Pages

Friday, December 10, 2010

കൂട്ടുകാരി

*2006 -ല്‍  നനുത്ത മഞ്ഞുകണങ്ങള്‍ക്കിടയിലൂടെ
         മാഞ്ഞു പോയ  കൂട്ടുകാരിയുടെ ഓര്‍മയ്ക്ക്...


പ്രീയ സ്നേഹിതക്ക്‌,
ഇതു,
 നിറം മങ്ങിയ വാക്കുകളിലുടെയുള്ള;
സ്വപ്നങ്ങളിലുടെയുള്ള;
പ്രതീക്ഷകളിലുടെയുള്ള;
ഒരപഥസഞ്ചാരം;
ഇതു,
സ്ഥലകാലബോധമില്ലാതെ-
ഭ്രൂണഹത്യചെയ്ത സങ്കല്‍പ്പത്തിന്‍റെ,
കാലത്തിന്‍റെ കണ്ണീരില്‍ കുതിര്‍ന്ന കരിമഷി;
ആദ്യ കാഴ്ചയില്‍ത്തന്നെ മനസ്സിലുടക്കിയ പൂച്ചകണ്ണ്;
പിന്നെ ഉറവയെടുത്ത സൗഹൃദത്തിന്‍റെ-
പുതിയ ചാലുകള്‍..
സ്നേഹത്തിന്‍റെ പൗര്‍ണമിപോലെ-
വെളുത്ത മനസ്സ്;
അറിപ്പല്ലുകള്‍ക്കിടയില്‍ തെളിഞ്ഞ -
പതുങ്ങിയ ചിരി ;ചിലപ്പോള്‍ വിടര്‍ന്നത്,
നമ്മോടോന്നിച്ചു കടന്നുപോയ നിമിഷങ്ങള്‍;
കളി, ചിരി, ഇണക്കം, പിണക്കം, പിന്നെ-
തളര്‍ന്ന മനസ്സിന് നല്‍കിയ ചുണ..
ഇനിയുമുണ്ട്- പറയാന്‍ ഉറച്ചവ;
മറച്ചുപിടിച്ചവ, മൗനത്തില്‍ ഒളിപ്പിച്ചവ;
ജീവിതത്തിന്‍റെ ഇരുകരയും കൂട്ടിയിണക്കാന്‍ ആകാതെ-
വേറിട്ടുപോയവ, കരള്‍ അലിയിപ്പിക്കുന്നവ,
വാക്കിന്,    വാക്കയവ..
വന്നിരുന്നില്ല നീ, എന്‍റെ സ്വപ്നങ്ങളില്‍..
ഇരുളിന്‍റെ അന്ത്യയാമങ്ങളിലെ-
ത്രസിപ്പിക്കുന്ന സങ്കല്‍പങ്ങളില്‍...
സൗഹൃദത്തിന്‍റെ അതിര്‍വരമ്പ്-
ലംഘിച്ചട്ടിലിതേവരെ;
ഇമ ചിമ്മിയിട്ടില്ല;
മുഖത്തോടുമുഖം നോക്കിയിരുന്നീല;
എന്‍ നെഞ്ചില്‍ ആഞ്ഞു പതിച്ചിട്ടീല നിന്‍-
ചുടു നിശ്വാസങ്ങള്‍ ...
എങ്കിലും ,മനസ്സില്‍ ഒളിപ്പിച്ചവ;
മൗനത്തില്‍ ഒളിപ്പിച്ചവ;
വേര്‍പാടിന്‍റെ രാശി കണ്ടപ്പോള്‍-
കരളുമുറിച്ചു പുറത്തു കടക്കാന്‍ തുടിച്ചവ...
അപ്പോള്‍-നിണത്തിന്‍ ഗന്ധം ,നീറ്റല്‍;
പിന്നെ ,താളംതെറ്റിയ-
സ്പന്ധനത്തിന്‍റെ വേഗങ്ങള്‍ ,നിശ്വാസങ്ങള്‍..
മേല്ത്തട്ടിലേക്ക് നോക്കുമ്പോള്‍ -
നോക്കുകുത്തിയായ ജീവിതം ..
ഒന്നും വരയ്ക്കാത്ത ,കറുത്ത ചായക്കൂട്ടില്‍-
കരിപിടിച്ചുറങ്ങുന്ന ജീവിതം.
താഴ്ത്തട്ടിലേക്ക് നോക്കുമ്പോള്‍-
 നിശ്വാസം....ഇതു ജനന-മരണ-
 സീമക്കിടയിലെ നൂല്‍പാലം..
ചിലപ്പോള്‍,ആകാശത്തിലെ മാരിവില്ല് പോലെ വെളുത്തത് ;
മറ്റുചിലപ്പോള്‍ ,കള്ളകര്‍ക്കിടകം പോലെ കറുത്തത്..
ബന്ധങ്ങള്‍ ബന്ധനങ്ങള്‍ ആകുമ്പോള്‍....
ആശകള്‍, ഒരു മയില്‍പീലി പോലെ-
എഴുത്തോലകള്‍ക്കിടയില്‍...
ആകാശം കാണാതെ,കാണിക്കാതെ...
ഹേ!!കൂട്ടുകാരീ..
ഇനിയും,
കണിക്കൊന്ന പൂക്കും,കുയിലുപാടും;
മഴയും വേനലും മഞ്ഞും മാറി മാറി വരും.
ഓണവും ഓണപുടവയും;
വിഷുവും വിഷുകൈനീട്ടവും;
ചുണ്ടന്‍വള്ളവും വള്ളംകളിയും ഒക്കെ..ഉണ്ടാവും...
അപ്പോഴും..ഞാനുമുണ്ടാകും..
ചിതലരിക്കാത്ത മനസ്സുമായ്....
പൊടിപിടിക്കാത്ത...മയില്‍പീലിയുമായ്...   

1 comment: