ അവൾചൂടിയ പുഷ്പത്തിന്റെയോ സൗരഭ്യം അവിടെ നിറഞ്ഞു നിന്നു...
അതവനെ പരിരംഭണം ചെയ്തു തഴുകികൊണ്ടിരുന്നു.
പക്ഷെ പിന്നീട്  അവിടെയെങ്ങും അവളെ കണ്ടില്ല... ഒരു പേന അങ്ങനെ പോയി അവൻ നിശ്വസിച്ചു.
ഒരു മാസം കടന്നുപോയി.
ഇന്നാണ് കോളേജിലെ ആദ്യ ദിനം.
ക്ലാസ് റൂം ശബ്ദ മുഖരിതമാണ്.
പുതിയ സൗഹൃദങ്ങളുടെ നീരുറവ പിറക്കുന്നതിന്റെ മുഹൂർത്തങ്ങൾ.
പരസ്പരം പരിചയപെടുന്ന പുതിയ മുഖങ്ങൾ.
പരിചയം പുതുക്കുന്ന പഴയ മുഖങ്ങൾ.
ഇതിനകം മുളപൊട്ടിയ പ്രണയത്തിന്റെ നനുത്ത സംഭാഷണങ്ങൾ.
ചിലരുടെ വെടിപറച്ചിലുകൾ..
സ്വയം പുകഴ്ത്തത്തലുകൾ.
ക്ലാസ്സിനെ ശാന്തമാക്കികൊണ്ടു  പ്രധാന അദ്ധ്യാപകൻ കടന്നു വന്നു.
സൈലന്റ്.. സൈലന്റ്
അയാൾ വലിയ ശബ്ദത്തിൽ ഒച്ചയുണ്ടാക്കികൊണ്ട് ആ ക്ലാസ് റൂം നിശബ്‍ദമാക്കി.
അദ്ദ്ദേഹം സ്വയം പരിചയപെടുത്തിയതിനു ശേഷം എല്ലാവരെയും മറ്റുള്ളവർക്ക് പരിചയപ്പെടുത്തുകയാണ്.
"സെൽഫ് ഇൻട്രൊഡക്ഷൻ"ആണ്,
അതിനുശേഷം അദ്ധ്യാപകന്റെ വക ഒന്നുരണ്ടു ചോദ്യങ്ങൾ വേറെയും.
ചിലർ ആസ്വദിച്ചുകൊണ്ടാ കലാപരിപാടി തുടങ്ങിക്കഴിഞ്ഞു.മറ്റുചിലരുടെ മുഖം വിയർത്തു വിവർണമാകുന്നു.ചിലർ സംഭവ ബഹുലമായി തന്നെ അവരുടെ ഭൂതവും ഭാവിയും വരച്ചിടുന്നു ...
വാസുദേവന്റെ അടിവയറ്റിൽ നിന്നും ഒരു പുകച്ചിൽ തുടങ്ങി.തനിക്കുറപ്പില്ലാത്ത ഒരു നാളെയെക്കുറിച്ചു എന്ത് സംസാരിക്കാൻ.
തനിക്ക് എന്ത് ഭൂതം എന്ത് ഭാവി...
"വാസൂ ഇനി പഠിച്ചോതൊക്ക മതി.. അവനെ എന്റെ കൂടെ വർക്ക്‌ഷോപ്പിൽ പറഞ്ഞുവിടൂ വസൂന്റമ്മേ..ഞാനവനെ നല്ലൊരു മെക്കാനിക്കാക്കാം..." കഴിഞ്ഞ ദിവസംകൂടി അയൽക്കാരൻ ജോസേട്ടൻ അവന്റമ്മോയോട് പറയാറുള്ള പതിവു പല്ലവി അവന്റെ കാതുകളിൽ മുഴങ്ങി.
"മൈ നെയിം ഇസ് നീന .
ഐ അം ഫ്രം പാലക്കാട്‌ "
ആൻഡ്  മൈ അംബീഷൻ ഇസ് ബിക്കം ആൻ IPS ഓഫീസർ.
വാസുവിന്റെ ചിന്തകളെ ബോധ തലത്തിലേക്കുണർത്തികൊണ്ട്  ഒരു കിളികൊഞ്ചൽ ആ ക്ലാസ് റൂമിൽ പ്രതിധ്വനിച്ചു.
എല്ലാവരുടെയും കണ്ണുകൾ ആ കിളികൊഞ്ചലിലേക്കു പോയി.
അദ്ധ്യാപകൻ അവളെ അഭിനന്ദിക്കുന്നു.
വാസുദേവൻ തലതിരിച്ചവളെ നോക്കി.
ഇത് അവളല്ലേ!!!ആ പൂച്ച കണ്ണുകാരി!!!
തന്റെപേനയും കൊണ്ടന്നു മുങ്ങിയവൾ..
ശേഷം പലരുടെയും ചടങ്ങ് കഴിഞ്ഞു.
അടുത്തത് തന്റെ ഊഴമാണ്.. വാസുദേവൻ മെല്ലെ എഴുന്നേറ്റുനിന്നു..
പിന്നെ ഇടറിയതെങ്കിലും അവന്റെ ശബ്ദഗാംഭീര്യം ആ ക്ലാസ് റൂമിൽ നിറഞ്ഞു.
"മൈ നെയിം ഈസ്‌ വാസുദേവൻ"
"ഐ അം ഫ്രം കുറുക്കൻമൂല"
സ്ഥലപ്പേര് കേട്ടിട്ടാണോ അതോ തന്റെ കോലവും പേരും കേട്ടിട്ടാണോ എന്തോ എല്ലാവരും പൊട്ടിച്ചിരിച്ചു.
മാഷിന് പിന്നേം തമാശ...കുറുക്കൻമൂല!!!
"അതെവിടാ.. വാസു"  ചിരിച്ചുകൊണ്ട് അദ്ധ്യാപകൻ അവനോട് ചോദിച്ചു.
"സർ...നിയർ... ഇവിടെ അടുത്താ"അവൻ  തെല്ലൊരു  ഉന്മേഷത്തോടെ പറഞ്ഞു.
"ഓകേ..വാട്ട്‌ ഇസ് യുവർ അംബീഷൻ Mr.വാസു"
അദ്ദ്യാപകൻ വിടാനുള്ള ഭാവമില്ല.
അവനൊന്നു കുഴങ്ങി..
ആരാവാനാണ്  തന്റെ ആഗ്രഹം എന്നാണ് ചോദ്യം.എന്ത് ഉത്തരം കൊടുക്കും??
തനിക്കു ആര് ആവാൻ പറ്റും.
അദ്ധ്യാപകൻ ചോദ്യമവർത്തിച്ചു.
അവന്റെ മറുപടി കേൾക്കാൻ കാതുകൂർപ്പിച്ചതുപോലെ
ക്ലാസ്സ്‌റൂം നിശബ്‍ദമായി.
അവനിലെ പ്രാസംഗികൻ പതിയെ ഉണർന്നു..
"സാർ എനിക്ക് ആഗ്രഹങ്ങളല്ല.. സ്വപ്നങ്ങളാണ് കൂടുതൽ.
ചോർന്നൊലിക്കാത്ത ഒരു വീടാണ്, വിശക്കാത്ത ഒരു വയറാണ്, ആരെയും നോവിക്കാതെ ഒരു മനസ്സാണ് എന്റെ സ്വപ്നം"
അത്രയും പറഞ്ഞപ്പോഴേക്കും അവന്റെ കണ്ണുകൾ നിറഞ്ഞുവന്നു.ക്ലാസ്റൂമിലെ ചിലരെങ്കിലും അവന്റെ കണ്ണീരിൽ അലിഞ്ഞു ചേർന്നു.
പിന്നീടവർ വന്ന് അവനെ പരിചയപെട്ടു..
നീന വന്നവന്റെ കൈയ്യിൽ പിടിച്ചു,
ദേവാ ഓർമ്മയുണ്ടോ ഈ കള്ളിയെ... ഞാനന്ന് പേന തിരിച്ചുതരാൻ മനപ്പൂർവം മറന്നതല്ല കേട്ടോ.
അന്നത്തെ തിരക്കിനിടയിൽ തിരിച്ചുതരാൻ മറന്നുപോയതാ അവൾ തുടർന്നു.
അത് സാരമില്ല വാസുദേവൻ മന്ദഹസിച്ചു.അവളുടെ വെളുത്ത പല്ലുകളെക്കാൾ മനോഹരമായി ചിരിച്ചുകൊണ്ടവൾ പറഞ്ഞു.ചിരിക്കുമ്പോൾ അവളുടെ പൂച്ചകണ്ണുകൾ ചെറുതായ് ചെറുതായി അവിടെ രണ്ടു വരകൾ മാത്രമാകുന്നതവൻ ശ്രദ്ധിച്ചു.ചുവന്ന പനിനീർ പൂപോലെ തുടുത്തു വരുന്ന നാസിക തുമ്പ്.
അവനും കൂടെ ചിരിച്ചു.എല്ലാരും അവനെ "വാസു" എന്നാണ് ഇതിനകം വിളിച്ചു പോന്നത്.എന്നാലിവളിതാ തന്റെ പേരിനു പുതിയ മാനം ചേർത്തിരിക്കുന്നു... "ദേവൻ"
വാസുദേവനെ ആദ്യമായി "ദേവനിലേക്ക്" ലോപിപ്പിച്ചവൾ.അവളുടെ മുടിയിലെ മുല്ലപ്പൂവിന്റെ പരിമളം അവിടമാകമാനം നിറയുന്നത് അവനറിഞ്ഞു. അത് അവനെ പൊതിഞ്ഞു നിന്നു.
അവരുടെ ഇടയിലേക്ക് ഇടിച്ചു കേറി വന്ന് ഒരാൾ കൈ നീട്ടി.
"ഞാൻ വിപിൻ ദാസ് "
അവൻ സ്വയം പരിചയപ്പെടുത്തി.
എന്നിട്ടു വസൂനോട് .
അളിയാ.... നീ ആദ്യ ദിവസം തന്നെ തകർത്തു വാരിയല്ലോ...ആരെഴുതി പഠിപ്പിച്ചു ഇതെല്ലാം..
എന്തായാലും സംഗതി പൊളിച്ചു..
വാസുദേവൻ മറുപടിയായി ഒന്നു ചിരിച്ചു..

ഋതുക്കൾ  പലതു കടന്നു പോയി.
മെയ് മാസചെടികൾ പല പ്രാവശ്യം ആ കാമ്പസിൽ ശോഭപടർത്തി.
പലരുടെയും ക്യാമ്പസ് പ്രണയങ്ങൾ  വിടരുകയും കൊഴിയുകയും ചെയ്തു.
വിപ്ലവത്തിന്റെ പതാക തോളിലേറി വാസുദേവൻ പലകുറി  ആ കാമ്പസിന്റെ ഓരോ ഇടനാഴിയിലും കേറിയിറങ്ങി.
ഇതിനോടകം അവനാക്യാമ്പസിന്റെ നിറസാന്നിധ്യമായി മാറിക്കഴിഞ്ഞിരിന്നു.
ഇന്നവൻ കവിയാണ്...സഖാവാണ് പ്രഭാഷകനാണ്..
വിപിൻ ദാസ്, നീന ,വാസുദേവൻ ഇവർ വേർപിരിയാത്ത സുഹൃദ് ത്രയമാണ്...
അവന്റെ പ്രഭാഷണങ്ങൾ പലതവണ ആ ക്യാമ്പസ്സിൽ അലയടിച്ചു.
മാർച്ചിന്റെ മറ്റൊരു ദുഃഖം പോലെ  അന്നാ കാമ്പസിൽ അവരുടെ അവസാന വർഷ സെന്റോഫ് പാർട്ടി നടക്കുകയാണ് .
വാസുദേവന്റെ വാക് ചാരുതയിൽ സദസ്സ് കാതു കൂർപ്പിച്ചിരിക്കുകയാണ്.
"ഹാ ഏകാന്ത താരമേ
നീ അറിയുന്നുവോ
ഞാൻ നിന്നെ മറക്കുകയാണ് "
ശബ്‍ദാവലിയിലെ
നിന്റെ സ്വരത്തിനു നേരെ
ഞാൻ ചെവികൊട്ടുകയാണ്.
നിന്റെ നിറ നയനങ്ങൾക്കു നേരെ
ഞാൻ കണ്ണടക്കുകയാണ്.
നിന്റെ ഹൃദയ ബാഷ്പങ്ങൾ
എന്നെ ചുട്ടു പൊള്ളിക്കുന്നുവെങ്കിലും
നിന്റെ കൈകൾ എന്നെ പിൻവിളിക്കുന്നെങ്കിലും
നിന്റെ സാമിപ്യം എനിക്ക്
സ്വാന്തനമേകുമെങ്കിലും.
ഓമലേ മറക്കുകയാണ് നിന്നെ ഞാൻ.
ഒരു ചെങ്ങാതിയെന്നത്
ഒരിക്കലും കറ പിടിക്കാത്ത
ഒരു കൊച്ചു കണ്ണാടിച്ചില്ലു.
വരും കാലങ്ങളിൽ ആ കൊച്ചു കണ്ണാടി ചില്ലിൽ മാറാല പിടിപ്പിക്കാതെ നമ്മുടെ സൗഹൃദം പരസ്പരം നമുക്ക് കൈമാറാം.
വാസുദേവൻ..പറഞ്ഞവസാനിപ്പിച്ചു
നിറകണ്ണുകളും നിലക്കാത്ത കരഘോഷവും അവിടം ശബ്ദമുഖരിതമാക്കി.അവൻ മെല്ലെ ഫസ്റ്റ് ഇയറിൽ ക്ലാസ് റൂമിലേക്ക്‌ നടന്നു.
എത്ര എത്ര നനുത്ത ഓർമ്മകൾ. അവനാദ്യമായിരുന്ന തന്റെ ഇരിപ്പടത്തിലേക്കമർന്നു.
തല കുമ്പിട്ടു ഡെസ്കിൽ കിടന്നു.തുളുമ്പി വന്ന കണ്ണുനീർ  അവന്റെ കവിൾതടം കടന്നു ഡെസ്‌കിനെ നനച്ചുകൊണ്ടിരുന്നു.തന്നെ താനായി മാറ്റിയ കാമ്പസിൽ നിന്നു പടിയിറങ്ങുകയാണ്... ഭാവിയുടെ വിഹ്വലതയിലേക്കു നാളെമുതൽ താനും കാലെടുത്തു വക്കുകയാണ്.
പരിചിതമായ ഒരു സ്നേഹസ്പർശം അവന്റെ ചുമലിൽ പതിഞ്ഞു.
അവൻ കണ്ണുയർത്തി നോക്കി.
നീനയാണ്
അവളവന്റെ കരഞ്ഞു കലങ്ങിയ കണ്ണിലേക്കു സൂക്ഷിച്ചു നോക്കി.
ദേവാ.. എന്തായിത്.
അവനവളുടെ കണ്ണുകളിലേക്ക് നോക്കി..
അവളുടെ പൂച്ച കണ്ണുകൾക്ക് പുറകിൽ ഒരു നൂറായിരം കടങ്കതകളുണ്ടെന്നവന്  തോന്നി.
ചുരുണ്ടു നീണ്ട അവളുടെ മുടിയിഴകളിലേക്കും ചുവന്നു തുടുത്ത ചുണ്ടുകളിലേക്കും കണ്ണിമ വെട്ടാതെ അവൻ  നോക്കിയിരുന്നു.
നിനക്കെന്തെങ്കിലും എന്നോട് പറയാനുണ്ടോ?
അവൾ കാതരമായ മിഴികളോടെ അവനോട് ചോദിച്ചു.
എന്ത് പറയാൻ.. പെട്ടന്നവൻ അവളുടെ മുഖത്തുനിന്നും കണ്ണുപറിച്ചുകൊണ്ടെഴുന്നേറ്റു.
അവളവനെ വിടാൻ ഭാവമില്ലാത്തതുപോലെ അവന്റെ ഷർട്ടിൽ കടന്നു പിടിച്ചു.
നിനക്കില്ലെങ്കിലെന്താ.. എനിക്ക് നിന്നോട് പറയാനേറെയുണ്ട്.
അവളവനെ പിടിച്ചുലച്ചു.അവന്റെ ഷർട്ടിലെ  ബട്ടനുകളിൽ ഒന്നുരണ്ടെണ്ണം പൊട്ടി നിലത്തു വീണു.
ഒരു സ്വപ്‌നാടകയെപ്പോലെ അവളവനെ പിന്നോട് തള്ളി.
അവന്റെ ശരീരം വേച്ചു വേച്ചു ക്ലാസ്സ്‌ റൂമിന്റെ ഭിത്തിയിൽ ചാരിനിന്നു.നീന വീണ്ടും മുന്നോട്ടാഞ്ഞു..അവളവന്റെ കോളറിൽ പിടിച്ച്  അവന്റെ മുഖം ശക്തിയായി തന്നോടടുപ്പിച്ചു.അവളുടെ വാടിയ മുല്ലപ്പൂമാല ഊർന്നു താഴെ വീണു.അവളുടെ ശരീരം മുഴുവൻ വിറക്കുന്നതുപോലെ അവനു തോന്നി.അവളുടെ ചൂട്‌ നിശ്വാസം അവന്റെ മുഖത്തിനുമേൽ പതിക്കാൻ തുടങ്ങി.
അവളുടെ വിറയാർന്ന ചുണ്ടുകൾ അവന്റെ കവിളിൽ തട്ടും മുൻപേ പുറത്തുനിന്നും ആരുടെയോ വിളിയൊച്ച അവരുടെ കാതുകളിൽ പതിഞ്ഞു..
വാസൂ.. നീനേ ...

വിപിൻ ദാസിന്റെ ഒച്ചയാണ്...
വാസു നീനയെ തന്നിൽ നിന്നും തള്ളി മാറ്റി.
കതക്‌ തുറന്നു കൊണ്ട് വിപിൻ അകത്തേക്ക് വന്നു.കണ്ണീരാൽ കലങ്ങിയ അവരുടെ കണ്ണുകളും ആടിയുലഞ്ഞ വസൂന്റെ ഷർട്ടും കണ്ടെങ്കിലും സങ്കോചമൊന്നും കൂടാതെ വിപിൻ അവരോട് ചോദിച്ചു.
ഓ.. രണ്ടുപേരും കൂടി ഇവിടെ കരഞ്ഞു കളിക്കുവാണോ ..
അതെന്താടാ എന്നെ കൂട്ടാതെ.. അവൻ വിതുമ്പി കരഞ്ഞു.
അവർ മൂവരും കെട്ടിപിടിച്ചു.. അവരുടെ ഹൃദയത്തിൽ നിന്നും ഉതിർന്നു വീണ വേർപാടിന്റെ ചൂട്‌ കണ്ണീരിന് ആ ക്ലാസ്സ്‌ റൂം മൂകസാക്ഷ്യം വഹിച്ചു.
നിദ്രയെ  അലോസരപ്പെടുത്തികൊണ്ടു ഫോൺ വീണ്ടും ഗർജിച്ചപ്പോൾ ഉറക്കത്തിന്റെ ആലസ്യം വിട്ടുമാറാത്ത അയാളുടെ കണ്ണുകൾ പാതിതുറന്നു,പിന്നെ  മൊബൈൽ തപ്പി തടഞ്ഞെടുത്തു.ഭാര്യയോ മോനോ നാട്ടിൽ നിന്നും വിളിക്കുന്നതാവും. അയാൾ മൊബൈലിന്റെ ഡിസ്പ്ലേയിലേക്ക്  തുറിച്ചു നോക്കി...അല്ല ഏതോ unknown നമ്പർ ആണ്.പതിവുപോലെ ഒരു ടെക്സ്റ്റ്‌ മെസ്സേജ് അയാളുടെ മൊബൈലിൽ നിന്നും അത്യാവിശക്കാരനിലേക്കു പറന്നു.
"I WILL CALL YOU LATER"
ഇന്നലെ രാത്രി കുടിച്ചു തീർത്ത മദ്യത്തിന്റെ മത്ത് ഇനിയും അയാളെ വിട്ടു പോയിട്ടില്ല. അതയാളെ വീണ്ടും ഉറക്കത്തിന്റെ ആലസ്യത്തിലേക്ക് അതിവേഗം തള്ളിവിട്ടു.
വീണ്ടും അതേ കോളേജ് ക്യാമ്പസ്..
ഇന്ന് പക്ഷെ പാതയോരത്തെ ആ പഴയ ഉണങ്ങിയ പാഴ്ചെടികളുടെ സ്ഥാനത്തു മനോഹരമായി വെട്ടി നിർത്തിയിരിക്കുന്ന ബുഷ് ചെടികൾ.മെയ്മാസ ചെടികളുടെ സ്ഥാനത്തു കുറച്ച് ബോൺസായ് മരങ്ങൾ ഇടം പിടിച്ചിരിക്കുന്നു.
ഗെറ്റ്ടുഗെതർ പാർട്ടിയാണ്..
കോളേജിലെ തങ്ങളുടെ ആദ്യ ക്ലാസ് മുറി.
എല്ലാവരും വന്നിട്ടുണ്ട്. നീണ്ട പതിനഞ്ചു വർഷങ്ങൾക്കു ശേഷമാണു ഈ ഒത്തുചേരൽ.
വിപിൻ ദാസ് ആണ് എല്ലാത്തിനും മുൻപന്തിയിലുള്ളത്.
കുടുംബസമേതമാണ് മിക്കവരും.
സ്കൂൾ വരാന്തയിൽ ഓടി കളിച്ചു നടക്കുന്ന കുട്ടികളുടെ കലപില.സന്തോഷത്തിന്റെ പൂത്തിരി കത്തിച്ചു കൊണ്ട് ആഘോഷം പൊടി പൊടിക്കയാണ്.
എല്ലാവരും വന്നു സൗഹൃദം പുതുക്കുന്നു.
വാസൂന്റെ അടുക്കൽ നീന വന്നിരുന്നു.
അവൾ മുൻപേതിലും സുന്ദരിയായിരിക്കുന്നതുപോലെ അവനു തോന്നി.ഷാമ്പു പടർത്തിയിട്ടിരിക്കുന്ന മുടിയിൽ വാടാത്ത മുല്ലപ്പൂ മാല.നന്നായി ഞൊറിയിട്ടുടുത്തിരിക്കുന്ന ഇളംനീല സ്റ്റിഫ്ലൺ സാരിയിൽ ജ്വലിച്ചു നിന്ന അവളുടെ മേനിയഴകു ആരെയും ഭ്രമിപ്പിക്കുന്നതായിരുന്നു.
അത്ഭുതത്തോടെ അയാളവളെ നോക്കി.
നിന്റെ ഹസ്സും കുട്ടികളും വന്നില്ലേ?
അയാളവളോട് ചോദിച്ചു.
"കൊണ്ടുവന്നില്ല... അവൾ ഒന്നു മന്ദഹസിച്ചു.. കൊണ്ടുവന്നാൽ
നിന്റെ അടുത്തിങ്ങനെ ഇരിക്കാൻ പറ്റ്വോ?? "
അവൾ പതിവുപോലെ അവളുടെ പൂച്ചകണ്ണുകൾ അടച്ചു ചിരിച്ചു കൊണ്ട് മറുപടി  പറഞ്ഞു.
ദേവാ..നീയെന്താ ഫാമിലിയെ കൂട്ടാത്തെ??
അവൾ അർത്ഥഗർഭമായി അയാൾക്ക്‌ നേരെ നോക്കി.
സമ്മർ വെക്കേഷൻ അല്ലേ വൈഫും മോനും നാട്ടിൽ വന്നിട്ടുണ്ട്.. അവളുടെ നാട്ടിൽ.. അത് പാലക്കാടാണ്.
ഞാൻ പിന്നെ എന്റെയോ അവളുടെയോ ബന്ധുക്കളുടെ അടുത്ത് അങ്ങനെ പോകാറില്ല... എന്തോ എനിക്കതു ഇഷ്ടമല്ല.. അയാൾ  മറുപടികൊടുത്തു.
ദേവാ .. എന്താ നിന്റെ മോന്റെ പേര്.
മറുപടി പറഞ്ഞുകൊണ്ടയാൾ മൊബൈൽ ഫോണിലെ ഫോട്ടോ കാട്ടി.. കിരൺദേവ്.
അവളാ ഫോട്ടോ അവളുടെ ഫോണിലേക്കു സെൻറ് ചെയ്യിപ്പിച്ചു.എന്നിട്ട് ആ ഫോട്ടോയിൽ നോക്കി കണ്ണിമയ്ക്കാതെ ഇരുന്നു. അവളുടെ കണ്ണീരടർന്നു ഫോണിന്റെ ഡിസ്പ്ലയിൽ ചിതറി വീണു.
നീനാ...എന്തായിത്.. ആരെങ്കിലും കാണും.
കാണട്ടെ.. എല്ലാരും കാണട്ടെ..
ഒരുവേള അവൾ സ്വയം മറന്നു.. പിന്നെ ചുംബനം കൊണ്ട് ഫോട്ടോയിലെ കവിളിൽ ചുവപ്പിച്ചു... കരഞ്ഞു കലങ്ങിയ അവളുടെ പൂച്ച കണ്ണുകൾ അയാളെ അസ്വസ്ഥനാക്കി..
അയാൾ കീശയിൽ നിന്നും നേവികട്ട്‌ സിഗരറ്റിന്റെ പാക്കറ്റ് തപ്പിയെടുത്തു.
ഒരു സിഗരറ്റിനു തീ പിടിപ്പിച്ചു കൊണ്ടവളിൽനിന്നും ഒഴിഞ്ഞു മാറി.
പാട്ടും ബഹളങ്ങളും ഫോട്ടോ സെക്ഷനും.. എല്ലാം തകൃതിയായി നടക്കുന്നു.
സമയം സന്ധ്യ ആയി..
എല്ലാവരും ഗെറ്റ് ടുഗെതർ കഴിഞ്ഞു മടങ്ങി തുടങ്ങി.
വാസൂ .. ഇന്ന് രാത്രിയിൽ നമ്മൾ കുറച്ച് ആണുങ്ങൾക്ക് ഞാൻ ഹോട്ടലിൽ റൂം ബുക്ക്‌ ചെയ്തട്ടുണ്ട് .നീ ഇന്ന് വേറെ എങ്ങോട്ടും പോകുന്നില്ലല്ലോ.നമ്മുക്ക് ഈ രാത്രി അടിച്ചു പൊളിക്കാം.... വിപിനാണ്.
ഞാൻ ശരിയെന്നു തലയാട്ടി.
താൻ നാട്ടിലേക്കു വന്നിട്ട് ചുരുങ്ങിയത് പത്തു പന്ത്രണ്ടു വർഷമെങ്കിലും ആയില്ലേ.. അവനാലോചിച്ചു.. അതേ അമ്മ മരിച്ചതിൽ പിന്നെ നാട് കണ്ടട്ടില്ല.. സത്യത്തിൽ അയാൾ എല്ലാവരിൽ നിന്നും ഒളിച്ചോടുകയായിരുന്നു.
നീനക്കും പോകാൻ നേരമായി.
അവളവന്റെ  മുൻപിൽ വന്നു നിന്നു.കൂറേ നേരം അവന്റെ കണ്ണുകളിലേക്ക് നോക്കി.. ഒന്നും പറഞ്ഞില്ല... അവളുടെ കണ്ണുകളിൽ ഒരായിരം സങ്കടസാഗരങ്ങൾ ഒന്നിച്ചു അലയടിക്കുന്നതായി അവനുതോന്നി. കണ്ണുകളിൽ ഉരുണ്ടുവന്ന ചൂട്‌ കണ്ണുനീർ അവൾ അവളുടെ മനോഹരമായ കർച്ചീഫു കൊണ്ട് ഒപ്പിയെടുത്തു.
ഞാൻ പോട്ടെ ദേവാ...
അവളയാളുടെ കണ്ണുകളിൽ നിന്നും കണ്ണുപറിക്കാതെ ചോദ്യശരമെറിഞ്ഞു.
എന്ത് മറുപടി പറയും?
കുറച്ചു കഴിഞ്ഞു പോകാം എന്ന് പറഞ്ഞാലോ
ഇന്നു പോകല്ലേ എന്ന് പറഞ്ഞാലോ...
എന്ത് പറയും???
ദേവാ.. നീ എന്തെങ്കിലും ഒന്നു പറ.. അവളുടെ ശബ്‌ദം നേർത്തു വന്നു..
അയാൾ ഒന്നും പറയാതെ ശരി എന്ന അർത്ഥത്തിൽ അവൾക്കു നേരെ തലയാട്ടി..
പിന്നെ ഒരു സിഗരറ്റിനു തീ പിടിപ്പിച്ചു.
അവളയാളെ കുറച്ച് നേരം കൂടി നോക്കി നിന്നു.. പിന്നെ ഇരുൾ മങ്ങി തുടങ്ങിയ ക്യാമ്പസ്‌ വീഥിയിലേക്കിറങ്ങിനീങ്ങി..
സിഗരറ്റിന്റെ പുകച്ചുരുളുകൾ അവളുടെ കാഴ്ച്ച അയാളിൽ നിന്നു മറച്ചു.
അവളുടെ മുല്ലപ്പൂ പരിമളം അയാളിൽ നിന്നും മെല്ലെ മെല്ലെ നേർത്തില്ലാതെ ആകുന്നത് അയാൾ തിരിച്ചറിഞ്ഞു.എന്തെന്നില്ലാതെ അയാളുടെ ചുണ്ടുകളും കൈകളും ശക്തിയായി വിറച്ചു കൊണ്ടിരുന്നു.

"വിപിനേ നീ പറ എന്താ പ്ലാൻ... ഹോട്ടലിലേക്ക് കാറോടിച്ചു പോകുന്നതിനിടയിൽ വഴിയോര കാഴ്ചകളിൽ നിന്നു കണ്ണുപറിച്ചു കൊണ്ട് വാസുദേവൻ വിപിനിനോട് ചോദിച്ചു.
നിന്റെ കുറച്ച് പൈസ മുടിപ്പിച്ചട്ടെ ഞാനിവിടുന്നു നിന്നെ വിടുന്നുള്ളു.. അതാണെന്റെ മെയിൻ പ്ലാൻ.
പിന്നീട് അവൻ എല്ലാരോടുമായി പറഞ്ഞു....
"ഇന്നു നിങ്ങൾ ഏതു വിലകൂടിയ ബ്രാൻഡും ഓർഡർ ചെയ്തോ കാരണം ഇന്ന് നമ്മുടെ കൂടെ നമ്മുടെ  വാസു ഉണ്ട്...
മൂന്നു റൂമിലായി അവർ എട്ട് പേരാണുണ്ടായിരുന്നത്.
പിന്നീട് എല്ലാരും ഒരു റൂമിൽ ഒത്തുകൂടി.
കള്ളും കഥകളും കവിതകളും നിറഞ്ഞുനിന്ന രാത്രി.എല്ലാരും ആടിയും പാടിയും തിമിർക്കുകയാണ്.
പുറത്തു ഇടിവെട്ടി മഴപെയ്യുന്നു.
ഡാ നമ്മുക്ക് ടെറസ്സിൽ പോയാലോ?
വാസു വിനുവിനോടായി ചോദിച്ചു.
അരബോട്ടിൽ വിസ്കിയും രണ്ടു ഗ്ലാസുകളും കൈയിലേന്തി വിറയ്ക്കുന്ന കാലുകളോടെ അവർ മുകളിലേക്ക് നടന്നു.
ചന്നം പിന്നം പെയ്യുന്ന മഴച്ചാറൽ അവരുടെ അവശേഷിച്ച പാതി കാഴ്ചയും മറക്കുന്നുണ്ടായിരുന്നു.മദ്യം തലയ്ക്കു പിടിച്ച വാസു എന്തൊക്കയോ പുലമ്പി കൊണ്ടിരുന്നു. ഒരുവേള അവൻ വിപിനെ കെട്ടിപിടിച്ചു.
എനിക്ക് സന്തോഷമായെടാ ഇങ്ങനെ ഒരു ദിവസം നീ എനിക്ക് സമ്മാനിച്ചതിന്.
എന്റെ എല്ലാ സ്വപ്നങ്ങളും സത്യയിരിക്കുന്നു.
ഒന്നുമില്ലാതിരുന്ന ഞാനിപ്പോൾ എല്ലാം ഉള്ളവനായി...പണം.. പദവി.. എല്ലാം.
വാസുദേവൻ വിപിന്റെ തോളത്തു കിടന്നു വിങ്ങി പൊട്ടി
വിനൂ.. നിനക്കറിയ്യോ.. ഇതെല്ലാം ഉണ്ടായിട്ടും ഒരു സങ്കടം എന്നെ വല്ലാതെ തളർത്തുന്നു..
...വല്ലാതെ തളർത്തുന്നു..
some1 2 say something 2 some1

Saturday, May 15, 2021

തണൽ

വൃക്ഷ തണൽഒരു
വിത്ത് കിട്ടി;
നട്ട് നനച്ചു
വളമിട്ടു...
ഇളം തളിരില
നാമ്പിട്ടു...
ആനന്ദത്താൽ
ഞാനെന്റെ
വേർപ്പും കരുത്തും
പകർന്നു കൊടുത്തു...
കാറ്റും കോളും
വന്നു;
സ്വയം നനഞ്ഞാ
തപത്രമായി
കൈ വിടർത്തി
നിന്നു..
പിന്നീടാ ചെടി-
വൃക്ഷമായി
എനിക്ക്
തണലേകി നിന്നു...
അതിന്റെ
ഫലങ്ങൾ
ഞാനെന്റെ
സോദരങ്ങൾക്ക്
പകുത്തു നൽകി...
അമ്മയ്ക്കും
അശരണർക്കും
നൽകി...
ഉദരം അധികം നിറ-
ഞ്ഞധികമായൊരധമൻ,
എന്റെ മരത്തിലെ
അമ്മക്കിളിക്കൂടിന്റെ
കടക്കൽ
മഴുവെറിഞ്ഞപ്പോൾ
അമ്മക്കിളിയെന്നെ
വിട്ടുപ്പോയി..
എന്റെ നിലവിളിയുടെ
ഗദ്ഗദം തൊണ്ടയിൽ
നിന്നടരും മുൻപേ
എന്റേതെന്നു
ഞാനൂറ്റം കൊണ്ടവൻ
എന്റെ തായ് വേരറത്തു...
മദ്ധര തുള്ളിയ
അവന്റെ
നാവിലെ വാക്കുകൾ
ഹൃദയത്തിലെപ്പോഴും
ഒരു നെരിപ്പോടായി
ചുട്ടുപൊള്ളിക്കുന്നു...
ഹാബേലിനെ കൊന്ന
'കയീൻ' ആയി
അവതാരമെടുത്തവർ;
എന്റെ ചുറ്റും
നിന്നു മൃതി തണ്ഡവമാടുന്നു...
തണൽ ഏകാൻ
അമ്മക്കിളിയിന്നില്ല,
അമ്മക്കിളിയുടെ കിളിക്കൂടുമില്ല..
ഡമരു കണക്കേ
മിടിക്കുന്ന ഹൃദയത്തെ
കടിച്ചുല്ലസിക്കാൻ
തിടുക്കം കൂട്ടുന്നവർ...
തുടയെല്ലു
കൊണ്ടൊരു
മഴുവുണ്ടാക്കണം...
മഴുവെടുത്ത-
ധമൻമാരോട് പോരാടണം
മഴുവൊടിഞ്ഞു;
കൈ തളർന്നു..
അശക്തനാണിന്നു ഞാൻ..
ഹൃദയം മുറിച്ചു
മാറ്റാനാവുന്നില്ല...
സിരകളിൾ,
ധമനികൾ,
ചുടു ചോര
എല്ലാം
ഒന്നല്ലേയെന്നുൾവിളി
കേൾക്കുന്നു...
അശക്തനാണ് ഞാൻ
അധീരനാണ് ഞാൻ
മുറിച്ചു മാറ്റാൻ
പാടില്ലാത്തതെല്ലാം
മുറിച്ചു മാറ്റികൊണ്ട്
പിടിയിറങ്ങുന്നു ഞാൻ..
സ്വയം തപിച്ചു കൊണ്ട് -
പതിരില്ലാത്ത
പുതിയ വിത്ത് തേടി;
നനവ് വറ്റാത്തൊരു മണ്ണും;
മിഴികോണിൽ
ഒരു തുള്ളി കണ്ണീരും
ഒരിറ്റു സ്നേഹവും
ശേഷിച്ച മനസ്സുതേടി...
പടിയിറങ്ങുന്നു ഞാൻ..

       -രതീഷ്  കോച്ചേരി







Sunday, May 9, 2021

കിനാവ്

ജീവിച്ചു കൊതി തീരാത്തോരാത്മാവേ
ഇന്നലെ ഞാൻ കണ്ട കിനാവിലൂടെ
നീ നിന്റെ കരതലം എന്റെ കവിളിൽ
തൊട്ട് തലോടിയപ്പോൾ
നിന്റെ കൈ വിരലുകൾ
എണ്ണപ്പറ്റേക്കാതെ വരണ്ടുപോയോരൻ
മുടിയിഴ കോതിയൊതുക്കിയപ്പോൾ
ഇളംചൂട്‌ പകർന്നു തന്നൊരു
മുത്തത്താലെന്നെ ഇറുകിപുണർന്നപ്പോൾ
ഞാനറിയുന്നു...
നീ എന്നെ വിട്ടുപോയില്ലെന്ന്....
..... എന്നെ വിട്ടു പോകയില്ലെന്ന്...

കോച്ചേരിയുടെ കഥകൾ

ഇരുട്ട്  കട്ട പിടിച്ച ഈ  രാത്രിയിൽ
ആരോ കാതിൽ പറഞ്ഞ
കഥകൾ ഓരോന്നായി മറവിയിൽ നിന്ന് ഓർമയുടെ വെളിച്ചത്തിലേയ്ക്കു നടന്നടുക്കുമ്പോൾ...
അവയിലൊന്ന് ഇവിടെ   പങ്കുവെക്കട്ടെ

പത്തു മുപ്പതു വര്ഷം മുമ്പ്  നടന്ന കഥയാണ്
കോളേരി ഉത്സവത്തിനു കൊടി കേറിയിട്ടു ഇന്ന് ആറു ദിവസമായി, ഏഴ് ദിവസം നീണ്ടു  നിൽക്കുന്ന ഉത്സവമാണ്. നാളെ ശിവരാത്രി ദിവസം ആണ് ഉത്സവം തീരുന്നത്. പരീക്ഷാ കാലമായതിനാൽ ഞങ്ങൾ ഇതുവരെ രാത്രി ഉത്സവത്തിനു പോയിട്ടില്ല. പരീക്ഷ കഴിഞ്ഞു വരും വഴി ഞങ്ങൾ എന്നും ഉത്സവ പറമ്പിൽ കേറി ഇറങ്ങും. എല്ലാ വെച്ചുണ്ണി കടക്കാരുടെ അടുത്ത് ചെന്നു ഒരോരോ  കളിപ്പാട്ടത്തിന്റെയും വിലയന്നേഷിക്കും.. തൊട്ടുതലോടും ശേക്ഷം ഉത്സാവപ്പറമ്പിൽ അവിടിവിടെ ആയി കിടക്കുന്ന കളിപ്പാട്ട പൊട്ടുകളും ബലൂൺ കഷ്ണങ്ങളുമായി തിരിച്ചു പോരും. ഈയുള്ളവനെ ആ കളിപ്പാട്ടം ഹടാതാകര്ഷിച്ചു പക്ഷെ കീശ സൂന്യമായതു കൊണ്ട് എന്നും അതിനെ തൊട്ടു തലോടി വീട്ടിലേക്കു പോരും.
ഇന്നു പരീക്ഷ തീർന്നു.. അതുകൊണ്ടു എല്ലാ കുട്ടികളും കുറച്ചധിക സമയം ഉത്സവ പറമ്പിൽ ചെലവിട്ടു. ചിലർ അവർ കണ്ടു വെച്ച കളിപ്പാട്ടങ്ങൾ വാങ്ങാനുള്ള തിരക്കിലാണ്.. അവർ അത് വാങ്ങി ഒരു യോദ്ധാവിനെ പോലെ ഞങ്ങളെ കാണിക്കുന്നു.. ചിലർ തൊടാൻ സമ്മതിക്കുന്നു മറ്റ്‌ ചിലർ ഞങ്ങളെ ആട്ടിയകറ്റുന്നു.. ഞാനും തീരുമാനിച്ചു.. എനിക്കും ആ കളിപ്പാട്ടം വാങ്ങിയേ തീരൂ.. പക്ഷെ എങനെ വാങ്ങും അമ്മയോട് ചോദിച്ചാൽ രണ്ടു രൂപാ തരും കൂടിപ്പോയാൽ അത് അഞ്ചാവുമായിരിക്കും (അഞ്ചു രൂപ തരണമെങ്കിൽ അമ്മക്ക്  കാപ്പി എസ്റ്റേറ്റിലെ നിന്നും ബോണസ് കിട്ടണം ). പക്ഷെ അതുകൊണ്ടായില്ല എന്റെ കാളിപാട്ടത്തിനു 12രൂപാ ആണ്. അമ്മയോട് പറഞ്ഞപ്പോൾ അത് പയ്യാരം പറയണത് കേട്ടു "12 രൂപ ഉണ്ടെകിൽ ഇവിടെ മൂന്നാഴ്ചത്തെ രേക്ഷൻ വാങ്ങാം നീയൊന്നു പോയെന്റെ കുഞ്ഞേ " എന്ന്. ഇനിയെന്തു ചെയ്‌യും ഒരു എത്തും പിടിയും കിട്ടുന്നില്ല.. എനിക്കാണെകിൽ അതു  വാങ്ങിയേ തീരൂ. ഉച്ച പരീക്ഷ കഴിഞ്ഞു ഏട്ടനും വന്നു. അവനോട് എന്നും  രാത്രി ഈ കളിപ്പാട്ടതിനെ കഥ ഞാൻ  പറയാറുള്ളതാണ് "എടാ പൊട്ടാ അത് നമ്മുടെ ഫോട്ടോ പിടിക്കുന്ന പോലത്തെ കളിപ്പാട്ടമാണ്, പക്ഷെ ഒരോ പ്രാവശ്യവും അതിൽ ഞെക്കുബോൾ മോഹൻലാലും, ജയനും മാമൂട്ടിയുമൊക്കെ മാറിമാറി വരും" (ഉച്ചക്കഞ്ഞിയുടെ പണ സംഭരണാര്ഥം സ്കൂളിൽ സിനിമ പ്രദര്ശിപ്പിക്കാറുണ്ട്, അതുകൊണ്ടു ഈയുള്ളവന് നടന്മാരെയൊക്കെ ചെറുപ്പത്തിലേ അറിയാം )എന്റെ വിവരണം കേട്ടപ്പോൾ എനിക്കെല്ലാം അറിയാം എന്ന മട്ടിൽ ആ ആറാം ക്‌ളാസ്സുകാരൻ തലകുലുക്കി ;ഞാനന്ന് നാലാം ക്ലസ്സിലാണ്.
കഴിഞ്ഞവർഷം ഏതോ ഒരു വെച്ചുണ്ണി കടക്കാരന്റെ കടയിൽ അവൻ സാധനങ്ങൾ എടുത്തു കൊടുക്കാൻ നിന്നതാണ്  വന്നവന് അഞ്ചു  രൂപാ  കിട്ടിയിരുന്നു ; അതിൽ കൂടുതൽ കടക്കാരൻ അവനു  കൊടുത്തേനെ അവനു കണക്കറിയാമായിരുന്നു എങ്കിൽ കാരണം കടക്കാരന് കണക്കു അത്ര നിശ്ചയമില്ല പോലും. ഇതു വരെ കണക്കു പരീക്ഷക്ക് രണ്ടക്കം കാണാത്ത അവൻ ഈപ്രാവിശ്യം സഹായത്തിനു നാലാം ക്‌ളാസ്സുകാരനായ എന്നെ വിളിച്ചു. "കുഞ്ഞേ, ഈ പ്രാവിശ്യം ഒരു മുട്ടകടയിൽ ഞാൻ പറഞ്ഞു വെച്ചിട്ടുണ്ട്; പക്ഷെ ഇവിടെയും കണക്കു നിർബന്ധമാണ്, അതുകൊണ്ടു ഈ പ്രാവിശ്യം നീയും എന്റെ കൂടെ വാ, നിനക്ക് കളിപ്പാട്ടം വാങ്ങാനുള്ളത് കിട്ടുമായിരിക്കും ". ഞാൻ വളരെ സന്തോഷത്തോടെ അവനെ കെട്ടിപിടിച്ചു കടിച്ചു. ഞാൻ പണ്ടേ കണക്കിൽ പുലിയാണ്, എനിക്കേറ്റവും ഇഷ്ട്ടം കണക്കു മാഷിനെയാണ് ;മാഷിനെന്നെയും.അതുകൊണ്ടു കണക്കു എനിക്ക് oru പ്രശ്നമായിരുന്നില്ല.ഞങ്ങൾ അഞ്ചുമണിയോടെ ഉത്സവപ്പറമ്പിലെത്തി. ഞാൻ  പോയി എന്റെ കളിപ്പാട്ടം അവിടെ തന്നെയില്ലേ എന്നു ഉറപ്പുവരുത്തി, സ്ഥിരം സന്ദര്ശകനായ എന്നോട് എന്തോ അനുകമ്പ തോന്നിയ ആ  കച്ചവടക്കാരൻ പറഞ്ഞു മോനെ നിനക്കു വേണമെങ്കിൽ പത്തുരൂപ തന്നാൽ മതി എന്ന്. രാവിലെ വരാം എന്ന്  പറഞ്ഞു ഞാൻ ഏട്ടൻ പറഞ്ഞുവെച്ച കടയിൽ ചെന്നു. എന്നെ കണ്ടതും കടക്കാരൻ ഏട്ടനോട് ചോദിച്ചു... ഇവനേതാ??
എന്റെ  അനിയനാണ്, അവൻ  എന്റെ  കൂടെ നിന്നോളും, ഏട്ടൻ പറഞ്ഞു.
നിൽക്കുന്നതൊക്കെ കൊള്ളാം പക്ഷെ ഞാൻ ഒരാൾക്കേ കൂലി തരൂ.. കടക്കാരൻ എന്നെനോക്കി കണ്ണുരുട്ടി.
മതി.. ഏട്ടൻ എന്നെ  നോക്കി കണ്ണടച്ചു കാണിച്ചു. ഞാനും തലകുലുക്കി.
ഉത്സാവപ്പറമ്പിലേക്കു ആളുകൾ വന്നുകൊണ്ടിരുന്നു. ഞങ്ങളുടെ കടയിലേക്കും ആളുകൾ ഒറ്റക്കും കൂട്ടമായും എത്തിത്തുടങ്ങി.
-ചേട്ടാ  രണ്ടു ഒമ്ബ്ലെറ്റ് ഒരു  കട്ടൻ  ഒരാൾ പറഞ്ഞു ചേട്ടൻ എന്നെ  നോക്കി ഞാൻ  മെല്ലെ പറഞ്ഞു 12 രൂപ
-ചേട്ടാ 4 ഒമ്ബ്ലെറ്റ് രണ്ടു കട്ടൻ
ഞാൻ നിശേക്ഷം പറഞ്ഞു 24 രൂപാ
കണക്കറിയാത്ത ചേട്ടനും കടക്കാരനും വിസ്മയത്തോടെ എന്നെ നോക്കി.
ഞാൻ എല്ലാമറിയാവുന്ന വല്ലഭൻ എന്ന കണക്കെ അവരെയും!!!
കടക്കാരൻ അയാളുടെ അടുത്ത് കടയ്ക്കുള്ളിൽ എന്നെ വിളിച്ചു നിർത്തി.
കസേര ഉണ്ടായിരുന്നെങ്കിൽ എന്നെ അയാൾ അവിടെ പിടിച്ചിരുത്തുമായിരുന്നു എന്നെനിക്കു തോന്നി.
പക്ഷെ പിന്നീടാണ് പണി പാളിയത്
സിംഗിൾ ഒമ്ബ്ലെറ്റിനു 5 രൂപയും ഡബ്ബിൾ ന്  8 രൂപയുമാണ് !!!പക്ഷെ 8ന്റെ പട്ടിക ഞാൻ പഠിച്ചിട്ടില്ല !!!ഞാൻ  ഏട്ടനോട്  കാര്യം പറഞ്ഞു !!!നീയിതു അയാളോട് പറയണ്ട, നീ ഒര് ഉദ്ദേശ്യം വച്ച്  പൈസ വാങ്ങിക്കോ അവൻ  പറഞ്ഞു.
ചേട്ടാ 9 ഒമ്ബ്ലെട്ടു 9 ചായ ഒരാൾ
ഞാൻ 5*9=45
            2*9=18.....
ചേട്ടാ 63രൂപ ഞാൻ  പറഞ്ഞു
ചേട്ടൻ കൃതജ്ഞതയോടെ enne നോക്കി
Chetta 3ഡൗബ്ൾ ഒബ്‌ലെറ് 3ചായ
ഞാൻ 3*8=24
            3*2=6
ചേട്ടാ  30രൂപ ഞാനും വിട്ടു  കൊടുത്തില്ല
ഏട്ടൻ എന്റടുത്തു വന്നു  ചോദിച്ചു നിനക്ക് 8 ന്റെ പട്ടിക അറിയില്ലെന്ന് പറഞ്ഞിട്ട്???
ഞാൻ പറഞ്ഞു അതൊക്ക ഒരു ട്രിക്കു ആണ് !!!(ഞാനവനോട് പറഞ്ഞില്ല ഞാൻ 3ന്റെ പട്ടികയാണ് ഇവിടെ  ചെയ്തത് എന്ന് )
ചിലർ 5ഇൽ കൂടുതൽ ഡബിൾ ഒബ്‌ലെറ്റ്ഉം ചായയും വാങ്ങിയപ്പോൾ ഞാൻ ശരിക്കും  നക്ഷത്രമെണ്ണി !!!കൈ-കാൽ വിരലുകൾ ഉപയോഗിച്ചു ഞാൻ പറഞ്ഞ കണക്കുകളിൽ മുട്ട കടക്കാരൻ ചേട്ടനും കഴിച്ചവർക്കും ഒരുപോലെ ലാഭ-നഷ്‌ടം ഉണ്ടയികാണണം !!!
പക്ഷെ അതുമൂലം അന്ന് എനിക്കോ ഏട്ടനോ കടക്കാരൻ ചേട്ടനോ ഒരു പഴിയും കേൾക്കേണ്ടി വന്നില്ല. ഈ വർഷം കച്ചവടം പൊടിപൊടിച്ചു !!!മൊട്ട കടക്കാരന് സന്തോഷമായി. അയാൾ അവസാനം എനിക്കും ഏട്ടനും ഓരോ ഒമ്ബ്ലെറ്റും ഒരു കട്ടൻ ചായയും കൂടാതെ  പത്തു രൂപ വീതം കൂലിയും തന്നു!!! ഞാൻ അന്താളിച്ചു പോയി ആദ്യമായിട്ടാണ്‌  അധ്വാനത്തിന് ആരെങ്കിലും എനിക്കോ ഏട്ടനോ ഇത്രയും വലിയ കൂലി തരുന്നത്. ഞങ്ങൾ കൃതഞ്ഞതയോടെ അയാളെ നോക്കി. അയാൾ എന്റെ കവിളിൽ തലോടി തലയിൽ കൈവച്ചു പറഞ്ഞു നി പഠിച്ചു മിടുക്കാനാവും... അതൊന്നും അത്ര കാര്യമാക്കാതെ ഏട്ടൻ എന്നെയും കൊണ്ട് എന്റെ കളിപ്പാട്ടം വാങ്ങാൻ കടിയിലേക്കു പോന്നു.. കടക്കാരൻ പറഞ്ഞു നീ എടുത്തോടാ പത്തു രൂപ തന്നാൽ മതി..
ഞാൻ എന്റെ പത്തു രൂപയിലേക്കും ആ കളിപ്പാട്ടത്തിലേക്കും മാറിമാറി നോക്കി.
ആ പത്തു രൂപയ്ക്കു ആ കളിപ്പാട്ടത്തിനേക്കാൾ വലിയ ഭംഗി ഉണ്ടെന്നെനിക്കു തോന്നി.
അവസാനം അമ്മ ഉത്സവത്തിനു തന്ന രണ്ടു രൂപയ്ക്കു ഓരോ  മത്തങ്ങാ ബലൂണും വാങ്ങി വീട്ടിലേക്കു തിരിച്ചു!!!
ഞാനും ഏട്ടനും മത്തങ്ങാ ബലൂണിന്റെ നൂലിൽ പിടിച്ചു മുകളിലേക്കും താഴത്തേക്കും ആഞ്ഞാഞ്ഞു അടിച്ചുകൊണ്ടിരുന്നു...
ബലൂണിൽ നിന്നുള്ള കര്കര ശബ്ദം ഇന്നുമെന്റെ കാതുകളിൽ ആ പഴയ അമ്പല പറമ്പിലേക്ക് കൂട്ടി കൊണ്ട് പോകും
മുട്ടകടക്കാരനും 5ന്റെയും 8ന്റെയും പട്ടിക മനസ്സിൽ നിറയും... ഞാനറിയാതെ എന്റെ ചുണ്ടുകൾ വിടർന്നു ചിരിക്കും;
നിർവൃതിയുടെ പുതിയ വിത്തുകൾ മുളപ്പിച്ചുകൊണ്ട് !!!!


വാല് -കണക്കിന്  എന്റെ ജീവിതത്തിൽ ഇന്നോളം ഇതിലും ഉപരിയായി ഒരു പ്രായോഗിക ഉപയോഗവും ഉണ്ടായിട്ടില്ല


ഞാനും അവളും

അവൾക്ക് എന്നോട് എന്തെല്ലാമൊ ചോദിക്കാനുണ്ടായിരുന്നു ... എനിക്ക് എന്തെല്ലാമൊ പറയാനും
അവൾ എന്തെല്ലാമൊ പറഞ്ഞു കൊണ്ടിരുന്നു...  
എനിക്കൊന്നും മനസ്സിലായില്ല ...
അവൾ എന്റെ കണ്ണിലും കവിളിലും ചുണ്ടിലും മാറി മാറി ഉമ്മവച്ചു കൊണ്ടിരുന്നു..
എല്ലാവരും ഞങ്ങളെ തന്നെ നോക്കി കൊണ്ടിരിക്കുന്നു... ചിലർ ചിരിക്കുന്നു.
എന്നാൽ അവളതൊന്നും കാര്യമാക്കുന്നതേ ഉണ്ടായിരുന്നില്ല ...
ചിലപ്പോളവൾ എന്നെ മാറത്ത് പിച്ചുന്നുണ്ടായിരന്നു.... എനിക്ക് നന്നേ വേദനിച്ചു... എങ്കിലും എനിക്ക് പറഞ്ഞറിയിക്കാനാവാത്ത എന്തോ ഒരു നിർവൃതി ...
അവസാനം ..... ഞാൻ അവളുടെ (എന്റേയും) ചാപല്യങ്ങൾക്ക് നിന്നു കൊടുത്തു....
ഞാനവളെ വാരിയെടുത്തു
തെരുതെരെ ... ഉമ്മവച്ചു
ഞാൻ സന്തോഷവാനായെന്ന് മനസ്സിലായപ്പോൾ
അവൾ .... കുണുങ്ങി ചിരിച്ചു കൊണ്ട് എന്റെ കീശയിൽ കൈയിട്ടു ...

കള്ളി .... അവൾ എന്റെ മൊബൈൽ തന്ത്രപൂർവ്വം കൈക്കലാക്കി.... നേരെ Youtube     browse  ചെയ്ത് cartoon കാണാൻ തുടങ്ങി.
പിന്നെ അവൾ എന്നെ mind ചെയ്തതേ ഇല്ല ....
ഇവൾ ... ദേവിക എന്റെ മോള്
പ്രായം... 4 1/2 വയസ്സ്
ഇഷ്ട ഭക്ഷണം.... രൂപ/ ഭാവ / ഭാഷ വ്യത്യസ്തമായ youtube cartoonuകൾ


വാല്..... മക്കളെ മൊബൈൽ ഫോൺ കൊടുത്ത് പഠിപ്പിക്കരുത്

അമളി

ഒരു അനുഭവ കഥ പറയാം.
ഈയുള്ളവൻ മലപ്പുറത്തെ ഒരു പ്രൈവറ്റ് ഇൻസ്റ്റിട്യൂട്ടിൽ ഇലക്ട്രോണിക്സ്  വാദ്യരായിരിക്കുന്ന സമയം.മൊബൈൽ ഫോൺ അതിന്റെ വരവറിയിച്ചു തുടങ്ങിയിട്ടേ ഉള്ളൂ.ഗൾഫിലേക്ക് പോകാനിരുന്ന കുട്ടികളെ ഉദ്ദേശിച്ചു ആയിടക്ക് മൊബൈൽ ഫോണിന്റെ ഒരു short term കോഴ്സ് ആരംഭിച്ചു.മൊബൈൽ ഫോണിന്റെ ഷോപ്പ് സ്വന്തമായുള്ള സുമേഷ് ആണ് മാഷായി വന്നതു. അതിനാൽ ഈ കുട്ടികൾക്ക് ആദ്യത്തെ മാസം ഇലെക്ട്രോണിക്സിന്റെ ക്ലാസ്സെടുക്കുക എന്റെ ചുമതലയായിരുന്നു.
അന്നത്തെ കാലത്തു അധികമാരുടെയും കൈയിൽ മൊബൈൽ ഫോൺ ഇല്ല, എന്തിനു ഈയുള്ളവൻ മൊബൈൽ ശരിക്കും കണ്ടിട്ട് പോലും ഉണ്ടായിരുന്നില്ല.കളർ ഫോണുകളോ ക്യാമറ ഫോണുകളോ ഒന്നും ഇല്ലാത്ത കാലമാണ് .ഇതാണ് "സിം കാർഡ് "ഒരുദിവസം ക്ലാസ് റൂമിൽ സുമേഷ് മാഷ് കൊണ്ടുവന്നു കാണിച്ചപ്പോൾ കുട്ടികളെ പോലെ ഞാനും ഒരു അത്ഭുത വസ്‌തുവിനെ പോലെ അതിനെ നോക്കി.കുട്ടികളുടെ നിർബന്ധത്തിനു വഴങ്ങി ചില ദിവസങ്ങളിൽ സുമേഷ് മാഷ് ഷോപ്പിൽ നിന്നും റിപ്പയറിങ്ങിനു വന്ന മൊബൈൽ കാണിക്കാറുണ്ടായിരുന്നു.ഇതൊക്ക ഞാനെത്ര കണ്ടിരിക്കുന്നു എന്നമട്ടിൽ ഞാനും അങ്ങോട്ടെത്തി നോക്കാറുണ്ടായിരുന്നു.ഒരുദിവസം സുമേഷ് മാഷ് ഇതേപോലെ ഒരു മൊബൈൽ ഫോൺ കൊണ്ടുവന്നു കാണിച്ചതിന് ശേക്ഷം എന്നെ ഏല്പിച്ചിട്ടു പറഞ്ഞു.മാഷേ ഈ ഫോൺ മാഷിന്റെ റൂമിന്റെ അടുത്തുള്ള ഒരാളുടേതാണ്. ഇന്നുരാത്രി അയാൾ മാഷിന്റെ അടുത്ത് വരുമ്പോൾ കൊടുത്താൽ മതി.ഞാൻ തലയാക്കികൊണ്ടു അത് എന്റെ പോക്കറ്റിലാക്കി.അടുത്ത പിരിയഡിനു ശേഷമേ ബ്രേക്കുള്ളു അല്ലെങ്കിൽ ഇതു ശരിക്കൊന്നു നോക്കാമായിരുന്നു.ഞാൻ മനസ്സിലോർത്തുകൊണ്ടു ക്ലാസ് റൂമിലേക്ക്‌ കയറി.മലപ്പുറത്തെ പണച്ചാക്കുകളായ എന്റെ ചില സ്റ്റുഡന്റ്സിന്റെ കയ്യിൽ മൊബൈൽ ഫോൺ ഉണ്ടായിരുന്നു.ഇതു മനസ്സിലോർത്തിട്ടോ എന്തോ ഒരു ഗമയ്ക്കു വേണ്ടി ഞാൻ ബുക്സിന്റെ കൂടെ മൊബൈൽ ഫോണും ഡെസ്കിന്റെ മുകളിൽ വച്ചു.ഇതു കണ്ടു ചില കുട്ടികൾ അടക്കം പറയുന്നത് കേട്ടു.. മാഷും "മൊബൈൽ ഫോൺ വാങ്ങിയെടോ".. ഞാനതതൊന്നും ശ്രെദ്ധിക്കാതെ ക്ലാസും തുടങ്ങി.അപ്പോഴാണ് ആ മൊബൈൽ ഫോണിലേക്കു ഒരു കാൾ വന്നത്.മൊബൈൽ വലിയ ശബ്ദത്തിൽ റിംഗ് ചെയ്യാൻ തുടങ്ങി.. ഞാൻ എങ്ങനെയെങ്കിലും അതൊന്നു ഓഫ്‌ ആക്കാൻ ശ്രേമിച്ചു. സത്യത്തിൽ അതെങ്ങനെ ആണ് ഓഫ്‌ ആക്കേണ്ടതെന്നറിയാതെ ഞാൻ വിയർത്തു. "മാഷേ ഫോണെടുക്ക് "കുട്ടികൾ വിളിച്ചു പറയുന്നുണ്ട്...എന്റെ മുഖത്തു എന്തെക്കെയോ ഭാവങ്ങൾ മിന്നിമറഞ്ഞു.ഈ ഭൂമി തുരന്നു അടിയിലേക്ക് പോകാൻ കഴിഞ്ഞെങ്കിലെന്നു പോലും ഞാൻ ആഗ്രഹിച്ചു. അത്രയ്ക്ക് ഞാൻ ചെറുതായി പോയിരുന്നു.ആശ്വാസം എന്റെ വെപ്രാളത്തിനിടയിൽ ഫോൺ ബെല്ലടിക്കുന്നതു നിന്നു.പക്ഷേ ഒന്നു നിശ്വസിക്കുന്നതിനു മുൻപ്‌ തന്നെ വീണ്ടും അത്  ബെല്ലടിച്ചു തുടങ്ങി."മാഷേ ഫോണെടുക്ക്"വീണ്ടും കുട്ടികൾ വിളിച്ചു പറയുന്നുണ്ടായിരുന്നു. ചിപ്പോൾ മാഷിന്റെ ലവ്‌ർ ആയിരിക്കും ചില കുരുത്തം കിട്ട പിള്ളേർ അടക്കം പറയുന്നു. എന്ത് ചെയ്യണമെന്നറിയാതെ അവസാനം ഞാൻ ബാത്റൂമിലേക്കോടി.ഓടുന്ന ഓട്ടത്തിൽ വല്ലവിധേനയും മൊബൈൽ ഓഫാക്കാൻ ഞാൻ ശ്രേമിച്ചു കൊണ്ടിരുന്നു.എങ്ങനെയോ ഫോൺ ഓഫായി.. ഇനിയൊരു പരീക്ഷണത്തിന് മുതിരാതെ ഞാൻ അതിന്റെ ബാറ്ററി ഊരി പോക്കറ്റിലാക്കി. സമാധാനത്തോടെ ക്ലാസ്റൂമിലെക്കു നടന്നു.. തിരിച്ചു വരും  വഴിയിൽ എന്റെ ഓട്ടം കണ്ട സഹ അദ്ധ്യാപകരും ചില കുട്ടികളും എന്നെ നോക്കി ഊറിച്ചിരിക്കുന്നുണ്ടായിരുന്നു...ഞാനും ഇളിഭ്യനായി ഒരു വാട്ട ചിരി മുഖത്തു വരുത്താൻ ശ്രെമിക്കുന്നുണ്ടായിരുന്നു... 

സങ്കടം

        ********സങ്കടം*******
    ഞാനും... കാതോർത്തിരിക്കുന്നു....
ഈ വെളുത്ത നാലു ചുവരുകൾക്കിടയിൽ
പതിയെ കറങ്ങുന്ന ഫാനിന്റെ ഇളം ശിതിമക്ക് താഴെ, ജനൽ കടന്ന് എന്നെ നോക്കി ചിരിക്കുന്ന ഏതല്ലാമോ നിഴൽ ചിത്രങ്ങൾക്കരുകിൽ.ഇന്നലെ രാത്രി തീരെ ഉറങ്ങാൻ പറ്റാത്തതിന്റെ ക്ഷിണം ഒരു കണ്ണാടി ചില്ലെനിക്ക് കാണിച്ച് തന്നു.
അടുത്ത ബഡിലെ മദ്ധ്യവയസ്കന്റെ മുക്കലും മുരളലും ഇനിയും ശമിച്ചട്ടില്ല
അയാൾക്ക് ബ്ലഡ്‌ ക്യാൻസറാണ്, ലാസ്റ്റ് സ്റ്റേജ് ആണ്...എന്റെ കാതിൽ സിസ്റ്റർ മെല്ലെ പറഞ്ഞു.വേദന അസഹനീയമാകുമ്പോൾ ഞരങ്ങൾ കരച്ചിലാവും.. അയാളുടെ കണ്ണിൽ നിന്നും കണ്ണുനീർ തലയിണ നനയ്ക്കും.ഞാൻ സങ്കടത്തോടെ മുഖം തിരിച്ചുകൊണ്ട് നെടുവീർപ്പിട്ടു പാവം.
               എനിക്ക് എന്താണാവോ അസുഖം??
ജ്വരം മാറിയിട്ട് രണ്ട് നാളായി.ഇപ്പോൾ ഒരുവര്ഷമായിട്ടു മാസത്തിൽ ഒന്നോ രണ്ടോ പ്രാവിശ്യം ഈ വയറുവേദ തീർച്ചയാണ്.
എന്നാൽ ഒരു റിപ്പോട്ടും പോസറ്റീവല്ലപോലും
എന്തിനാണെനിക്കിങ്ങനെ ഇടക്കിടെ
എനിക്ക് മാത്രം വയറുവേദന വരുന്നതെന്ന്
ആർക്കും മനസിലാവുന്നില്ല പോലും... തന്റെ കളികൂട്ടുകാരൻ അഭിലാഷിനും ഇതേ പോലുള്ള വയറു വേദന ആയിരുന്നു... അവസാനം അവന്റെ കുടലിൽ കാൻസർ ആയിരുന്നു.തനിക്കും അങ്ങനെ വല്ലതും ആണോ..?? ഇടയ്ക്കു ഞാൻ സങ്കടസാഗരമായി  മാറും.. പിന്നെ സ്വയം ആശ്വസിക്കും അങ്ങനെയൊന്നും ആവില്ല.എല്ലാ ദിവസവും വിദഗ്ദനായ ആ വിഷ്വഗ്വരൻ വളരെ സങ്കടത്തോടെയാണ്
എന്റെ റിപ്പോർട്ടും നോക്കി മടങ്ങാറ്..
തന്റെ രോഗനിർണയ മിടുക്കിനെ;എന്റെ രോഗം തോൽപ്പിച്ചെന്ന സങ്കടത്തോടെ!!!

