അവൾ എന്തെല്ലാമൊ പറഞ്ഞു കൊണ്ടിരുന്നു...
എനിക്കൊന്നും മനസ്സിലായില്ല ...
അവൾ എന്റെ കണ്ണിലും കവിളിലും ചുണ്ടിലും മാറി മാറി ഉമ്മവച്ചു കൊണ്ടിരുന്നു..
എല്ലാവരും ഞങ്ങളെ തന്നെ നോക്കി കൊണ്ടിരിക്കുന്നു... ചിലർ ചിരിക്കുന്നു.
എന്നാൽ അവളതൊന്നും കാര്യമാക്കുന്നതേ ഉണ്ടായിരുന്നില്ല ...
ചിലപ്പോളവൾ എന്നെ മാറത്ത് പിച്ചുന്നുണ്ടായിരന്നു.... എനിക്ക് നന്നേ വേദനിച്ചു... എങ്കിലും എനിക്ക് പറഞ്ഞറിയിക്കാനാവാത്ത എന്തോ ഒരു നിർവൃതി ...
അവസാനം ..... ഞാൻ അവളുടെ (എന്റേയും) ചാപല്യങ്ങൾക്ക് നിന്നു കൊടുത്തു....
ഞാനവളെ വാരിയെടുത്തു
തെരുതെരെ ... ഉമ്മവച്ചു
ഞാൻ സന്തോഷവാനായെന്ന് മനസ്സിലായപ്പോൾ
അവൾ .... കുണുങ്ങി ചിരിച്ചു കൊണ്ട് എന്റെ കീശയിൽ കൈയിട്ടു ...
കള്ളി .... അവൾ എന്റെ മൊബൈൽ തന്ത്രപൂർവ്വം കൈക്കലാക്കി.... നേരെ Youtube browse ചെയ്ത് cartoon കാണാൻ തുടങ്ങി.
പിന്നെ അവൾ എന്നെ mind ചെയ്തതേ ഇല്ല ....
ഇവൾ ... ദേവിക എന്റെ മോള്
പ്രായം... 4 1/2 വയസ്സ്
ഇഷ്ട ഭക്ഷണം.... രൂപ/ ഭാവ / ഭാഷ വ്യത്യസ്തമായ youtube cartoonuകൾ

വാല്..... മക്കളെ മൊബൈൽ ഫോൺ കൊടുത്ത് പഠിപ്പിക്കരുത്
No comments:
Post a Comment