           എന്നാൽ ഇന്നലെ അദ്ദേഹം വളരെ ആഹ്ലാദത്തോടെയാണെന്റെ പക്കൽ വന്നത്.അദ്ദേഹത്തിന്റെ സങ്കടം സന്തോഷമായി മാറിയിരിക്കുന്നു എന്ന് അദ്ദേഹത്തിന്റെ ശരീര ഭാഷ വിളിച്ചറിയിക്കുന്നുണ്ടായിരുന്നു.ഏതോ റിപ്പോർട്ട് പൊക്കി കാട്ടി,എന്തോ കണ്ടുപിടിച്ചെന്ന മെഡിക്കൽ ഭാഷയിൽ അദ്ദേഹം എന്തൊക്കയോ പറഞ്ഞു.
എന്തോ....എനിക്കൊന്നു മാത്രമറിയാം
ഇന്നെനിക്ക് സിടി സ്കാൻ ചെയ്യണം
ഡോക്ടർ സാറിന് എന്തോ തിർച്ച പെടുത്തണം.
       ഇന്ന് ഞാൻ കണ്ണടച്ച് പ്രാർത്ഥിച്ച് കാതോർത്തിരിക്കുകയാണ്...
എന്റെ ആതുരനിർണയ കുറിമാനവും കാത്ത്.ഡോക്ടർ തെല്ല് സങ്കടത്തോടു
കൂടിയാണ്  എന്റെ അടുത്ത് വന്നതു.അദ്ദേഹമെന്റെ തോളിൽ പിടിച്ചു പേടിക്കാനൊന്നുമില്ല... ചെറിയൊരു സർജറി വേണ്ടിവരും!!! പക്ഷേ..പെട്ടന്ന് വേണം... അഭിലാഷിന്റെ മുഖം പിന്നെയുമെന്റെ  മനസ്സിൽ തെളിഞ്ഞു വന്നു.സങ്കടമെന്റെ മുഖത്തേക്കിരച്ചു വന്നു.എന്റെ മുഖഭാവം കണ്ടിട്ടാണോ എന്തോ പെട്ടെന്ന് ഡോക്ടർ പറഞ്ഞു "താൻ, പേടികേണ്ടടോ ഇതു ചെറിയൊരു "Apendix"അല്ലെ ഒരു ദിവസത്തെ കാര്യമേ ഉള്ളൂ. ഈ സർജറി കൊണ്ടു എല്ലാം ശരിയാകും.തെല്ലിടെ സങ്കടമിരച്ചുകയറിയ എന്റെ മുഖമിപ്പോൾ സന്തോഷകടലായി മാറി.. എന്തൊക്കെയാണ് ഞാൻ ചിന്തിച്ചു കൂട്ടിയത്.അപ്പോഴേക്കും ആപ്പുറത്തെ ബെഡിൽ നിന്നും ഒരു ആർത്തനാദം കേട്ടു,പിന്നെയത്  കൂട്ടക്കരച്ചിലായി... ആ ശയ്യ ഒരു സങ്കടസാഗരമായി എന്നു തെല്ലൊരു  ദുഃഖത്തോടെ  ഞാൻ തിരിച്ചറിഞ്ഞു.
                                                  

നിർവൃതി

               പത്തു മുപ്പതു വര്ഷം മുമ്പ്  നടന്ന കഥയാണ്
കോളേരി ഉത്സവത്തിനു കൊടി കേറിയിട്ടു ഇന്ന് ആറു ദിവസമായി, ഏഴ് ദിവസം നീണ്ടു  നിൽക്കുന്ന ഉത്സവമാണ്. നാളെ ശിവരാത്രി ദിവസം ആണ് ഉത്സവം തീരുന്നത്. പരീക്ഷാ കാലമായതിനാൽ ഞങ്ങൾ ഇതുവരെ രാത്രി ഉത്സവത്തിനു പോയിട്ടില്ല. പരീക്ഷ കഴിഞ്ഞു വരും വഴി ഞങ്ങൾ എന്നും ഉത്സവ പറമ്പിൽ കേറി ഇറങ്ങും. എല്ലാ വെച്ചുണ്ണി കടക്കാരുടെ അടുത്ത് ചെന്നു ഒരോരോ  കളിപ്പാട്ടത്തിന്റെയും വിലയന്നേക്ഷിക്കും.. തൊട്ടുതലോടും.. ശേക്ഷം ഉത്സാവപ്പറമ്പിൽ അവിടിവിടെ ആയി കിടക്കുന്ന കളിപ്പാട്ട പൊട്ടുകളും ബലൂൺ കഷ്ണങ്ങളുമായി തിരിച്ചു പോരും. ഈയുള്ളവനെ ഒരു  കളിപ്പാട്ടം ഹടാതാകര്ഷിച്ചിരുന്നു  പക്ഷെ കീശ കാലി ആയതു കൊണ്ട് എന്നും അതിനെ തൊട്ടു തലോടി വീട്ടിലേക്കു പോരും.
ഇന്നു പരീക്ഷ തീർന്നു.. അതുകൊണ്ടു എല്ലാ കുട്ടികളും കുറച്ചധിക സമയം ഉത്സവ പറമ്പിൽ ചെലവിട്ടു. ചിലർ അവർ കണ്ടു വെച്ച കളിപ്പാട്ടങ്ങൾ വാങ്ങാനുള്ള തിരക്കിലാണ്.. അവർ അത് വാങ്ങി ഒരു യോദ്ധാവിനെ പോലെ ഞങ്ങളെ കാണിക്കുന്നു.. ചിലർ തൊടാൻ സമ്മതിക്കുന്നു മറ്റ്‌ ചിലർ ഞങ്ങളെ ആട്ടിയകറ്റുന്നു.. ഞാനും തീരുമാനിച്ചു.. എനിക്കും ആ കളിപ്പാട്ടം വാങ്ങിയേ തീരൂ.. പക്ഷെ എങനെ വാങ്ങും അമ്മയോട് ചോദിച്ചാൽ രണ്ടു രൂപാ തരും കൂടിപ്പോയാൽ അത് അഞ്ചാവുമായിരിക്കും (അഞ്ചു രൂപ തരണമെങ്കിൽ അമ്മക്ക്  കാപ്പി എസ്റ്റേറ്റിലെ നിന്നും ബോണസ് കിട്ടണം ). പക്ഷെ അതുകൊണ്ടായില്ല എന്റെ കാളിപാട്ടത്തിനു 12രൂപാ ആണ്. അമ്മയോട് പറഞ്ഞപ്പോൾ അത് പയ്യാരം പറയണത് കേട്ടു "12 രൂപ ഉണ്ടെകിൽ ഇവിടെ മൂന്നാഴ്ചത്തെ രേക്ഷൻ  വാങ്ങാം നീയൊന്നു പോയെന്റെ കുഞ്ഞേ " എന്ന്. ഇനിയെന്തു ചെയ്‌യും ഒരു എത്തും പിടിയും കിട്ടുന്നില്ല.. എനിക്കാണെകിൽ അതു  വാങ്ങിയേ തീരൂ. ഉച്ച പരീക്ഷ കഴിഞ്ഞു ഏട്ടനും വന്നു. അവനോട് എന്നും  രാത്രി ഈ കളിപ്പാട്ടതിനെ കഥ ഞാൻ  പറയാറുള്ളതാണ് "എടാ പൊട്ടാ അത് നമ്മുടെ ഫോട്ടോ പിടിക്കുന്ന പോലത്തെ കളിപ്പാട്ടമാണ്, പക്ഷെ ഒരോ പ്രാവശ്യവും അതിൽ ഞെക്കുബോൾ മോഹൻലാലും, ജയനും മമ്മൂട്ടിയുമൊക്കെ മാറിമാറി വരും" (ഉച്ചക്കഞ്ഞിയുടെ പണ സംഭരണാര്ഥം സ്കൂളിൽ സിനിമ പ്രദര്ശിപ്പിക്കാറുണ്ട്, അതുകൊണ്ടു ഈയുള്ളവന് നടന്മാരെയൊക്കെ ചെറുപ്പത്തിലേ അറിയാം )എന്റെ വിവരണം കേട്ടപ്പോൾ എനിക്കെല്ലാം അറിയാം എന്ന മട്ടിൽ ആ ആറാം ക്‌ളാസ്സുകാരൻ തലകുലുക്കി ;ഞാനന്ന് നാലാം ക്ലസ്സിലാണ്.
കഴിഞ്ഞവർഷം ഏതോ ഒരു വെച്ചുണ്ണി കടക്കാരന്റെ കടയിൽ അവൻ സാധനങ്ങൾ എടുത്തു കൊടുക്കാൻ നിന്നതാണ്  വന്നവന് അഞ്ചു  രൂപാ  കിട്ടിയിരുന്നു ; അതിൽ കൂടുതൽ കടക്കാരൻ അവനു  കൊടുത്തേനെ അവനു കണക്കറിയാമായിരുന്നു എങ്കിൽ, കാരണം കടക്കാരന് കണക്കു അത്ര നിശ്ചയമില്ല പോലും. ഇതു വരെ കണക്കു പരീക്ഷക്ക് രണ്ടക്കം കാണാത്ത അവൻ ഈപ്രാവിശ്യം സഹായത്തിനു നാലാം ക്‌ളാസ്സുകാരനായ എന്നെ വിളിച്ചു. "കുഞ്ഞേ, ഈ പ്രാവിശ്യം ഒരു മുട്ടകടയിൽ ഞാൻ പറഞ്ഞു വെച്ചിട്ടുണ്ട്; പക്ഷെ ഇവിടെയും കണക്കു നിർബന്ധമാണ്, അതുകൊണ്ടു ഈ പ്രാവിശ്യം നീയും എന്റെ കൂടെ വാ, നിനക്ക് കളിപ്പാട്ടം വാങ്ങാനുള്ളത് കിട്ടുമായിരിക്കും ". ഞാൻ വളരെ സന്തോഷത്തോടെ അവനെ കെട്ടിപിടിച്ചു കടിച്ചു. ഞാൻ പണ്ടേ കണക്കിൽ പുലിയാണ്, എനിക്കേറ്റവും ഇഷ്ട്ടം കണക്കു മാഷിനെയാണ് ;മാഷിനെന്നെയും.അതുകൊണ്ടു കണക്കു എനിക്ക് ഒരു  പ്രശ്നമായിരുന്നില്ല.ഞങ്ങൾ അഞ്ചുമണിയോടെ ഉത്സവപ്പറമ്പിലെത്തി. ഞാൻ  പോയി എന്റെ കളിപ്പാട്ടം അവിടെ തന്നെയില്ലേ എന്നു ഉറപ്പുവരുത്തി, സ്ഥിരം സന്ദര്ശകനായ എന്നോട് എന്തോ അനുകമ്പ തോന്നിയ ആ  കച്ചവടക്കാരൻ പറഞ്ഞു മോനെ നിനക്കു വേണമെങ്കിൽ പത്തുരൂപ തന്നാൽ മതി എന്ന്. രാവിലെ വരാം എന്ന്  പറഞ്ഞു ഞാൻ ഏട്ടൻ പറഞ്ഞുവെച്ച കടയിൽ ചെന്നു. എന്നെ കണ്ടതും കടക്കാരൻ ഏട്ടനോട് ചോദിച്ചു... ഇവനേതാ??
എന്റെ  അനിയനാണ്, അവൻ  എന്റെ  കൂടെ നിന്നോളും, ഏട്ടൻ പറഞ്ഞു.
നിൽക്കുന്നതൊക്കെ കൊള്ളാം പക്ഷെ ഞാൻ ഒരാൾക്കേ കൂലി തരൂ.. കടക്കാരൻ എന്നെനോക്കി കണ്ണുരുട്ടി.
മതി.. ഏട്ടൻ എന്നെ  നോക്കി കണ്ണടച്ചു കാണിച്ചു. ഞാനും തലകുലുക്കി.
ഉത്സാവപ്പറമ്പിലേക്കു ആളുകൾ വന്നുകൊണ്ടിരുന്നു. ഞങ്ങളുടെ കടയിലേക്കും ആളുകൾ ഒറ്റക്കും കൂട്ടമായും എത്തിത്തുടങ്ങി.
-ചേട്ടാ  രണ്ടു ഒമ്ബ്ലെറ്റ് ഒരു  കട്ടൻ  ഒരാൾ പറഞ്ഞു ചേട്ടൻ എന്നെ  നോക്കി ഞാൻ  മെല്ലെ പറഞ്ഞു 12 രൂപ
-ചേട്ടാ 4 ഒമ്ബ്ലെറ്റ് രണ്ടു കട്ടൻ
ഞാൻ നിശേക്ഷം പറഞ്ഞു 24 രൂപാ
കണക്കറിയാത്ത ചേട്ടനും കടക്കാരനും വിസ്മയത്തോടെ എന്നെ നോക്കി.
ഞാൻ എല്ലാമറിയാവുന്ന വല്ലഭൻ എന്ന കണക്കെ അവരെയും!!!
കടക്കാരൻ അയാളുടെ അടുത്ത് കടയ്ക്കുള്ളിൽ എന്നെ വിളിച്ചു നിർത്തി.
കസേര ഉണ്ടായിരുന്നെങ്കിൽ എന്നെ അയാൾ അവിടെ പിടിച്ചിരുത്തുമായിരുന്നു എന്നെനിക്കു തോന്നി.
പക്ഷെ പിന്നീടാണ് പണി പാളിയത്
സിംഗിൾ ഒമ്ബ്ലെറ്റിനു 5 രൂപയും ഡബ്ബിൾ ന്  8 രൂപയുമാണ് !!!പക്ഷെ 8ന്റെ പട്ടിക ഞാൻ പഠിച്ചിട്ടില്ല !!!ഞാൻ  ഏട്ടനോട്  കാര്യം പറഞ്ഞു !!!നീയിതു അയാളോട് പറയണ്ട, നീ ഒര് ഉദ്ദേശ്യം വച്ച്  പൈസ വാങ്ങിക്കോ അവൻ  പറഞ്ഞു.
ചേട്ടാ 9 ഒമ്ബ്ലെട്ടു 9 ചായ എന്ന്  ഒരാൾ
ഞാൻ 5*9=45
            2*9=18.....
ചേട്ടാ 63രൂപ ഞാൻ  പറഞ്ഞു
ചേട്ടൻ കൃതജ്ഞതയോടെ എന്നെ  നോക്കി
ചേട്ടാ  3ഡൗബ്ൾ ഒബ്‌ലെറ് 3ചായ എന്ന് മറ്റൊരാൾ
ഞാൻ 3*8=24
            3*2=6
ചേട്ടാ  30രൂപ ഞാനും വിട്ടു  കൊടുത്തില്ല
ഏട്ടൻ എന്റടുത്തു വന്നു  ചോദിച്ചു നിനക്ക് 8 ന്റെ പട്ടിക അറിയില്ലെന്ന് പറഞ്ഞിട്ട്???
ഞാൻ പറഞ്ഞു അതൊക്ക ഒരു ട്രിക്കു ആണ് !!!(ഞാനവനോട് പറഞ്ഞില്ല ഞാൻ 3ന്റെ പട്ടികയാണ് ഇവിടെ  ചെയ്തത് എന്ന് )
ചിലർ 5ഇൽ കൂടുതൽ ഡബിൾ ഒബ്‌ലെറ്റ്ഉം ചായയും വാങ്ങിയപ്പോൾ ഞാൻ ശരിക്കും  നക്ഷത്രമെണ്ണി !!!കൈ-കാൽ വിരലുകൾ ഉപയോഗിച്ചു ഞാൻ പറഞ്ഞ കണക്കുകളിൽ മുട്ട കടക്കാരൻ ചേട്ടനും കഴിച്ചവർക്കും ഒരുപോലെ ലാഭ-നഷ്‌ടം ഉണ്ടയികാണണം !!!
പക്ഷെ അതുമൂലം അന്ന് എനിക്കോ ഏട്ടനോ കടക്കാരൻ ചേട്ടനോ ഒരു പഴിയും കേൾക്കേണ്ടി വന്നില്ല. ഈ വർഷം കച്ചവടം പൊടിപൊടിച്ചു എന്ന് മൊട്ട കടക്കാരന്റെ  അല്മഗതം!!!എനിക്ക്  സന്തോഷമായി. അയാൾ അവസാനം എനിക്കും ഏട്ടനും ഓരോ ഒമ്ബ്ലെറ്റും ഒരു കട്ടൻ ചായയും കൂടാതെ  പത്തു രൂപ വീതം കൂലിയും തന്നു!!! ഞാൻ അന്താളിച്ചു പോയി ആദ്യമായിട്ടാണ്‌  അധ്വാനത്തിന് ആരെങ്കിലും എനിക്കോ ഏട്ടനോ ഇത്രയും വലിയ കൂലി തരുന്നത്. ഞങ്ങൾ കൃതഞ്ഞതയോടെ അയാളെ നോക്കി. അയാൾ എന്റെ കവിളിൽ തലോടി തലയിൽ കൈവച്ചു പറഞ്ഞു നി പഠിച്ചു മിടുക്കാനാവും... അതൊന്നും അത്ര കാര്യമാക്കാതെ ഏട്ടൻ എന്നെയും കൊണ്ട് എന്റെ കളിപ്പാട്ടം വാങ്ങാൻ കടിയിലേക്കു പോന്നു.. കടക്കാരൻ പറഞ്ഞു "നീ എടുത്തോടാ പത്തു രൂപ തന്നാൽ മതി"
ഞാൻ എന്റെ പത്തു രൂപയിലേക്കും ആ കളിപ്പാട്ടത്തിലേക്കും മാറിമാറി നോക്കി.
ആ പത്തു രൂപയ്ക്കു ആ കളിപ്പാട്ടത്തിനേക്കാൾ വലിയ ഭംഗി ഉണ്ടെന്നെനിക്കു തോന്നി.
അവസാനം അമ്മ ഉത്സവത്തിനു തന്ന രണ്ടു രൂപയ്ക്കു ഓരോ  മത്തങ്ങാ ബലൂണും വാങ്ങി വീട്ടിലേക്കു തിരിച്ചു!!!
ഞാനും ഏട്ടനും മത്തങ്ങാ ബലൂണിന്റെ നൂലിൽ പിടിച്ചു മുകളിലേക്കും താഴത്തേക്കും ആഞ്ഞാഞ്ഞു അടിച്ചുകൊണ്ടിരുന്നു...
ബലൂണിൽ നിന്നുള്ള കര്കര ശബ്ദം ഇന്നുമെന്റെ കാതുകളിൽ ആ പഴയ അമ്പല പറമ്പിലേക്ക് കൂട്ടി കൊണ്ട് പോകും
മുട്ടകടക്കാരനും 5ന്റെയും 8ന്റെയും പട്ടിക മനസ്സിൽ നിറയും... ഞാനറിയാതെ എന്റെ ചുണ്ടുകൾ വിടർന്നു ചിരിക്കും;
നിർവൃതിയുടെ പുതിയ വിത്തുകൾ മുളപ്പിച്ചുകൊണ്ട് !!!!


വാല് -കണക്കിന്  എന്റെ ജീവിതത്തിൽ ഇന്നോളം ഇതിലും ഉപരിയായി ഒരു പ്രായോഗിക ഉപയോഗവും ഉണ്ടായിട്ടില്ല 

മറവി

ബന്ധങ്ങള്‍ ബന്ധനങ്ങള്‍ ആകുമ്പോള്‍;
ആശകള്‍, ഒരു മയില്‍പീലി പോലെ
എഴുത്തോലകള്‍ക്കിടയില്‍ അടയിരിക്കുമ്പോൾ
മറവി ഒരനുഗ്രഹമാണ്.
എങ്കിലും, 
മറക്കാൻ ശ്രേമിക്കുംതോറും
ജാലക വാതിലിലൂടെ അരിച്ചിറങ്ങുന്ന
അരണ്ടവെളിച്ചത്തിലേക്കു-
മാടിവിളിക്കുന്ന ഓർമ്മതെറ്റുകൾ
മറവിയുടെ വിങ്ങലുകളാണ്.
ഹൃദയത്തിന്റെ വേവലുകൾക്കിടയിൽ
തെകിട്ടിയെത്തുന്ന നനുത്ത ഓർമ്മകൾ
മറവിയുടെ സ്വാന്തനമാണ്.
ഉപ്പുനീരിൽ മുങ്ങിയ ജീവിത യാത്രക്കിടയിൽ;
കൈവിട്ടുപോയ സൗഹൃദങ്ങൾക്ക്,
നഷപെടുത്തിയ പ്രണയത്തിന്,
അകന്ന് പോയ നാടിനും പേരിനും,
പിന്നെ ഞാനെന്ന സത്വത്തിന്
മറവി.. ഒരു നോവാണ്...
സുഖ-ദുഃഖ സമ്മിശ്രമായ
ഒരു നോവ്..

ചെരുപ്പ്

                കുഞ്ഞമ്മാവന്‌ കല്യാണമുണ്ട്.. "ഇങ്ങനെ അഴിഞ്ഞാടി വിടാൻ പറ്റില്ല കല്യാണം കഴിപ്പിക്കണം" എന്ന് വരുന്നവരോടും  പോകുന്നവരോടും വല്യമ്മ എപ്പോഴും പറയാറുണ്ട്. "കല്യാണം കഴിപ്പിച്ചാൽ മതി കുറച്ചുത്തരവാദിത്തം വരുമ്പോൾ അവൻ നന്നായിക്കോളും" കേൾക്കുന്നവർ മറുപടിയും പറയും.വല്യമ്മ എന്നാൽ എന്റെ അമ്മമ്മ ആണ്, എന്തോ ചെറുതിലേ തൊട്ട് അങ്ങനെയാണ് ഞാൻ അമ്മമ്മയെ വിളിച്ചു ശീലിച്ചത്.
ഒന്നുരണ്ടു കല്യാണം നടക്കുമെന്ന ഘട്ടത്തിൽ നിന്നും മുടങ്ങുകയും ചെയ്തു ; അവന്റെ ഈ കള്ളു കൂടീം ചീട്ടു കളീം തന്നെ കാരണം, ആരെങ്കിലും പെണ്ണിന്റെ വീട്ടിൽ പറഞ്ഞിട്ടുണ്ടാകും  വല്യമ്മ ആരോടെന്നില്ലാതെ പറഞ്ഞു. എന്തായാലും ഇത് നടക്കും, കാരണം കല്യാണത്തിന് രണ്ടുദിവസം കൂടിയേ ഉള്ളൂ ;ഞാൻ മനസ്സിൽ ഉറപ്പിച്ചു. കൂടാതെ കല്യാണപെണ്ണിനും ചെറുക്കാനുമുള്ള പുതിയ ഉടുപ്പുകൾ ഞാൻ കണ്ടതുമാണ്, നല്ല പളപളാ മിന്നുന്ന പുതിയ സാരികളും അമ്മാവന് കസവു മുണ്ടും ചന്ദന നിറമുള്ള ഉടുപ്പും എല്ലാം ഞാൻ കണ്ടതാണ്. ആ കറുത്ത പെട്ടി തുറക്കുമ്പോൾ വരുന്ന പുതിയ വസ്ത്രങ്ങളുടെ മണം എനിക്കന്നു അപ്രാപ്യമായിരുന്നു;എന്റെ ആദ്യ അനുഭവമായിരുന്നു. ഞാൻ ചെറുപ്പംതൊട്ടേ അക്കര വീട്ടിലാണ്, ഒരു കൊച്ചുവീട്, എങ്കിലും എന്റെവീടിനേക്കാൾ വലുതാണ്. രണ്ടു  മുറിയും അടുക്കളയും തിണ്ണയുമുണ്ട്.കുമ്മായവും കറുത്ത കരിഓയിലും തേച്ചു വല്യമ്മ നല്ല വിര്ത്തിഉള്ള വീട്. എന്റെ വീടിനാണെകിൽ ഒരുമുറിയും ഒരടുക്കളയും മാത്രമേ ഉള്ളൂ. കുമ്മായം തേച്ചട്ടില്ല, ചെമ്മണ്ണുകൊണ്ടാണ് ഭിത്തി തേച്ചരിക്കുന്നതു. അക്കര വീടാണ്  അമ്മയുടെ തറവാട്, ഒരു  ചെറിയ തോട് കടന്നു വേണം അവിടെ എത്താൻ.ചെറിയ തൊടാണെകിലും വലിയപേരാണ്.. നരസിപുഴ, ആ പേര് ഓർക്കുമ്പോൾ എനിക്കെന്തോ തമാശ തോന്നും. എന്തോ ആ പേര് ആ ചെറിയ തോടിനു ചേരാത്തത് പോലെ.  ഒരു ചെറിയ ഇല്ലിപ്പാലം ഉണ്ട് ഈ തോടിനു കുറുകെ കാൽനട യാത്രക്കാരും സ്കൂൾ കുട്ടികളുമാണ്  ആ പാലം ഉപയോഗിച്ച് കൊണ്ടിരുന്നത്. എന്നാൽ കള്ള കർക്കിടകം തിമിർത്തുപെയ്‌യുന്ന ചില നാളുകളിൽ ഇല്ലി പാലത്തെ കുത്തിയൊഴുകി വരുന്ന വരുത്തുവെള്ളം കൊണ്ടുപോകും.അന്നേരം കരക്ക്‌ അക്കരയും ഇക്കരയും വലിയ വടം കെട്ടി, അതിൽ പിടിച്ചുകൊണ്ടു വലിച്ചേട്ടന്മാർ സ്കൂൾ കുട്ടികളെ ചുമലിൽ വച്ച് അക്കര കടക്കാറുണ്ട്. തോടിന്റെ ഇരുകരയും കൈതയും ഇല്ലിയും കൊണ്ട് നിബിഡമാണ്. അക്കര വീട്ടിലേക്കു പുഴയിൽ നിന്ന് നോക്കിയാൽ  കാണാവുന്ന ദൂരമേ ഉള്ളൂ. പുഴ കരകവിഞ്ഞൊഴുകുന്ന സമയങ്ങളിൽ പുഴ വെള്ളം വീടിന്റെ മുറ്റം വരെ എത്താറുണ്ട്. അപ്പോൾ പുഴ കാണാൻ നല്ലരസമാണ്. കായൽപോലെ പരന്നുകിടക്കുന്ന പുഴ. ചൂണ്ടയിടൽകാരും വലവീശുന്നവരും അവർക്കു മുകളിൽ വട്ടമിട്ടു പറക്കുന്ന പരുന്തുകളും കൊറ്റികൂട്ടവും വെള്ളം ഇറങ്ങുന്നതും പൊങ്ങുന്നതും കാണാനെത്തുന്ന നാട്ടുകാരും, ഒച്ചപ്പാടും കൂക്കി വിളികളും കൊണ്ട് ബഹള മുഖരിതമാകുന്ന പുഴക്കര.  പുഴയുടെ അക്കെരെ ഉള്ള വീടു  ആയതു കൊണ്ടാണ് ഞങ്ങൾ  അമ്മ വീടിനെ  അക്കര വീട് എന്ന്  വിളിക്കുന്നത്. അമ്മാവൻ രാത്രിയിൽ എപ്പോഴെങ്കിലുമാകും വീട്ടിലെത്തുക, അപ്പോൾ വല്യമ്മക്ക് ആരെങ്കിലും കൂട്ടുവേണ്ടേ.. അങ്ങേനെയാണ് ഞാനും അമ്മവീട്ടിലെ  അംഗമായത്. ഞാനന്ന് മൂന്നാം ക്ലാസ്സിലാണ് പഠിക്കുന്നത്. മണ്ണെണ്ണ വെളിച്ചത്തിലെ പഠിത്തം കഴിഞ്ഞു ഞാനും വല്ല്യമ്മയും  വഴിയിലേക്കു കണ്ണുനട്ട് അമ്മാവനെ കാത്തു ഉമ്മറത്ത് കുറെ നേരം ഇരിക്കും.വല്യമ്മ പഴയ കഥകൾ ഓരോന്നായി പറഞ്ഞുകൊണ്ടിരിക്കും കാടും മേടും തെളിച്ചു നടന്ന കഥ. തെരുവ മുറിച്ചു കാറ്റയാക്കി ചുമന്നതിന്റെയും തെരുവാ തൈലത്തിന്റെയും കഥ . ഇത് എന്നും പതിവുള്ളതാണ്;ഈ കഥ പറച്ചിലും വഴിയിലേക്ക് കണ്ണും നട്ടിരുപ്പും . ഒരു പ്രാവശ്യമെങ്കിലും അമ്മാവൻ വന്നിട്ട് അത്താഴം കഴിച്ച ഓർമ്മ എനിക്കില്ല ;എങ്കിലും എന്നും ആ കാത്തിരുപ്പുണ്ട് .
വയനാടൻ കാറ്റിന്റെ കുളിരു അതി ശക്തമായി ദേഹത്തിലേക്കു അരിച്ചിറങ്ങി അസഹനീയമാകുമ്പോൾ വല്യമ്മ പറയും "അവൻ വരുമ്പോൾ വരട്ടെ നമ്മക്ക് കഞ്ഞി കുടിച്ചിട്ട് കിടക്കാം കുഞ്ഞേ " എന്ന്.

                        അങ്ങനെ കല്യാണ തലേന്നായി നാട്ടുകാരും വീട്ടുകാരും എല്ലാം  എത്തിക്കൊണ്ടിരിക്കുന്നു
പുതിയ ഉടുപ്പുകളിട്ടു ആർത്തുല്ലസിച്ചു തിമിർക്കുകയാണ് കുട്ടികളെല്ലാം . ഞാനും അവരോടൊപ്പം കൂടി എങ്ങും ഒരുഉത്സവ പ്രതീതി.പെട്രോമാക്സിന്റെ വെളിച്ചവും വിഭവങ്ങൾ ഒരുക്കുന്നവരുടെ കൂട്ടവും ഒരുമൂലയിൽ ചീട്ടുകളിക്കാരുടെ സഭയും പെണ്ണുങ്ങളുടെ കുറ്റം പറച്ചിലുകളും കാർന്നോക്കന്മാരുടെ വെടിപറച്ചിലുകളും എല്ലാം കേട്ടുകൊണ്ട് ഞാൻ അമ്മാവന്റെ മുറിയിലെത്തി.  പെണ്ണിന്റെയും ചെക്കന്റേയും ഉടുപ്പുകൾ നോക്കുന്ന തിരക്കിലാണെല്ലാവരും.  അപ്പോൾ   എവിടെ നിന്നോ ഒരു സങ്കടം എനിക്ക് മുളപൊട്ടി.. ഞാൻ നാളെയും എന്റെ സ്കൂൾ യൂണിഫോം ഇട്ടു കല്യാണം കൂടണമല്ലോ !!!എനിക്ക് വേറെ നല്ല ഉടുപ്പുകളൊന്നു ഇരിപ്പില്ല താനും. ഞാൻ ഏതുവിധത്തിലോ എന്റെ സങ്കടം അമ്മച്ചിയെ അറിയിച്ചു. അമ്മച്ചിക്കും സങ്കടമായി "കുഞ്ഞേ ഇനിയെങ്ങനാടാ... സമയമിത്രയുമായില്ലേ, അതുതന്നേമല്ല അമ്മച്ചീന്റെടുത്തു ഇപ്പോൾ പൈസയൊന്നുമില്ലടാ "ഇതു  കേട്ട ചാച്ചിയും (വലിയ അമ്മാവന്റെ മകൾ )പറഞ്ഞു അല്ലെങ്കിലും ഈ വല്യമ്മ എന്ത്  പണിയാ ഈ കാണിച്ചത്, വേറെ ആർക്കും എടുത്തില്ലെകിലും കുഞ്ഞിന് ഒരു ഉടുപ്പെങ്കിലും എടുക്കാമായിരുന്നു "എന്റെ സങ്കടം നീർകുമിളകളായി പുറത്തേക്കു വന്നു. പിന്നെ അമ്മച്ചിയുടെ മടിയിൽ കിടന്നു അറിയാതെ  ഉറക്കത്തിലേക്കു വഴുതിവീണു.
ചുളിവ് വീണ എന്റെ യൂണിഫോമിന്റെ മുകളിൽ വാഴയില വെച്ചു ചിരട്ട തേപ്പ് പെട്ടികൊണ്ടു ഞാൻ ഞാൻ തേച്ചെടുക്കുകയാണ്.പോളിസ്റ്റർ തുണി തീപ്പെട്ടിയിലേക്കു  ഉരുകി പിടിക്കാതെ  ഇരിക്കാനാണു വാഴയില ഇട്ടു തേക്കുന്നത്. വാടിയ വാഴയിലയുടെ മണം മൂക്കിലേക്ക് അരിച്ചു കേറുന്നു. സമയം അധികമായി,  ഞാൻ തേക്കാൻ തുടങ്ങിയപ്പോൾ ആരൊക്കയോ വന്നു അവരുടെ ഉടുപ്പുകൾ തേക്കാൻ  തന്നതുകൊണ്ടാണ്..  ഒട്ടുമിക്കവരും കുളിചൊരുങ്ങിക്കഴിഞ്ഞു.. ഞാൻ ദൃതിയിൽ നിക്കർ വലിച്ചു കേറ്റുമ്പോൾ ഒരു പൊതിയുമായി അമ്മച്ചി. ഞാൻ ആർത്തിയോടെ അതു തുറന്നു നോക്കി.ഒരു ഉടുപ്പും കൂടെ ഒരു പാന്റും!!! ഞാൻ ഇതു വരെ പാന്റ്  ഇട്ടട്ടില്ല. ഇതാർക്കാണ് ഞാൻ ജിജ്ഞാസയോടെ അമ്മച്ചിയെനോക്കി, നിനക്കാടാ... "റെഡിമേടാ" അമ്മച്ചി പറഞ്ഞു.
അതുപോലൊരു ഉടുപ്പ് ഞാൻ സ്വപ്നത്തിൽ പോലും കണ്ടട്ടില്ല. ആ ഉടുപ്പിനു  കോട്ട് പോലെ രണ്ട് ചിറകുകളും . ഇളം പച്ചയും വെള്ളയും കലർന്ന സുന്ദരമായൊരുടുപ്പ്.
ഞാൻ ഇട്ട് നോക്കി !!!കിറുകൃത്യം!!! എനിക്കെന്തു ചെയ്യണമെന്നറിയില്ല, ഞാൻ എല്ലാവരുടെയും ഇടയിലൂടെ പാറിനടന്നു ;ഒരു രാജകുമാരനെ പോലെ. എല്ലാരും എന്നെ നോക്കുന്നു.. ചിലർ വന്നു പറന്നു: കുഞ്ഞിന്റെ ഉടുപ്പ് ജോറായിട്ടുണ്ടല്ലോ !!!പൂർണ ചന്ദ്രനുദിച്ച പോലെ  എന്റെ മുഖം വിടർന്നു നിന്നു.
കൂട്ടുകാരെല്ലാം എന്നോട് കൂട്ടം കൂടാൻ വന്നു. ചിലർ ഉടുപ്പ് തൊട്ടു നോക്കി, അടിപൊളിയാടാ എല്ലാരും  പറഞ്ഞു. എന്നാൽ എന്റെ മറ്റു ചില കൂട്ടുകാർ എന്റെ ഡ്രെസ്സിനെ കുറിച്ച് ഗഹനമായ പഠനം നടത്തി. എന്തോ ഒരു കുറവ് !!! ഓ കണ്ടുപിടിച്ചു "എടാ നിന്റെ ഉടുപ്പ് ജോറായിട്ടുണ്ട്, പക്ഷെ പാന്റ് ഇടുമ്പോൾ ചെരുപ്പ് ഇടണ്ടേ??? നിനക്കതില്ലലോ !!അവർ അടക്കി ചിരിച്ചു. എനിക്കു വീണ്ടും സങ്കടം വന്നു.ഞാനീ കണ്ടതെല്ലാം ഒരു സ്വപ്‌നം പോലെ അവസാനിക്കുമോ?? അവർ പറയുന്നതിൽ കാര്യമുണ്ടാകും, കാരണം  പാന്റും ചെരിപ്പും ഒക്കെ ഉള്ളവരാണ്.  ഇതെങ്ങനെ അമ്മച്ചിയോടു പറയും !!പാന്റ് ഊരിവച്ചു നിക്കർ എടുത്തിട്ടാലോ, ഞാൻ കുഴങ്ങി. അപ്പോഴാണ് ഷിജുകുട്ടൻ വരുന്നത്. എന്റെ പാലുവെളിച്ചം അമ്മയുടെ ഇളയ മോനാണ്.അതായതു  അമ്മച്ചീന്റെ ചേച്ചിയുടെ മകൻ.എന്നെക്കാളും മൂത്തതാണ്
പക്ഷെ എന്റെ കാളികൂട്ടുകാരനാണ്. മധ്യ വേനലവധിക്ക് എപ്പോഴും പാലുവെളിച്ചത്തു പോയി ആണ് ഞാൻ നിക്കാറു. എന്റെ ചേട്ടനാണെകിലും  ഞാനും അവനെ ഷിജു കുട്ടൻ എന്നാണ് വിളിക്കാറ്. ഞാനവനോട് എന്റെ സങ്കടം പറഞ്ഞു. അവൻ അവന്റെ വള്ളി  ചെരുപ്പൂരി എനിക്ക്‌ തന്നിട്ട് പറഞ്ഞു. നീ തത്ക്കാലം ഇതു ഇപ്പോൾ ഇട്ടോ. ഞാൻ എന്റെ മുമ്പിൽ ഒരു ദൈവ ദൂദനെ പോലെ അവതരിച്ച  അവനെ നോക്കി.അവൻ ഒരു മാലാഖയാണെന്നു എനിക്ക് തോന്നി. അവന്റെ ഇരുവശവും രണ്ട് ചിറകുകൾ മുളച്ചിറങ്ങുന്നതും അവനു ചുറ്റും ഒരു പ്രകാശം പറക്കുന്നതും njan കണ്ടു.
"അല്പം വലുതാണ്.. ഉപ്പൂറ്റിയുടെ അവിടെ ഓരോ ഓട്ടയുമുണ്ട്.. പക്ഷെ ഇട്ട് കഴിഞ്ഞാൽ ആരും കാണില്ല"  അവന്റെ വാക്കുകൾ എന്നെ വിഭ്രാന്തിയിൽ നിന്നെണീപ്പിച്ചു. ഞാൻ എന്റെ വിമര്ശകരുടെയെല്ലാം വായടപ്പിച്ചുകൊണ്ടു അവരുടെ മുന്നിലൂടെ "എന്താ ഹേ"എന്ന മട്ടിൽ നടന്നു.
                   അങ്ങനെ കല്യാണം കഴിഞ്ഞു..
കുഞ്ഞമ്മായി വന്നു. എന്നെ വലിയ കാര്യമാണ്.. എല്ലാരും വിളിക്കണ പോലെ അമ്മായിയും എന്നെ കുഞ്ഞേ എന്നു വിളിച്ചുതുടങ്ങി.   ബുധനാഴ്ച വേണമെങ്കിൽ സ്കൂളിൽ കളർ ഡ്രെസ്സിടാം, ചെരിപ്പില്ലാത്തതിനാൽ എന്റെ പുതിയ കുപ്പായത്തിന്റെ രാജകീയ പ്രൗഢി എനിക്കിന്നേവരേ  എന്റെ കൂട്ടുകാരെ കാണിക്കാൻ പറ്റിയിട്ടില്ല, ഞാനതിൽ തികഞ്ഞ അക്ഷമനാണ്. ഇത്‌ അറിഞ്ഞിട്ടോ എന്തോ അമ്മച്ചി ഒരു ദിവസം ഒരു ജോടി കറുത്ത ചെരുപ്പുമായി അക്കരവീട്ടിൽ വന്നു. നല്ല പളുപളുത്ത ചെരുപ്പ് അതും പ്ലാസ്റ്റിക്കിന്റെ. ക്ലാസ്സിൽ അപൂർവം ചിലർക്കേ പ്ലാസ്റ്റിക് ചെരിപ്പുള്ളൂ.. അടുത്ത ബുധനാഴ്ചക്കായി ഞാൻ   കാത്തിരുന്നു.
ഇന്നാണ് തന്റെ മോഡി എല്ലാവരെയും കാണിക്കുന്ന ദിവസം. ഞാൻ അധി രാവിലെ എണീറ്റു പുഴയിപ്പോയി കുളിച്ചു, കറുത്ത ചെരുപ്പ് വീണ്ടും വീണ്ടും കഴുകി. കുറച്ചു എണ്ണ തലയിൽ നിന്നു വലിച്ചെടുത്തു ചെരുപ്പിലാകമാനം തേച്ചു. പുലർകാലത്തെ ഇളം വെയിലിൽ എന്റെ  ചെരുപ്പ് വെട്ടി തിളങ്ങി.ഞാൻ ഒരുരാജാവിന്റെ പ്രൗഢിയോടെ ക്ലാസ്സിലേക്ക് ചെന്ന്  കേറി. കൂട്ടുകാർ എന്റെ ചുറ്റും കൂട്ടം കൂടി.. ചിലർ ചോദിച്ചു "ടാ ഇന്ന്  നിന്റെ പിറന്നാളാ ".... ഞാൻ പറഞ്ഞു... അല്ലടാ ഇതു റെഡിമേടാ!!!
ഉച്ച കഴിഞ്ഞ നേരം സുധീഷാണ് ആ കണ്ടു പിടുത്തം നടത്തിയത് "ദേ എല്ലാരും നോക്കിയേ ഇവന്റേം ധന്യന്റേം ഒരേ  ചെരുപ്പാണ് !!!എല്ലാരും ഒത്തു കൂടി. ഭൂരിപക്ഷം ധാന്യക്കനുകൂലമായിരുന്നു. ഞാൻ ഇട്ടിരിക്കുന്നത് പെണ്ണുങ്ങളുടെ ചെരുപ്പാണെന്നു ഐകഗണ്ടേനെ തീരുമാനമായി. എല്ലാരും അടക്കം ചിരിച്ചു !!
ഞാൻ കരച്ചിലടക്കാൻ നന്നേ പാടുപെട്ടു. എങ്ങനെയും 4മണി ബെല്ലടിക്കാൻ ഞാൻ കാത്തിരുന്നു.. ഈ കൂട്ട പൊരിച്ചലിൽ നിന്നും ഒന്ന് ഓടി അകലാൻ. ഞാൻ വല്ലവിധേനയും  തിരിച്ചു വീട്ടിലെത്തി. ഞാൻ  ഒന്ന് ഉറപ്പിച്ചു.
ഇനീം ഈ  ചെരിപ്പ്‌ സ്കൂളിൽ കൊണ്ടുപോകാനാവില്ല.ഞാൻ കരഞ്ഞ കണ്ണുകളുമായി പുഴ കടന്നു എന്റെ വീട്ടിലേക്കു തിരിച്ചു. അഞ്ചുമണി കഴിഞ്ഞതേ ഉള്ളൂ. ഞാൻ വഴിയോരക്കണ്ണുമായി പാപ്പൂട്ടി കുന്നിലേക്കു കണ്ണും നട്ട് അമ്മച്ചിയെ കാത്തിരുന്നു.റോഡിനിരുവശവും മുഴുവൻ വെണ്ണക്കല്ലുകളുള്ള കുന്നാണ്‌ "പാപ്പുട്ടിക്കുന്നു". ടാറൊ കല്ലോ ഒന്നും വിതറാത്ത റോഡാണ്.
ഒരാൾക്ക് ചുമക്കാവുന്നതിലും ഏറെ  അധികമായി ഒരു വിറകു ചുമടുമായി പാപ്പുട്ടികുന്നിറങ്ങി വരുന്ന അമ്മച്ചി.
വിയർത്തൊലിച്ചു കരുവാളിച്ച തളർന്ന ഒരു രൂപം.  ചുമടിറക്കിയിട്ടും തലയിലിനിയും താങ്ങാനാവാത്ത കനവുമായി അമ്മച്ചി മുഖം
ഉയർത്തി എന്നെ നോക്കി.. കുഞ്ഞേപ്പ്ളാ വന്നത്, ഞാൻ പറഞ്ഞു വന്നതേയുള്ളു..
എന്താ പുസ്ഥകം എന്തെകിലും വാങ്ങാനുണ്ടോ,  അതോ സ്റ്റാമ്പിന്റെ പൈസ കൊടുക്കാനുണ്ടോ?? ഞാൻ പറഞ്ഞു "അമ്മച്ചീ അതൊന്നുമല്ല" ഞാനെന്റെ സങ്കടമാറിയിച്ചു.
വാ നമ്മുക്ക് മാറ്റിത്തരാൻപറ്റുമോന്നു കടയിൽപോയിനോക്കാം. പക്ഷെ കടക്കാരൻ അമ്പിനും വില്ലിനും അടുക്കുന്നില്ല, "ചേച്ചീ ഇതിപ്പം ഒരാഴ്ച്ച ഇട്ടില്ലേ ഇനിയിത് മാറ്റിത്തരാനാവില്ല" !! കൂടാതെ  എനിക്കൊരു ഉപദേശവും "എടാ നീ ചെറുതല്ലേ.. ഈ ചെരുപ്പ് ചെറിയ ആൺ കുട്ടികൾക്കുമിടാം". അയാളോട് തർക്കിച്ചിട്ടു കാര്യമില്ലാത്തതിനാൽ അമ്മച്ചി എന്നെയുകൂട്ടി തിരികെ വീട്ടിലേക്കു നടന്നു.
എന്റെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു "കുഞ്ഞിതു ഇട്, അമ്മച്ചി കുറച്ചു ദിവസം കഴിഞ്ഞു ഇതിലും നല്ലൊരണം വാങ്ങിത്തരുന്നുണ്ട് ".ഞാനീതിട്ടോളാം അമ്മേ എന്റെ സങ്കടം കാണിക്കാതെ ഞാനും പറഞ്ഞു. ഞാനും കൈസറും അക്കരക്കു തിരിച്ചുപോന്നു. ഞങ്ങളുടെ വളർത്തു നായയാണ് കൈസർ. ഞാനെവിടെ പോയാലും അവനുമുണ്ടാകും എന്റെയൊപ്പം. തിരിച്ചു പോരും വഴി ഒരുകാര്യം ഞാൻ മനസ്സിൽ ഉറപ്പിച്ചു .ഏതായാലും  സ്കൂളിലേക്ക് ചെരുപ്പുമായി ചെല്ലാനാവില്ല.അത് ആത്‍മഹത്യപരമാണ്.വീട്ടിലിൽ നിന്നു ഇട്ടുകൊണ്ടുപോകുകയും വേണം അല്ലെങ്കിൽ കുഞ്ഞമ്മാവൻ അറിഞ്ഞാൽ നല്ല പെട കിട്ടും. ഒരുകാര്യം  ചെയ്യാം ചെരുപ്പ് പോകുന്നവഴിയിൽ എവിടെയെങ്കിലും ഒളിപ്പിച്ചുവക്കാം തിരികെ വരുമ്പോൾ ഇട്ടുവരുകയുമാകാം...ഞാനുറപ്പിച്ചു.   ഇത്  തേഞ്ഞു തീരുന്നത് വരെ സ്വന്തം ആത്മാഭിമാനം സംഭരക്ഷിക്കാൻ ഇതിലും നല്ലൊരു മാർഗം വേറൊന്നില്ല  അമ്മച്ചിക്കും സന്തോക്ഷമാകും ;ഞാൻ മനസ്സാൽ ചിരിച്ചു.
വീണ്ടും ഞാൻ നഗ്‌ന പാദനായി തന്നെ സ്കൂള് താണ്ടികൊണ്ടിരുന്നു . ആ ചെരുപ്പിനു അന്ത്യമാകുംവരെ... മറ്റൊരു മിന്നുന്ന ചെരുപ്പ്  സ്വപ്നം കണ്ടു കൊണ്ട്.
          *************ശുഭം *************
വാല് -ഇന്ന് എന്റെ കൊച്ചു കുടുംബത്തിന്റെ  ചെരുപ്പുകൾ ഒരു കബോർഡ് മുഴുവൻ നിറഞ്ഞിരിക്കുബോൾ... സീസണുകൾക്കും ഫാഷനുകൾക്കും അനുസരിച്ചു ഓരോ മെതിയടികളും മാറിമാറി ഇടുമ്പോൾ... നിറം മായും മുൻപേ വേസ്റ്റ് പത്രത്തിനന്നമാകുന്ന
മെതിയടികൾ കാണുമ്പോൾ; ഞാനോർക്കാറുണ്ട് ഉപ്പൂറ്റി തേഞ്ഞു തീർന്നു ഓട്ടവീണ ആ വള്ളി ചെരുപ്പിനെ, അതെനിക്ക് തന്ന ആത്മാഭിമാനത്തെ....

-രതീഷ് കോച്ചേരി

നന്ദൂന്റെ അമ്മ

                        കുട്ടികളെല്ലാവരും ഉച്ചപരീക്ഷ കഴിഞ്ഞു കല്ല് പാകിയ പാതയോരം വഴി വരികയാണ്.
"വേഗം വാ നന്ദൂട്ടാ"
നടത്തത്തിനു വേഗം കൂട്ടികൊണ്ടു വിനിമോൾ തിരക്ക് കൂട്ടി.ആ പൊട്ടന്റെ പറമ്പിലെ നെല്ലിമരച്ചോടു പരതനാണ് അവനോർത്തു.ചുറ്റും പൊടി പരത്തി കൊണ്ട് ഒരു ബസ് അവരെ കടന്നു പോയി.മാർച്ചിന്റെ ചൂടേറ്റു ചുട്ടു പഴുത്തു കിടക്കുന്ന പാത...പൊടിയിൽ കുളിച്ചു വെയിലിൽ തളർന്നു തല കുമ്പിട്ടു നിൽക്കുന്ന പാതയോര പാഴ്ചെടികൾ... വിഷുക്കാലം വരവായി എന്നറിയിച്ചു അവിടിവിടെയായി പൂത്തും പൂക്കാൻ കൊതിച്ചും നിൽക്കുന്ന കൊന്ന മരങ്ങൾ... എല്ലാം താണ്ടി അവർ പൊട്ടന്റെ പറമ്പരികിലെത്തി.
"പാത്തും പതുങ്ങിയും വേണം നെല്ലിമരച്ചോടു തപ്പാൻ, പൊട്ടനെങ്ങാനും കണ്ടാൽ നമ്മളെ വടിയെടുത്തു ഓടിക്കും"
അവൻ പറമ്പിലെ ചെമ്പരത്തി കൊണ്ടുള്ള  വേലി പടർപ്പിനിടയിലൂടെ നൂഴ്ന്നു കേറുന്നതിനിടയിൽ വിനിമോൾ ഓർമിപ്പിച്ചു.
സ്കൂൾ കുട്ടികളുടെ കൂട്ടപൊരിച്ചൽ കഴിഞ്ഞതിനാലാവാം നെല്ലിമരച്ചോടു ശൂന്യമായി കിടക്കുകയാണ്.
"ഇതിന്റെ ചുവട്ടിൽ ഒന്നും ഇല്ല വിനിമോളെ "
അവൻ ശബ്ദം താഴ്ത്തി പറഞ്ഞു.
"നീ ശരിക്കും നോക്ക്" അവളവനെ  നിർബന്ധിച്ചു.
അവസാനം അകലെയായി മാറികിടന്ന വാടിയ ഒരു ചെറിയ നെല്ലിക്ക അവനു കിട്ടി. അതുമായി വേലിക്കിടയിലൂടെ അവൻ ഊർന്നിറങ്ങുമ്പോൾ പിഞ്ചി പഴകിയ അവന്റെ നിക്കർ വീണ്ടും ക്ഷെയിച്ചു.
അവൾ ചോദിച്ചു "കിട്ടിയോ"?
ങ്ങാ.. ഒരെണ്ണം കിട്ടി, നിയെടുത്തോ അവൻ നെല്ലിക്ക അവൾക്കു നേരെ നീട്ടി.
അവളതു ആർത്തിയോടെ വാങ്ങി പകരം അവനൊരു പുളിമുട്ടായി കൊടുത്തു.അവനതു ബോക്സ്‌ തുറന്നു അതിനുള്ളിൽ വച്ചു.
"പുതിയ ബോക്സണല്ലോ നന്ദൂട്ടാ"കണ്ണ് മിഴിച്ചു കൊണ്ട് വിനിമോൾ പറഞ്ഞു.
"ങ്ങാ പുതിയതാ"അവൻ മറുപടിപറഞ്ഞു. വീടിനടുത്തുള്ള അശോകേട്ടന്റേതാണ് ആ  ബോക്സ്‌ എന്ന്‌ എന്തുകൊണ്ടോ അവൻ അവളോട്‌ പറഞ്ഞില്ല.അവൾക്കു പോകാനുള്ള ഇടവഴിയായി, ഇരുവശവും ശീമക്കൊന്നയാൽ വേർതിരിച്ച ഒരുചെറിയ കൊളള്..അത് വഴി കുറച്ചു ദൂരം അവൾക്കുള്ളിലേക്കു നടക്കണം.
"നാളെ കാണാം ട്ടൊ നന്ദൂട്ടാ,നീയാദ്യം പോകുകയാണെകിൽ ശീമക്കൊന്നയുടെ ഇലപൊട്ടിച്ചിടണേ"
അന്നത്തെ  ഇല എടുത്തു മാറ്റികൊണ്ടവൾ പറഞ്ഞു.
"ങ്ങാ" അവൻതലയാട്ടി.
ഒന്നാം ക്ലാസ്സുമുതൽ അവർ ഒന്നിച്ചാണ് സ്കൂളിൽപോകാറ്.ഇപ്പോൾ അഞ്ചാം ക്ലാസ്സിലായി.ഇതുവരെ ആ പതിവു അവർ തെറ്റിച്ചിട്ടില്ല.ഇനി ഒറ്റക്കാണ് വീട് വരെയുള്ള യാത്ര.
                 കല്ല് പാകിയ പാതയിൽ നിന്നും ചെമ്മൺ പാതയിലേക്കവന്റെ യാത്ര തിരിഞ്ഞു.അപ്പോൾ കടന്നുപോയ ഒരു കാളവണ്ടിയുടെ ചൂര് അവന്റെ മൂക്കിലേക്ക് ഇരച്ചു കയറി.പുഴ വരെ നല്ല ഇറക്കവും പിന്നെ കുത്തനെയുള്ള കയറ്റവുമാണ്.
അവൻ കുറച്ച് ദൂരം ഓടി നോക്കി.കാളവണ്ടി കാണുകയാണെങ്കിൽ അതിന്റെ പിന്നിൽ തൂങ്ങി നിന്ന് വീട് വരെ പോകാം അവൻ മനസ്സിലോർത്തു.പലപ്പോഴും അവനങ്ങനെ പോയിട്ടുണ്ട്. കച്ചിയോ നെല്ലിൻ ചാക്കോ കുത്തി നിറച്ച കാളവണ്ടിയിൽ മറ്റൊരാൾ കയറിയാൽ വണ്ടിക്കാരൻ അത് കാണുകയില്ല, നടുവൊടിഞ്ഞു ഭാരം വലിക്കുന്ന കാള വർധിത ഭാരത്താൽ  ഒരുവേള ശങ്കിച്ച് നിന്നാൽ കാളവണ്ടിക്കാരന്റെ ചാട്ടവാർ വലിയൊരു ശബ്‍ദത്തോടെ അവയുടെ മേലിൽ ആഞ്ഞാഞ്ഞു പതിക്കും.
"നട കാളേ...നട ..നടക്കാനല്ലേ പറഞ്ഞത്.. എബടെ"
പിന്നെ കാളവണ്ടിക്കാരൻ ആ മിണ്ടാപ്രാണികളെ പുലഭ്യം പറയും.
ഓരോന്ന് ചിന്തിച്ചുകൊണ്ടവൻ ഓടിത്തളർന്നു.
ഇല്ല, കാളയേയോ കാളക്കാരനെയോ കാണുന്നില്ല.കിതച്ചു കൊണ്ടവൻ ഓട്ടം നിറുത്തി.പിന്നെ ഏന്തി ഏന്തി നടന്നു.വിശപ്പും ദാഹവും കാരണം പതിവുപോലെ വഴിയരികിലെ കിണറ്റിൽ നിന്നും വെള്ളം കോരി കുടിക്കാനായി അവൻ തൊട്ടിയെടുത്തു കിണറ്റിലേക്കിട്ടു.കപ്പിയുടെ കാറുകാറാ ശബ്ദതോടൊപ്പം പാള തൊട്ടി വലിയൊരു ഒച്ചയോടെ വെള്ളത്തിൽ ചെന്നുപതിച്ചതിന്റെ മാറ്റൊലി അവന്റെ കാതിൽ പതിഞ്ഞു.അവൻ ഏന്തിവലിഞ്ഞു കിണറ്റിനുള്ളിലേക്കു നോക്കി.നല്ല ആഴമുള്ള കിണറാണ്,അതിനാൽ തന്നെ വെള്ളത്തിന് നല്ലരുചിയും തണുപ്പുമാണ്.
കിണറ്റിനടിയിൽ കറുപ്പും വെളുപ്പും നിറത്തിൽ വെള്ളം ഓളം വെട്ടുന്നു.പകുതി വലിച്ചു കയറ്റിയപ്പോഴേക്കും അവന്റെ കുഞ്ഞി കൈകൾ കഴക്കാൻ തുടങ്ങി. ഒരുവേള വലി നിർത്തി ഒരു നീണ്ടശ്വാസം ഉള്ളിലേക്ക് എടുത്ത് അവൻ വീണ്ടും വലി തുടർന്നു.ഇതിനിടെ വലിച്ചിടുന്ന ചകിരിക്കയറിൽ തട്ടി അവന്റെ ബോക്സ്‌ കിണറിലേക്ക് വീണു!!!
അവന്റെ നെഞ്ച് പിളർന്നൊരു വെള്ളിടിവെട്ടി.
ബോക്സും കൂടെ അതിലുണ്ടായിരുന്ന പേനയും പുളിമുട്ടായിയും എല്ലാമെല്ലാം അതാ കിണറിന്റെ ആഴങ്ങളിക്ക്..

ഈശ്വരാ..
അവൻ തലയിൽ കൈ വച്ച് നിലത്തിരുന്നു പോയി.ചുഴിയിൽ പെട്ട പരൽമീനിനെ പോലെ അവന്റെ ഹൃദയം പടാപടാന്നിടിച്ചു.
അശോകേട്ടനോട് എന്ത് പറയും.
കവർ പോലും അഴിക്കാത്ത പുതിയ ബോക്സാണ്.
"എടാ ഒരു പോറൽപോലും ഏൽപ്പിക്കാതെ തിരിച്ചു തരണം കേട്ടോ"
ബോക്സ്‌ തരാൻ നേരം തന്നോട് പ്രത്യേകം പറഞ്ഞതാണ്.
കൂടെ താൻ ആറ്റു നോറ്റു കൊണ്ടുനടന്ന റെയ്നോൾഡ്സിന്റെ "പേന".
പുളിമിഠായി പോയതിൽ അവനു സങ്കടമില്ലായിരുന്നു.
പക്ഷെ എത്രയോ നാളെത്തെ കാത്തിരിപ്പിനു ശേക്ഷമാണ് തനിക്ക് ആ പേന ലഭിച്ചത്..അവനോർത്തു...
നാളെ അവസാന പരീക്ഷയാണ്.
ശൊ.. പരീക്ഷ ആയതിനാൽ പേനയില്ലാതെ പോകാനും പറ്റില്ല.
എങ്ങനെയെങ്കിലും ബോക്സെടുക്കാൻ അവൻ ആവതു ശ്രമിച്ചു.
പല പ്രാവിശ്യം വെള്ളം കോരി നോക്കി. പക്ഷെ എവിടെ കിട്ടാൻ..
അവന്റെ കുഞ്ഞു കൈകൾ തളർന്നു തുടങ്ങി.ഗത്യന്തരമില്ലാതെ അവൻ അവിടെ നിന്നുമിറങ്ങി.
പുതിയൊരു ബോക്സ്‌ വാങ്ങാൻ കുറഞ്ഞത് പത്തു പന്ത്രണ്ടു രൂപയെങ്കിലും വേണ്ടി വരും!! അതെങ്ങനെ കിട്ടും?
വലിയൊരു ചോദ്യചിഹ്നം തലയിലേറി അവൻ വീട്ടിലേക്കു നടന്നു.
"ഈ വർഷം നന്ദൂട്ടന് ബോക്സിന്റെ ആവിശ്യം അത്രക്കൊന്നും ഇല്ലല്ലോ,അമ്മ അടുത്തവർഷം നല്ലതൊരണ്ണം വാങ്ങിത്തരാട്ടോ"
മത്തായി ചേട്ടന്റെ കടയിൽ നിന്നും പുതിയ ഒരു സ്കെയിൽ വാങ്ങി തരുന്നതിനിടെ അമ്മ പറഞ്ഞത് അവന്റെ കാതിൽ മുഴങ്ങി.
ശ്ശെ.. അശോകേട്ടന്റെ കൈയ്യിൽ നിന്നും ബോക്സ്‌ വാങ്ങേണ്ടായിരുന്നു..
അവൻ സ്വയം തപിച്ചു.
വഴിയിലെ ഓരോ മുക്കും മൂലയും അരിച്ചുപെറുക്കി കൊണ്ടാണിപ്പോളവന്റെ  നടപ്പ്.
ചിലപ്പോൾ തന്റെ പ്രാർത്ഥന കെട്ടട്ടെങ്ങാനും ദൈവം ഒരു പത്തു രൂപ വഴിയിലെങ്ങാനും ഇട്ടാലോ!!!
പണ്ടൊരിക്കൽ ഒരു രൂപയുടെ നാണയത്തുട്ടു അവനു വഴിയിൽ കിടന്നു കിട്ടിയിട്ടുണ്ട്. അന്നവൻ വിനിമോൾക്കും കൂട്ടുകാർക്കും തോനെ തേൻ മുട്ടായി വാങ്ങി ഊട്ടിയിരുന്നു.  പക്ഷെ ഇന്ന് നിരാശയായിരുന്നു ഫലം. അമ്മയോടെങ്ങനെ പറയും?
"നന്ദൂട്ടാ അമ്മ എത്ര കഷ്ടപെട്ടിട്ടാണ് നിനക്കൊരോ കൂട്ടം വാങ്ങി തരുന്നത്.
ഈ വർഷം ഇതു എത്രാമത്തെ പേനയാണ്.
മത്തായിച്ചേട്ടന്റെ കടയിൽ എത്രയായി പറ്റ് എന്ന വല്ല വിചാരവുമുണ്ടോ നിനക്ക്"
പരീക്ഷാ തുടങ്ങാൻ നേരം പേന വാങ്ങിത്തന്ന് അമ്മ ആവർത്തിച്ച സ്ഥിരം പല്ലവി ഒരശരീരി പോലെ അവനുചുറ്റും അലയടിച്ചു;പിന്നെ അമ്മയുടെ കണ്ണുകളിൽ നിറഞ്ഞു നിന്ന ദൈനതയും.
ഇതാണോ അമ്മയുടെ സ്ഥായിയായ ഭാവം? അവൻ പലവട്ടം ചിന്തിച്ചട്ടുണ്ട്. അച്ഛനില്ലാത്ത അവനെ അത്രയും കഷ്ട്ട പെട്ടാണവർ വളർത്തുന്നത്.അമ്മയുടെ കഷ്ടപ്പാടും ദുരിതവുമെല്ലാം കുഞ്ഞാണെങ്കിലും തനിക്കുമറിയാം.പക്ഷെ താനെത്ര
സൂക്ഷിച്ചാലും പേനയും പെന്സിലുമെല്ലാം എവിടെയെങ്കിലും നഷ്ടപ്പെട്ട് പോകും... അവൻ നെടുവീർപ്പിട്ടു.
ഇനി ആരോട് പറയും.
അവൻ വീട്ടിലെത്തി എങ്ങനെയെങ്കിലും ഒരു ബോക്സും പേനയും വാങ്ങണം.
അമ്മയോട് പണം ചോദിയ്ക്കാൻ വയ്യ!!!ചോദിച്ചാലും അമ്മയുടെ കൈവശം ഉണ്ടാവില്ല.
എന്താണ് വഴിയെന്നോർത്ത് അവൻ തലപുകഞ്ഞു.ഒരെത്തും പിടിയും കിട്ടുന്നില്ല.
നാളെ മലയാളം പരീക്ഷയാണ്, പഠിക്കാനൊന്നുമില്ല,അവനെല്ലാം അറിയുന്നതാണ്.
അപ്പോഴാണ് മൂപ്പൻ കുട്ടൻ അത് വഴി പോകുന്നത്.
"കുട്ടാ കോട്ടി (ഗോലി) വേണോ"അവൻ വിളിച്ചു ചോദിച്ചു.
അവന്റെ കയ്യിൽ ഒരു ചെറിയ തകര ടിന്നുണ്ട്.അതിൽ നിറയെ കോട്ടികളാണ്.
ഇന്ന് രാവിലെയും കൂടിഎണ്ണി തിട്ടപ്പെടുത്തിയതാണ്...
ഇരുന്നൂറു കൊട്ടികളോളം വരും.
അടുത്ത വീടുകളിലെ പിള്ളേരോട് കളിച്ചു വാങ്ങുന്നതാണ്.
ചിലപ്പോളവൻ കടയിലെ പകുതി വിലക്കു അത് വിൽക്കാറുണ്ട്.
"ങ്ങാ..വാങ്ങാം, പക്ഷെ കളിയ്ക്കാൻ കൂടണം"
അടുത്ത മരത്തിലെ ഒരു കിളിക്കു തെന്നാലികൊണ്ടു ഉന്നം പിടിക്കുന്നതിനിടയിൽ കുട്ടൻ പറഞ്ഞു.
"ശരി സമ്മതിച്ചു"
ഇരുപത് കോട്ടി അമ്പതു പൈസക്ക് കുട്ടൻ വാങ്ങി.കടയിലാണെങ്കിൽ ഒരുരൂപ കുട്ടൻ മറുപടിപറഞ്ഞു.
എന്തോ നന്ദൂന് അതത്ര ഇഷ്ട്ടായില്ല,  എങ്കിലും അവർ കളിതുടങ്ങി.
സമയം പോയിക്കൊണ്ടിരുന്നു.
"ഇന്നു നന്ദുവിന്റെ ഉന്നം തീരെ ശരിയാകുന്നില്ലല്ലോ"
കുട്ടൻ ഉത്സാഹഭരിതനായി.
കഴിഞ്ഞ ആഴ്ച കാലി പോക്കറ്റുമായി വിഷണ്ണ വിധേയനായിട്ടായിരുന്നു കുട്ടന്റെ മടക്കം.പക്ഷേ ഇന്നവൻ തകർത്തു
വരുകയാണ്.അവസാനം പതിനാറു കോട്ടി നഷ്ട്ടപ്പെടുത്തി നന്ദു കളി അവസാനിപ്പിച്ചു.
വീണ്ടുമവന്റെ ചിന്തകൾ ബോക്സിലേക്കും പേനയിലേക്കുംതിരിഞ്ഞു.
കുറച്ചു  കഴിയുമ്പോഴേക്കും അമ്മ വരും.
അതിനുള്ളിൽ എന്തെങ്കിലും ചെയ്യണം.
അവൻ റോഡിലേക്കിറങ്ങി. 
          ശേഖരേട്ടൻ അപ്പോഴും അവരുടെ കയ്യാലപ്പുറത്തു ഇരിപ്പുണ്ട്.അവൻ കാണുമ്പോഴൊക്കെ അയാൾ അവിടെയാണ് ഇരിക്കാറ്.അയാളുടെ ഒരു വശം തളർന്നതാണ്.അയാൾക്ക്‌ നാല്പത്തിന്
മേൽ പ്രായം കാണണം.അയാളുടെ കല്യാണം പണ്ടെങ്ങോ കഴിഞ്ഞതാണ് പക്ഷെ ഭാര്യ ഉപേക്ഷിച്ചു മറ്റാരുടെ കൂടെയോ പോയി. പ്രായത്തെ പറഞ്ഞറിയിക്കാൻ എന്നവണ്ണം അയാളുടെ താടി മീശയിലെ ചില രോമങ്ങൾ നരച്ചിരിക്കുന്നു.ഒരു പണിയും എടുക്കാതെ കാലുപോയ സഹതാപം വിറ്റാനാണ് അയാൾ ജീവിച്ചു പോന്നത്.ആൾക്കാരുടെ മുൻപിൽ അരക്കാലുമായി പണി എടുത്തു നടക്കാൻ അയാൾക്ക്‌ നാണമാണ് പോലും!!
വഴിയേ പോകുന്ന എല്ലാരോടും അയാൾ പൈസ ഇരക്കുന്നത് കാണാം!!!
"ടൊ.. ഒരു രണ്ടു രൂപ തന്നിട്ട് പോടോ"
"ടൊ രണ്ടു ബീഡി തന്നിട്ട് പോടാ"എന്നിങ്ങനെ
അവനയാളുടെ അടുത്തേക്ക് ചെന്നു.
"എടോ എന്താ പരിപാടി നിന്റെ പരൂക്ഷ കഴിഞ്ഞോ"?
ഇല്ലന്നവൻ  തലയാട്ടി.
പഠിക്കാനില്ലെങ്കിൽ കുറച്ചു നേരം നിര കളിച്ചാലോ.അയാൾക്കരികെ വരച്ചു വച്ചിരുന്ന നിരപലകയും കല്ലുകളും എടുത്തു കൊണ്ടായാൾ പ്രത്യാശയോടെ അവനെ  നോക്കി.
അവൻ ഒഴുവു സമയങ്ങളിൽ അയാളോടൊപ്പം നിരകളിക്കാറുണ്ട്. ആരോടെങ്കിലും മിണ്ടാനും പറയാനുമാണ് പകലന്തിയോളം അയാൾ വഴിക്കരുകിലുള്ള  അവരുടെ കയ്യാലമേൽ ഇരിക്കുന്നത്.
അവൻ ഇല്ലന്ന് പറഞ്ഞപ്പോൾ അയാളുടെമുഖത്തു തെളിഞ്ഞ പ്രകാശം തെല്ലൊന്നു കുറഞ്ഞു.ചുവന്നുരുണ്ട അയാളുടെ കണ്ണുകൾ ഒന്നും കൂടി ചുവന്നു.
എങ്ങനെ കുറച്ചു പൈസ ഉണ്ടാക്കാം എന്ന അഗാധ ചിന്തയിലായതുകൊണ്ടു അവനയാളുടെ നിരാശ അത്ര കാര്യമാക്കിയില്ല.
"നിന്റെകയ്യിൽ പൈസയുണ്ടോ എങ്കിൽ നമ്മുക്ക് തലയും വാലും കളിക്കാം"
അവന്റെ മനസ്സ് വായിച്ചതു പോലെ ഒരു രണ്ടു രൂപ തള്ളവിരലുകൊണ്ടു മുകളിലേക്ക് ചുഴറ്റി അടിച്ചുകൊണ്ടായാൾ ചോദിച്ചു.
ഈ കളി അയാൾ മറ്റുപലരുമായി കളിക്കുന്നത് അവൻ കണ്ടിട്ടുണ്ട്. അതുകൊണ്ടു കളിയവന്  നിശ്ചയമാണ്.
പക്ഷെ ആരെങ്കിലും കണ്ടാൽ വഴക്ക് പറയും,ചിലപ്പോൾ അമ്മയോട് പറഞ്ഞു കൊടുക്കാനും മതി.
ഇച്ചേച്ചി എങ്ങാനും പുറത്തുണ്ടാകുമോ? അവൻ തെക്കേ വീട്ടിലേക്കു കണ്ണെറിഞ്ഞു.
ഇല്ല ആരും പുറത്തില്ല ഭാഗ്യം..
ഈ കളിയിൽ അയാൾക്ക്‌ പൈസ കിട്ടുന്നതും മറ്റു ചിലപ്പോൾ പോകുന്നതും അവൻ കണ്ടിട്ടുണ്ട്.
ഭാഗ്യം പരീക്ഷിച്ചാലോ??
കൈയ്യിലാണെങ്കിൽ അമ്പതു പൈസ ഉണ്ടുതാനും.
ചിലപ്പോൾ കുറച്ച് പൈസ കിട്ടിയാലോ!!അമ്മയറിഞ്ഞാൽ കൊന്നുകളയും. "അയാളോടോപ്പോം നന്ദൂട്ടൻ കളിക്കാൻ കൂടേണ്ടട്ടോ, അയാൾ ചീത്തയാണ്"
അമ്മ പലപ്പോഴും പറഞ്ഞിട്ടുള്ളതാണ്.
"പെണ്ണുങ്ങളെ കണ്ടിട്ടിട്ടില്ലാത്ത വണ്ണമുള്ള അയാളുടെ  ഒരു നോട്ടം കണ്ടിട്ടില്ലേ"
അമ്മയും ഇച്ചേച്ചിയും ശേഖരേട്ടനെക്കുറിച്ചു അടക്കം പറയുന്നത് അവൻ പലതവണ കേട്ടിട്ടുള്ളതാണ്.
എന്തായാലും അവർ കളിയ്ക്കാൻ തുടങ്ങി. ഇരുപത്തഞ്ചു പൈസക്കാണ് കളി.
ശേഖരേട്ടനാണ് പൈസ ചുഴറ്റി എറിഞ്ഞു പിടിക്കുന്നത്.അയാളുടെ തലയ്ക്കു മുകളിൽ അമ്പതുപൈസ വട്ടം കറങ്ങി.
അവൻ പതിയെ പറഞ്ഞു "തല".
അവന്റെ നെഞ്ച് പടപടാന്ന് ഇടിക്കുന്നുണ്ടായിരുന്നു.
ശേഖരേട്ടൻ കൈതുറന്നു..ഭാഗ്യം!!!
തല തന്നെ, എനിക്ക് ആവേശമായി.
വീണ്ടും ശേഖരേട്ടൻ പൈസ ചുഴറ്റി മുകളിലേക്കടിച്ചു.ഞാൻ വീണ്ടും പറഞ്ഞു "തല".
ശേഖരേട്ടൻ കൈതുറന്നപ്പോൾ വീണ്ടും ഭാഗ്യമെന്നെ തുണച്ചു!!!
അങ്ങനെ കളിച്ചു കളിച്ചു അവന്റെ കൈയ്യിൽ രണ്ടു രൂപ ആയി.ഒരു രൂപ അമ്പതു പൈസ ലാഭം അവൻ കണക്കുകൂട്ടി.
"ഇനി അമ്പതു പൈസക്ക് കളിച്ചാലോ"?അയാൾ ചോദിച്ചു.
വിജയങ്ങൾ തുടർക്കഥയായ അവനും അത്  സമ്മതിച്ചു.
ജയപരാജയങ്ങൾ മാറിക്കൊണ്ടിരുന്നു.
ഇപ്പോൾ അവന്റെകയ്യിൽ മൂന്നു രൂപ ആയി.പൈസ പോയതിന്റെ സങ്കടത്തിലോ അതോ മൊത്തം തിരിച്ചുപിടിക്കാനുള്ള ആവേശത്തിലോ എന്തോ ശേഖരേട്ടൻ അമ്പതു പൈസയിൽ നിന്നും ഒരു രൂപയുടെ  കളിയാക്കാൻ അവനെ  നിർബന്ദിച്ചുകൊണ്ടിരുന്നു. കൂലിപ്പണികഴിഞ്ഞു അമ്മ വരാനുള്ള നേരമായി.കളിക്കിടെ അവൻ കുന്നിൻ മുകളിലേക്കിടക്കിടെ കണ്ണെറിഞ്ഞുകൊണ്ടിരുന്നു.
അതാ അമ്മ കുന്നിറങ്ങി വരുന്നുണ്ട്.
"ശേഖരേട്ടാ അമ്മ വരുന്നുണ്ട് എനിക്ക് പോണം".
അവൻ പോകാൻ തുടങ്ങിയപ്പോൾ ശേഖരേട്ടന് വിടാൻ ഭാവമില്ല.
"എടാ ഒന്നുകൂടെ കളിച്ചു നോക്ക്, രണ്ടു രൂപയ്ക്കൊരു കളി.കിട്ടിയാൽ അഞ്ചു രൂപയാകില്ലേ!!
ഇതു പറഞ്ഞു കൊണ്ടയാൾ നാണയം മുകളിലേക്ക് അടിച്ചു കഴിഞ്ഞു.
അവൻ രണ്ടും കല്പിച്ചു  പറഞ്ഞു "തല "
അവന്റെ ഹൃദയം പടാപടാന്നിടിക്കുന്നതു അവന്  പോലും കേൾക്കാമായിരുന്നു.
അയാൾ വീണ്ടും കൈ തുറന്നു... "തല ".. അയാളുടെ മുഖം വെളുത്തു വിവർണ്ണമായി. കണ്ണുകൾ വീണ്ടും ചുവന്നു വന്നു.
എന്നാൽ നന്ദുവിന്  മുഖം സൂര്യകാന്തിപൂ പോലെ വിടർന്നു വന്നു.
അഞ്ചു രൂപയായി!!
അവൻ വീട്ടിലേക്കോടാനൊരുങ്ങി.
അയാളവന്റെ  കയ്യിൽ കയറി പിടിച്ചു.
"ഒന്നൂടെ നോക്കുന്നോ?
അഞ്ചു രൂപയുടെ ഒരേ ഒരു കളി!!
കിട്ടിയാൽ പത്തു രൂപ!! പോയാലും  നിനക്ക്
അമ്പതു പൈസയല്ലേ നഷ്ടം വരികയുള്ളു"
എന്നിലെ പ്രതീക്ഷയുടെ നാളങ്ങളെ അയാൾ വീണ്ടും ഊതി പെരുപ്പിക്കുകയാണ്.
"നന്ദൂട്ടാ നീ എന്താ ഇവിടെ?നിനക്കു പഠിക്കാനൊന്നുമില്ലേ"
അവരെ കടന്ന് പോകുംവഴി അമ്മ അവനോട് ദേഷ്യപ്പെട്ടു.
"പഠിച്ചു കഴിഞ്ഞതാണമ്മേ.. ഞാനിങ്ങോട്ടു ഇപ്പോൾ വന്നതേയുള്ളു"
അവൻ പരുങ്ങി.
"ങ്ങാ വേഗം വാ"
അമ്മ  വീട്ടിലേക്കു നടന്നു.
അവനയാളുടെ മുഖത്തേക്ക് നോക്കി.
ചത്ത എലിയെ തട്ടിക്കളിക്കുന്ന പൂച്ചയുടെ  ഭാവമായിരുന്നു അയാൾക്കപ്പോൾ.
കണ്ണുകളിൽ നിഷ്ടൂര ഭാവം നിറഞ്ഞു നിന്നു.
"അടിക്കട്ടെ"രണ്ടുരൂപ ഉയർത്തി കാട്ടി കൊണ്ടയാൾ ചോദിച്ചു.
മനസ്സില്ലാമനസ്സോടെ അവൻ തലയാട്ടി.
പൈസ മുകളിലേക്കുയർന്നു വട്ടം കറങ്ങി.
അവന്റെ പ്രതീക്ഷയുടെ കിരണങ്ങളേറ്റട്ടെന്നവണ്ണം ആ നാണയം അന്തിവെളിച്ചത്തിലും വെട്ടിത്തിളങ്ങി.
രണ്ടും കല്പിച്ചു അവൻ പിറുപിറുത്തു..
"തല"അവന്റെ തൊണ്ടയിൽ ശബ്‍ദം കുരുങ്ങി കിടന്നു.
ശേഖരേട്ടൻ കൈതുറന്നു!!! കാർമേഘമായിരുന്ന
അയാളുടെ മുഖം ഉദയസൂര്യനുദിച്ച പുലർകാലം പോലെ മിന്നിത്തിളങ്ങി
"വാല് "അയാളാട്ടഹസിച്ചു.
അവനെ നോക്കി അയാൾ പല്ലിളിച്ചു.
ഒരു കൊച്ചു പയ്യനിൽ നിന്നേറ്റ  പരാജയത്തിൽ നിന്നും അയാൾ മുക്തനായി.
ലോകത്തിലെ എല്ലാ ദുഃഖങ്ങളും അവന്റെ മുഖത്തേക്കിരച്ചു കയറി.
ഇപ്പോളവൻ പൊട്ടിക്കരയുമെന്നായി.
പ്രതീക്ഷയുടെ എല്ലാ വേരുകളുമറ്റു.
ഇനിയെന്ത്...
കണ്ണിൽ ഇരുട്ട് കയറന്നതു പോലെ.
"നന്ദൂട്ടാ"
അമ്മയുടെ വിളി പിന്നെയും കേട്ടു.
എന്ത് ചെയ്യണമെന്നറിയാതെ മുഖം താഴ്ത്തി അവൻ വീട്ടിലേക്കോടി.
"ഞാനെത്തിയമ്മേ"
ശബ്ദം അവന്റെ തൊണ്ടയിലുടക്കിനിന്നു.
"എത്ര നേരായെടാ വിളിക്കുന്നു,
കുടിക്കാനൊരുതുള്ളി വെള്ളമില്ല,നിനക്ക് രണ്ട് കുടം വെള്ളം കൊണ്ടു വെച്ചാലെന്തായിരുന്നൂ നന്ദൂ?
അമ്മ ദേഷ്യപ്പെട്ടു..
അത് പതിവില്ലാത്തതാണ്.
അയാളോടൊപ്പം കളിയ്ക്കാൻ പോയതിന്റെ ഈർഷ്യ അവരുടെ വാക്കുകളിൽ നിറഞ്ഞുനിന്നു.
അവന്റെ കണ്ണുകൾ ഈറനണിഞ്ഞു.
"ഞാൻ പരീക്ഷക്ക് പഠിക്കയാർന്നമ്മേ" അവനൊരു കള്ളം പറഞ്ഞു.
എന്നുമവൻ ക്ലാസ് വിട്ടു വന്നതിനു ശേക്ഷം മൂന്നുനാലു കുടം വെള്ളം കൊണ്ട് വെക്കുന്നതാണ്,  ഇന്നത് മറന്നു പോയി.
"ങ്ങാ..സാരമില്ല"അമ്മ മെല്ലെ പറഞ്ഞു.
എന്നട്ട് അവനെയും കൂട്ടി വെള്ളം കൊണ്ടൊരാൻ പോയി.
ഒരു നട കഴിഞ്ഞപ്പോളമ്മ പറഞ്ഞു,
"ഞാനടുപ്പത്തു കഞ്ഞിക്കുള്ള വെള്ളം വെക്കട്ടെ, നീ തെക്കേ വീട്ടിൽ നിന്നും നാഴി അരി കടം മേടിച്ചിട്ട് വാ"
കഴിഞ്ഞ ആഴ്ചത്തെ റേക്ഷൻ ഇതുവരെ വാങ്ങാനൊത്തട്ടില്ല..അമ്മ നെടുവീർപ്പിട്ടു.
അവൻ ചെറിയൊരു പത്രവുമെടുത്ത് തെക്കേതിലെക്ക് ഓടി.അവിടുത്തെ അമ്മൂമ്മ അവനോട് കയർത്തു..
"വിളക്ക് വയ്ക്കുന്ന നേരത്താണോ കാലി പാത്രവുമായി ഉമ്മറത്തു വരുന്നത്"
ഇതുകേട്ട് ഇച്ചേച്ചേച്ചി എന്നോട്  പുറകുവശത്തു കൂടി വരാൻ ആഗ്യംകാണിച്ചു.
"നിന്റെ പരീക്ഷ ഒക്കെ കഴിഞ്ഞോ നന്ദൂ "
അരി അളന്നു തരുന്നതിനിടയിൽ ഇച്ചേച്ചി അവനോടു കുശലം ചോദിച്ചു.
അവൻ ഇല്ലെന്നു തലയാട്ടി.
ഇച്ചേച്ചിക്കു അവനെ വല്യ ഇഷ്ടമാണ്. അവിടുത്തെ മരുമകളാണ് ഇച്ചേച്ചി.
കല്യാണം കഴിഞ്ഞട്ടു അധികമായിട്ടില്ല.
ഇച്ചേച്ചിയുടെ ഏറ്റവും വലിയ സഹായി അവനാണ്. കടയിൽ പോകാനും പശൂനെ കുളിപ്പിക്കാനും എന്തിനും ഏതിനും അവരവനെ വിളിക്കും.
"നിനക്കു ചക്ക പുഴുക്ക് വേണോടാ"
ഇച്ചേച്ചി സ്നേഹത്തോടെ കവിളിൽ തലോടികൊണ്ട്  അവനോടു ചോദിച്ചു.
വേണ്ടന്നു തലയാട്ടികൊണ്ടവൻ  വീട്ടിലേക്കോടി.
"എത്ര നേരായി നന്ദൂട്ടാ വെള്ളം തിളച്ചട്ട്.. ഞാനൊന്നു കുളിക്കട്ടെ, നീ അരിയിട്ടിട്ടു വിളക്കു വയ്ക്കാൻ നോക്ക്.. സമയം ഏഴാകാനായി"
മുറ്റത്തെ അടുപ്പിൽ നിന്നും ചൂടുവെള്ളം വാങ്ങികൊണ്ടമ്മ പറഞ്ഞു.
"അമ്മേ നല്ലെണ്ണയും തീർന്നു"
വിളക്ക് വെയ്ക്കുന്നതിനിടക്ക് അവൻ വിളിച്ചു പറഞ്ഞു.
"ങ്ങാ.. ഇനിയിപ്പം ശനിയാഴ്ച കൂലി കിട്ടുമ്പോൾ വാങ്ങാം" അമ്മ പറഞ്ഞു.

                  അത്താഴം കഴിച്ചു മണ്ണെണ്ണ വിളക്ക് ഊതി കെടുത്തി അവർ കിടന്നു.മണ്ണെണ്ണയുടെ പുകമണച്ചൂര് അവിടെയെങ്ങും നിറഞ്ഞു.അകലെ എവിടെയോ ഒരു നായ നിർത്താതെ ഓരിയിടുന്നുണ്ടായിരുന്നു.പതിവു പോലെ അമ്മയവന്റെ മുടിയിൽ ചിക്കികൊണ്ട് ഏതോ കഥക്ക് കോപ്പുകൂട്ടുകയായിരുന്നു.
പക്ഷേ അവനതൊന്നും ശ്രെദ്ധിക്കുന്നുണ്ടായിരുന്നില്ല.
അമ്മയോട് പറയണോ വേണ്ടയോ എന്നറിയാതെ ബോക്സിന്റെ കാര്യം അവന്റെ നെഞ്ചിൽ വിങ്ങിപ്പൊട്ടി.
"നീയെന്താ ഒന്നും മൂളാത്തത്, ഇന്നെന്താ  പെട്ടെന്നുറങ്ങിപ്പോയോ"
അമ്മയുടെ ശബ്‍ദം എന്റെ കാതിൽ പതിഞ്ഞെങ്കിലും അവനൊന്നും മിണ്ടാതെ ഉറക്കം നടിച്ചു കിടന്നു...അമ്മയുടെ നേർത്ത കൂർക്കം വലി നിശബ്‍ദതയെ ഭേദിച്ചു തുടങ്ങിയിരിക്കുന്നു.അവൻ ഉറക്കം വരാതെ തിരിഞ്ഞും മറഞ്ഞും കിടന്നു.
പിന്നെയെപ്പോഴോ അവനും ഉറങ്ങിപോയി.
ഒരു നൂറായിരം ബോക്സ്സുകളും അത്രയും തന്നെ പേനകളും നിറയെ മിഠായികളും ദൈവം അവനുമേൽ വർഷിച്ചുകൊണ്ടിരുന്നു.
അവന്റെ സങ്കടങ്ങളുടെ ഓരോ അണുവിലും ദൈവം സന്തോഷത്തിന്റെ അമൃതം നിറയ്ക്കുകയാണ്.അവൻ സന്തോഷത്താൽ മതിമറന്നുറക്കെ ഉറക്കെ ചിരിച്ചു.
"നന്ദൂട്ടാ അടുപ്പത്തു അടയും ചായയും ഇരിപ്പുണ്ട്.. ഇന്നലത്തെ കഞ്ഞി ചൂടാക്കി വച്ചിട്ടു  എന്തോ നന്ദൂന് അതത്ര പിടിച്ചില്ല.

"നന്ദൂട്ടാ,ഒന്നിവിടം വരെ വാ!!'
ഇച്ചേച്ചിയുടെ ഒച്ചയാണ്
"ഇച്ചേച്ചി വിളിക്കുന്നുണ്ട്"
അവനയാളുടെ കൈ ശരീരത്തുനിന്നും ബലമായി അടർത്തി മാറ്റി.
"നിനക്കപ്പോൾ പൈസ വേണ്ടേ"
അയാളുടെ ചോദ്യത്തിന് മറുപടി കൊടുക്കുന്നതിനു മുൻപേ അവൻ തെക്കേ വീട്ടിലേക്കോടി കഴിഞ്ഞിരുന്നു.
"നിന്നോട് പറഞ്ഞട്ടില്ലേ നന്ദൂ അയാളടടുത്തു പോകരുതെന്ന്"
ഇച്ചേച്ചി അവനെ ശകാരിച്ചു.
"നീ കടയിൽ പോയി കുറച്ചു പിണ്ണാക്ക് വാങ്ങി കൊണ്ടൊരുവോ?"
അവൻ തലയാട്ടി.
കടയിലേക്ക് പോയി തിരിച്ചു വരുമ്പോളാണ് അവൻ കുട്ടാപ്പിയെ കണ്ടു മുട്ടിയത്.

"ഡാ പരീക്ഷയൊക്കെ തീർന്നില്ലേ..
നീ കാപ്പിക്കുരു പെറുക്കാൻ കൂപ്പിൽ വരുന്നുണ്ടോ അവൻ ചോദിച്ചു.അയല്പക്കത്തെ അവന്റെ കൂട്ടുകാരിൽ പ്രധാനിയാണവൻ.മൂപ്പർക്ക് പഠിക്കാനൊന്നും വലിയ താല്പര്യമില്ല.
എന്തെങ്കിലും അല്ലറചില്ലറ പണിയെടുത്തു സ്വന്തം ചെലവിനുള്ള വട്ടക്കാശു അവൻ ഒപ്പിച്ചിരിക്കും.കൂലി പണിക്കാരായ അവന്റെ അച്ഛനും അമ്മയും അവൻ സ്കൂളിൽ പോയോ പോയില്ലയോ എന്നു അന്നേക്ഷിക്കാറുമില്ല.
"ഈ ചെറുക്കനെ നീയിങ്ങനെ കയറൂരി വിട്ടേക്ക്വ എന്റെ ശങ്കുണ്യേ"
ആരോ ഒരിക്കൽ കുട്ടാപ്പിയുടെ അച്ഛനോട് ചോദിക്കണ കേട്ടു.
"മൊത്തം എട്ട് പേരുടെ വയറു കാച്ചിലടക്കണം, അവനെ കൊണ്ടാവണത് അവൻ ചെയ്യട്ടെ"
കുട്ടന്റെ അച്ഛന്റെ മറുപടിയിൽ മറുചോദ്യമുന്നയിക്കാനാവാതെ ചോദ്യകർത്താവ് എല്ലാമൊരു മൂളലിൽ ഒതുക്കി.
                    അക്കര കൂപ്പിൽ കാപ്പിപറി കഴിഞ്ഞു.സർക്കാർ വക കൂപ്പാണ്.
അതിനാൽ അവിടുത്തെ കാപ്പിപറി കഴിഞ്ഞാൽ ആ പരിസരങ്ങളിലുള്ളവരെല്ലാം കാപ്പിക്കുരു പെറുക്കാൻ അവിടെ പോകാറുണ്ട്.കൂപ്പിന്റെ അടുത്തുള്ള ചിലർ രാത്രിയിൽ കാപ്പിക്കുരു കട്ട് പറിക്കാറുണ്ട് എന്നൊരു അടക്കം പറച്ചിൽ നാട്ടിൽ പലരും പറഞ്ഞു കേട്ടിട്ടുണ്ട്,വാച്ചർമാരുടെ അറിവോടെയാണുപോലും.പക്ഷെ പകൽ സമയത്തു വാച്ചർന്മാര് ആരെ കണ്ടാലും  വലിയ മുളവടികളുമായി ഓടിക്കും അടുക്കും.
കണ്ണെത്താദൂരത്തോളം വ്യാപിച്ചു കിടക്കുന്ന കൂപ്പിന്റെ എല്ലായിടത്തും വാച്ചർമാരുടെ കണ്ണെത്തുകയില്ല.അല്ലെങ്കിൽ അവരതിന് ശ്രമിച്ചിരുന്നില്ല.അതുകൊണ്ട് തന്നെ എല്ലാ വർഷവും കാപ്പിപറി കഴിഞ്ഞാൽ അവിടുത്തെ ആബാലവൃദ്ധം ആൾക്കാരും കൂപ്പിലുണ്ടാവും.
"നീ എന്റെ കൂടെ വേണേൽ പൊന്നോ"
നന്ദൂന്റെ ചിന്തക്ക് വിരാമമിട്ടുകൊണ്ടവൻ പറഞ്ഞു.
"ഞാനുമുണ്ട്" നന്ദുവും പറഞ്ഞു.
"ങ്ങാ..,എങ്കിൽ ഒരു ചിരട്ടയും കൂടെ വല്ല  സഞ്ചിയോ കവറോ കൂടി കരുതിക്കോ" കുട്ടാപ്പി  അവനെ ഓർമിപ്പിച്ചു.
അവർ കൂപ്പിലേക്കു യാത്രയായി.
                  വലിയ ആനക്കാടിനു അടുത്താണ് കൂപ്പ്, വീട്ടിൽ നിന്നും കുറച്ച് ദൂരമുണ്ട്.
അവർ  അവിടെ എത്തിയപ്പോഴേക്കും ആളുകളെ കൊണ്ട് കൂപ്പു നിറഞ്ഞിട്ടുണ്ട്.പല  വീടുകളിൽനിന്നും കുടുംബസമേതമാണ് ആളുകൾ വന്നിരിക്കുന്നത്.ആളുകൾ പലകുറി കയറിയിറങ്ങിയ കാപ്പിച്ചോടാണ്.. അതിന്റെ ചോട്ടിൽ ഒന്നും തന്നെഇല്ല.
നന്ദു  കുട്ടാപ്പിയെ നോക്കി.
"ഇവിടെയൊന്നും ഇല്ലല്ലോടാ"
"അഞ്ചാറു ദിവസമായെടാ ആളുകൾ പെറുക്കാൻ തുടങ്ങിയിട്ട് അതുകൊണ്ടാ ഇവിടെ ഒന്നും ഇല്ലാത്തത്.നമ്മുക്ക് കൂറേ മുൻപോട്ടു പോയി നോക്കാം"കുട്ടാപ്പി പറഞ്ഞു
കുട്ടാപ്പിക്ക് കൂപ്പു മുഴുവൻ നല്ല പരിചയമാണ്.
അവർ കൂപ്പിന്റെ കൂറേ ഉള്ളിലേക്ക് പോയി. ശരിയാണ്.. ഇവിടെ ആൾക്കാർ അത്രയ്ക്ക് നിരങ്ങിയിട്ടില്ല.
അവർ കാപ്പിക്കുരു പെറുക്കാൻ ആരംഭിച്ചു. ചപ്പും ചവറിന്റെയും ഇടയിൽ നിന്നും ഒരോരോ കാപ്പികുരുക്കൾ ഞങ്ങൾ ചികഞ്ഞെടുക്കാൻ തുടങ്ങി.ചിലയിടത്തു നിറയെ മുള്ളാണ് മറ്റ് ചിലയിടത്തു നിറയെ ഉറുമ്പും.. പക്ഷേ ആയിടങ്ങളിൽ കാപ്പിക്കുരു നല്ലവണ്ണമുണ്ട്.
"നന്ദൂട്ടാ വേഗം പെറുക്കിക്കോ.. വൈകുന്നേരം ആകുമ്പോളേക്കും മൂന്നു നാലു കിലോ ഒപ്പിക്കാം"
കുട്ടാപ്പി അടക്കം പറഞ്ഞു.
അവർ വിശപ്പും ദാഹവുമറിയാതെ കാപ്പിക്കുരു പെറുക്കുകയാണ്.
"പിള്ളേരെ നിങ്ങളൊന്നും കഴിക്കുന്നില്ലേ" ഒരു ചേച്ചീ അവരോട് ചോദിച്ചു.അപ്പോഴാണവർ  വിശപ്പിന്റെ കാര്യമോർത്തത്.
കാപ്പിച്ചോട്ടിലെ ഇരുളിമയിൽ സമയമവരെ കബളിപ്പിച്ചു കടന്നുകഴിഞ്ഞതവർ അറിഞ്ഞിരുന്നില്ല.
അവരൊന്നും കഴിക്കാൻ കരുതിയിട്ടുണ്ടായിരുന്നില്ല.
"അതിനു ഞങ്ങളിപ്പം വീട്ടിലേക്കു പോകും ചേച്ചീ"കുട്ടാപ്പി വിളിച്ചു പറഞ്ഞു.
"വയറുണങ്ങാതെ  വല്ല വെള്ളമെങ്കിലും കുടിച്ചോ പിള്ളേരെ"
എന്നു പറഞ്ഞുകൊണ്ടാ സ്ത്രീ അവരെ കടന്നുപോയി.
"എടാ താഴെ നല്ലതണുത്ത വെള്ളം കിട്ടുന്ന ഒരുറവയുണ്ട്, നമ്മുക്ക് അവിടെപ്പോയി വെള്ളം കുടിക്കാം"കുട്ടാപ്പി പറഞ്ഞു.
നന്ദൂ തലയാട്ടി.
"ഏതായാലും ഇത്രേടം വന്നതല്ലേ കുറച്ചും കൂടെ പെറുക്കിയിട്ടു നമ്മുക്ക് പോകാം" കുട്ടാപ്പി പറഞ്ഞു.
അവർ വെള്ളം കുടിച്ചതിനു ശേഷം വീണ്ടും കാപ്പിച്ചോട്ടിലേക്കു പോയി.
വർധിത വീര്യത്തോടെ കാപ്പിക്കുരു പെറുക്കൽ തുടർന്നു.കാപ്പിക്കുരു കൊണ്ടുപോയി കടയിൽ കൊടുക്കുന്നതും അമ്മ വരുന്നതിനു മുൻപേ റേഷൻ വാങ്ങുന്നതും ഓർത്തു നന്ദൂന്റെ ചുണ്ടിൽ ഒരുചിരി പടർന്നു.
"എന്താ നന്ദൂട്ടാ നീ ചിരിക്കുന്നത്" കുട്ടാപ്പി വിളിച്ചു ചോദിച്ചു.
"ഒന്നുമില്ല"അവൻ മറുപടി പറഞ്ഞു.
എന്തോ "കള്ളൻ" എന്ന വിളിപ്പേരിനെ അവൻ അത്രയ്ക്ക്  ഭയപ്പെട്ടു.
ദൂരെ നിന്നും വിസിലടി ഒച്ചയും ആൾക്കാരുടെ കൂട്ടപ്പൊരിച്ചലും എന്നെ ചിന്തയിൽ നിന്നുണർത്തി.
ആൾക്കാർ ഏതിലൂടെയൊക്കയോ ചന്നം ചിന്നം ഓടുകയാണ്.
"ഓടിക്കോ നന്ദൂട്ടാ വാച്ചർമാരു വരുന്നുണ്ട്" കുട്ടാപ്പി അതും പറഞ്ഞു ഓട്ടം കഴിച്ചിരുന്നു.
നന്ദുവും ജീവനും കൊണ്ട് അവനു പിറകെ പാഞ്ഞു.വലിയകുറുവടിയുമായി വാച്ചർമാർപുറകേയും.ഓട്ടത്തിനിടയിൽ  ചിരട്ടയില്നിന്നും കാപ്പികുരുക്കകൾ തെറിച്ചു പുറത്തേക്കു പോയി കൊണ്ടിരുന്നു.
കാപ്പിച്ചില്ലകൾ എവിടെയൊക്കെയോ കൊളുത്തി വലിക്കുന്നുണ്ട്.
അടികിട്ടുമോ എന്നുള്ള അവരുടെ ഭയമോ അതോ ഓടി മെനെക്കെടാൻ നിക്കാത്ത വാച്ചർമാരുടെ കാലുകളോ എന്തോ
ഓടി തളർന്നു അവർ കാടിന്റെ അരികിലെത്തിയപ്പോഴേക്കും വാച്ചർമാർ തിരിച്ചുപോയി കഴിഞ്ഞിരുന്നു.
മെല്ലെ നടന്നു ഒരു കാട്ടരുവിയുടെ കരയിൽ അവർ തളർന്നിരുന്നു.ഈ ഭൂഗോളം മുഴുവൻ ഓടി തീർത്ത നായകളെ പോലെ അവർ രണ്ടുപേരും കിതക്കുന്നുണ്ടായിരുന്നു.
ദേഹമാകമാനം നീറുന്നു.. കാപ്പിച്ചില്ലകൾ തട്ടി അവിടിവിടെയായി ചോര ചിനക്കുന്നുണ്ടായിരുന്നു.
അൽപ സമയം വിശ്രമിച്ചതിനു ശേഷം പുഴയിൽനിന്നും കൈയും കാലും മുഖവും  കഴുകി പെറുക്കിയ കുരുവിന്റെ തൂക്കം പരിശോധിക്കുകയാണ് കുട്ടാപ്പി.
"കുഴപ്പമില്ലടാ മൂന്നു കിലോയിൽ കൂടുതൽ ഉണ്ട്" അവൻ പറഞ്ഞു.
"എനിക്കും അത്രെയും ഉണ്ടാകും" എന്നും പറഞ്ഞു നന്ദു അവന്റെ കവറെടുത്തു.
കവറിനു തീരെ ഭാരമില്ലാത്തതു പോലെ.. അയ്യോ!! സഞ്ചിലൊരു കീറൽ!!!
"എടാ എന്റെ കവർ എവിടെയോ കമ്പുടക്കി "
കൂറേ കാപ്പിക്കുരുക്കൾ അതിലൂടെ പോയെടാ"
ഓട്ടത്തിനിടയിൽ ഒന്നും ശ്രെദ്ധിച്ചില്ല.
നന്ദുവിന്റെ കണ്ണുനീർ കണ്ണ് നിറച്ചു പുറത്തേക്കൊഴുകി.എത്ര നിയന്ത്രിച്ചിട്ടും തേങ്ങലടക്കാനാവാതെ അവൻ വിങ്ങിപൊട്ടിക്കരഞ്ഞു.
"സാരമില്ല നന്ദൂട്ടാ നാളെ നമ്മക്ക് ഇതിലും കൂടുതൽ പെറുക്കാം"കുട്ടാപ്പി എന്നെ ആശ്വസിപ്പിക്കാൻ ശ്രേമിച്ചു.
നാളെയല്ലേടാ ഇന്നാണ് എനിക്ക് ഈ കാപ്പിക്കുരുവിന്റെ ആവിശ്യം,നന്ദൂന് അവനോടു വിളിച്ചു പറയണമെന്ന് തോന്നി.പക്ഷേ ഒന്നും മിണ്ടാതെ അവന്റെ സങ്കടമവൻ  തേങ്ങലുകളിലൊതുക്കി.
"സമയമൊരുപാടായിനമുക്ക് പോകാം"കുട്ടാപ്പി  തിരക്ക് കൂട്ടി.
നന്ദു വീട്ടിലെത്തി ഉള്ള കാപ്പിക്കുരു മുറത്തിലിട്ടു പേറ്റി ചപ്പും ചവറും കളഞ്ഞു വൃത്തിയാക്കി.
റേഷൻ കാർഡും സഞ്ചിയും കൂടെ താൻ കഷ്ടപ്പെട്ടു പെറുക്കിയ കാപ്പിക്കുരുവുമായി അവൻ അങ്ങാടിയിലെത്തി.അമ്മ പണി കഴിഞ്ഞു വരാനുള്ള നേരമായി.അതിനു മുമ്പ് കാപ്പിക്കുരു വിറ്റു കാശാക്കണം.
എട്ട്  രൂപകിട്ടി!!
ഇരുപത് രൂപ കിട്ടുമായിരുന്നെങ്കിൽ.. അവന്റെ കണ്ണുകൾ നിറഞ്ഞു വന്നു.
എന്തൊക്ക പ്രതീക്ഷകളായിരുന്നു.
അമ്മ വരുന്നതിനു മുൻപേ റേഷൻ വാങ്ങി കാത്തു നിൽക്കണം...
കളഞ്ഞു പോയ പൈസ താഴെ കിടന്നു കിട്ടിയെന്നു കള്ളം പറയണം..
അങ്ങനെ എന്തെല്ലാം...എല്ലാം വ്യഥാവിലായി.
അവൻ റേഷൻ കടയിലെത്തി.
ശനിയാഴ്ച ആയതിനാൽ നല്ലതിരക്കുണ്ട്.
റേഷൻ കടയിൽ അമ്മയുടെ  കാർഡ് വിളിച്ചു..
"അമ്മ ഇതുവരെ എത്തിയില്ല" അവൻ പറഞ്ഞു..
"എന്നാ നിയങ്ങോട്ടു മാറി നിക്ക്, അമ്മ വന്നിട്ട് വാങ്ങിക്കോ,ഞാൻ ഇതിൽ പതിച്ചട്ടുണ്ട്" കടക്കാരൻ അവനോട് പറഞ്ഞു.
ശരിക്കും ഇരുട്ടായി..
പണിക്കു പോയ പെണ്ണുങ്ങൾ വന്നുതുടങ്ങി.
ദാ.. അമ്മ വരുന്നുണ്ട് ആ ഇരുളിമയിലും അമ്മയുടെ നിഴലാട്ടം അവൻ തിരിച്ചറിഞ്ഞു. അവൻ ഓടി ചെന്നു.
"അമ്മേ ആറു രൂപ കൂടെ വേണം അരി വാങ്ങിക്കാൻ" അവൻ പറഞ്ഞു.
പതിനാലു  രൂപയാണ് റേഷൻ വാങ്ങാൻ അവനതറിയാം.
"ബാക്കി പൈസ എവിടുന്നാടാ"
അമ്മ ചോദിച്ചു.
അവൻ കൂപ്പിൽ പോയ കഥ പറഞ്ഞു.
അമ്മയെന്റെ നെറുകയിൽ തഴുകി.
"മോനെന്തിനാ കൂപ്പിലൊക്കെ പോകുന്നത്. നമ്മുക്ക് വേണ്ടത് അമ്മ പണിയെടുത്തുണ്ടാക്കുന്നില്ലേ?
അമ്മയുടെ കണ്ണുകൾ നിറഞ്ഞു വന്ന് തിളങ്ങുന്നത്  നേർത്ത നിലാവെളിച്ചത്തിൽ അവൻ തിരിച്ചറിഞ്ഞു.
ഞങ്ങൾ വീട്ടിലെത്തി.
സഞ്ചിയിൽ നിന്നും പൊതിയഴിച്ചു നല്ല ചൂടുള്ള നെയ്യപ്പം അമ്മയെനിക്ക് തന്നു.
"നന്ദൂട്ടൻ കൂപ്പിലൊന്നും കാപ്പിക്കുരു പെറുക്കാൻ പോകണ്ടാട്ടോ,ആനേം പുലീം ഒക്കെ ഉള്ള കാടാണ്,എനിക്ക് നീ മാത്രല്ലേ ഉള്ളൂ.. "ചൂട്‌ കട്ടൻ ചായ ഊതി കുടിക്കുന്നതിനിടയിൽ അമ്മ തൊണ്ട ഇടറി പറഞ്ഞു.
തങ്ങളെ തനിച്ചാക്കി എങ്ങോ പോയി മറഞ്ഞ അച്ഛന്റെ മുഖം ഓർത്തെടുക്കാൻ അവൻ പാടുപെട്ടു.
"ഞാൻ പറയുന്നത് നീ കേൾക്കുന്നില്ലേ"
അമ്മ വീണ്ടും ആവർത്തിച്ചു അവൻ മൂളികൊണ്ട് തലയാട്ടി.
രാത്രി ഉറങ്ങുന്നതിനിടയിൽ അവന്റെ മുടിച്ചിക്കി കൊണ്ട് അമ്മ അമ്മയുടെ പഴയ കഥകൾ പറയാൻതുടങ്ങി.
ചെറുപ്പത്തിലേ പഠിത്തം ഉപേക്ഷിച്ചു അമ്മമ്മയുടെ കൂടെ പണിക്കിറങ്ങിയതിന്റേയും പട്ടിണികിടന്നതിന്റെയും കഥകൾ.കാടുകളും മേടുകളും കേറിയിറങ്ങി മഞ്ഞോ മഴയോ വെയിലോ നോക്കാതെ കഷ്ട്ടപെട്ടതിന്റെ നേർക്കാഴ്ചകൾ.
എല്ലാം കേട്ടു കേട്ടു അവന്റെ കുഞ്ഞു മനസ്സിൽ വീണ്ടും കുറ്റബോധത്തിന്റെ കനം കേറിത്തുടങ്ങി..
അവൻ വിങ്ങി പൊട്ടി...
അമ്മയെ കെട്ടി പിടിച്ചു കരഞ്ഞു..
"എന്തിനാ നന്ദൂട്ടാ നീ കരയുന്നത്,നിനക്കു കഥ കേൾക്കാൻ ഇഷ്ടമാണല്ലോ പിന്നെന്താ.."
അമ്മ അവന്റെ നെറുകയിൽ ഉമ്മവച്ചുകൊണ്ടു ചോദിച്ചു..
അതല്ലമ്മേ ആ ഇരുപത് രൂപ..
അതെടുത്ത് ഞാനാണ്..
അവൻ വിങ്ങി പൊട്ടി...
നടന്ന സംഭവങ്ങൾ ഒന്നൊന്നായി അവൻ അമ്മയെ ധരിപ്പിച്ചു.
അവന്റെ കണ്ണീരിനാൽ അവരുടെ മാറു നനഞ്ഞു.
"സാരമില്ലടാ..
എനിക്കറിയാമായിരുന്നു ചിലപ്പോളത് എന്റെ കുട്ടിതന്നെയാരിക്കും എടുത്തതെന്ന്‌...
പക്ഷെ അഥവാ അമ്മ അത് ചോദിച്ചിട്ട് എന്റെ കുട്ടിയല്ല അതെടുത്തതെങ്കിലോ?നിന്റെ മനസ്സു വിഷമിക്കുന്നതാ ഈ അമ്മക്ക് ഏറ്റവും വലിയ സങ്കടം.
എന്നോടൊപ്പം അമ്മയും വിങ്ങി പൊട്ടി.
എങ്കിലും അമ്മയോടെല്ലാം എന്റെ മോൻ തുറന്നു പറഞ്ഞല്ലോ..അമ്മ തുടർന്നു.
ഇപ്പൊൾ  അമ്മക്ക് സങ്കടമൊന്നുമില്ല ട്ടോ..
അമ്മേന്റെ നന്ദൂട്ടൻ നല്ലകുട്ടിയാ...
അമ്മയവന്റെ മുഖം ഉമ്മകൾ കൊണ്ട് മൂടി..
ഇനി എവിടുന്നും ആരോടും ചോദിക്കാതെ ഒരു പൈസ പോലും എന്റെ നന്ദൂട്ടൻ എടുക്കരുത് കേട്ടോ..അവർ ഇടറിയ സ്വരത്തിൽ അവനോടു അമ്മ പറഞ്ഞു നിർത്തി.
അവൻ മൂളി..
ഇല്ലമ്മ ഇനിയിതൊരിക്കലും ഞാനിത്  ആവർത്തിക്കില്ല അവൻ മനസ്സാൽ പ്രതിജ്ഞയെടുത്തു.
അന്നവൻ സുഖമായി ഉറങ്ങി..
അവന്റ മനസ്സ് അശാന്തിപർവങ്ങളിൽ നിന്നും
ശാന്തി തീരത്തിന്റെ താഴ്‌വരലേക്കുള്ള പ്രയാണം ആരംഭിച്ചിരുന്നു.എങ്ങുനിന്നോ വന്ന ഒരു തണുത്ത വയനാടൻ കാറ്റ്  തകരാവാതിലിനിടയിലൂടെ ചെറിയ ശബ്‍ദത്തോടെ  അവനെ വന്നു പൊതിഞ്ഞപ്പോൾ അമ്മയെ ഒന്നുംകൂടെ ഇറുകെ പുണർന്നവൻ  അഗാധ നിദ്രപൂണ്ടു.

            *********** ശുഭം *********
                       രതീഷ് കോച്ചേരി