ചിതലരിച്ച ജാലകവാതിലിലൂടെ ഞാന്‍ ഇരുളിലേക്ക് നോക്കി.എന്തോ... എന്നിലേക്ക് അരിച്ചിറങ്ങുന്ന
വികാരം ഭയമായിരുന്നു.നിശയുടെ യാഥാസ്ഥിക വര്ണം താലോലിക്കുന്ന കുരുടനോട് എനിക്ക് സഹതാപം തോന്നി.
ഇരുളിന്‍റെ തെളിമ എന്നെ കൊഞ്ഞനം കുത്തി.രാക്കിളി എന്നെ പരിഹസിച്ചു.എന്നാല്‍ മഴയുടെ മാതവില്‍
നിന്നൂര്‍ന്നിറങ്ങിയ അമ്പിളി എന്‍റെ കവിളില്‍ ഉമ്മ വച്ചു. ഒരു തണുത്ത കാറ്റ് എന്നെ വന്നു പുല്കിയപ്പോള്‍
ഞാന്‍ എന്തിനോ വേണ്ടി ദാഹിച്ചു.ഈ മരം കോച്ചുന്ന തണുപ്പിലും ഞാന്‍ വിയര്‍ത്തു. എന്‍റെ ചുണ്ടുകള്‍ കൂരിരുളിന്‍റെ ഗാനം പാടി. മനസ്സൊരു അശാന്തി പര്‍വമായി മാറുന്നത് ഞാന്‍ അറിഞ്ഞു. അല്ലെങ്കിലും ചെറുപ്പം
മുതല്‍ ദ്രുതമിടിക്കുന്ന ഹൃദയത്തോടെ മാത്രമേ ഞാന്‍ എന്നെ കണ്ടിട്ടുള്ളു.ജീവിതത്തിലെ കല്ലും മുള്ളും ചവിട്ടി
കല്ലുകാച്ചിയ കാലുകള്‍ എപ്പോഴും വിറച്ചുകൊണ്ടേയിരുന്നു.. എന്‍റെ രോമങ്ങള്‍ എഴുന്നുനിന്നു.. എന്‍റെ കണ്ണുകള്‍ പലപ്പോഴും എന്‍റെ മനസ്സിനെ പോലും തോല്‍പ്പിച്ച് ആരെയോ തിരഞ്ഞു കൊണ്ടേയിരുന്നു.വഴിത്താരകളിലേക്കും ആള്‍ത്താരകളിലെക്കും പത്തനങ്ങളിലൂടെയും ജനപതങ്ങളിലൂടെയും ആരെയോ തേടി...എന്‍റെ കണ്ണുകള്‍..
നരച്ച ഓര്‍മയിലെ നിഴലായ്..സ്വപനങ്ങളിലെ പുനര്‍ജന്മ സീമകളിലൂടെ,സ്വര്‍ഗത്തിന്റെ കരിങ്കല്‍ തുറങ്ക്അറകള്‍
തകര്‍ത്തെറിഞ്ഞു വരുന്ന ആ രൂപത്തിന് എന്‍റെ അച്ഛന്റെ ചായയുടെ മാഷികൂട്ടുണ്ടയിരുണോ ?
ആ നിരത്തിലൂടെ ഒഴുകി പോയ കുരുന്നുകള്‍ എന്നെ നോക്കി പരിഹസിച്ചു..ചിലര്‍ കല്ലെറിഞ്ഞു.
ജടപിടിച്ച മുടിയും വ്രണം പിടിച്ച മുഖവും അട്ടിയകറ്റാന്‍ അവര്‍ കൂകി വിളിച്ചു.ആരെയോ പ്രതീക്ഷിച്ചു ആ കരിങ്കല്‍ പുറത്തു ഞാനപ്പോഴും ഇരിക്കുകയായിരുന്നു.എന്‍റെ മനസ്സാകുന്ന സ്ഫടിക കണ്ണാടിയില്‍ ആ രൂപം
മായാതെ മറയാതെ ഞാന്‍ കാത്തു സൂക്ഷിച്ചു...മഴ മേഘങ്ങള്‍ക്കിടയിലെ നക്ഷത്രം പോലെ..
കരിഞ്ഞുണങ്ങിയ വടവൃക്ഷത്തില്‍ കാണുന്ന തളിരില പോലെ..
ഋതുഭേതങ്ങല്‍ക്കിടെയിലെ വാസന്തം പോലെ..
അവളുടെ മറക്കാത്ത ഓര്‍മ്മകള്‍..അത് എന്നെ അസ്വസ്ഥമാക്കികൊണ്ടിരുന്നു...
അവള്‍ എന്ന് പറഞ്ഞപ്പോള്‍ നീ ചിരിക്കുന്നുവോ? ഒരു സ്ത്രിയെ ഈ കപടലോകം ആരായി കാണാനാണ്
കൂടുതല്‍ ഇഷ്ടപെടുന്നത്?
അമ്മ...?ഭാര്യ..?മകള്‍..?സഹോദരി...?കാമുഖി..?വേശ്യ..?
ഇതില്‍ നിന്‍റെ ചുണ്ടില്‍ വിരിഞ്ഞ ചിരിയില്‍ നീ ആര്‍ക്കു സ്ഥാനം കൊടുക്കും?
മാറില്‍ അമൃതം ചുരത്തി തന്റെ അരവയര്‍ പുറത്തുകാണിക്കാതെ മക്കള്‍ക്ക് നിറവയര്‍ എന്നും ഊട്ടുന്ന അമ്മക്കോ?
ഭര്‍ത്താവിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ തന്റെതെന്നാക്കി നിത്യം സുശ്രുക്ഷിക്കും ഭാര്യക്കോ?
അച്ഛന്‍ എന്റേതെന്നു ഊറ്റം കൊണ്ടിട്ടു ഉമ്മയില്‍ മൂടുന്ന മകള്‍ക്കോ?
ഏട്ടന്റെ കൈവിരലില്‍ തൂങ്ങി തന്റെ ശാട്യങ്ങള്‍ സാധിച്ചെടുക്കുന്ന കുഞ്ഞനുജത്തിക്കോ?
പുരുഷന്റെ പൌരുഷത്തെ സ്നേഹിക്കുന്ന കാമുഖിക്കോ?
അരച്ചാണ് വയര്‍ നികത്താന്‍ സ്വന്തം മാംസവും വിയര്പും വിറ്റു ജീവിക്കുന്ന വേശ്യക്കോ? , ആര്‍ക്ക് .....
എന്നാല്‍ ഞാന്‍ തേടുന്നത്... എന്‍റെ എന്റേതെന്നു ഊറ്റം കൊണ്ടിരുന്ന കാമുഖിയെയോ?
അത് ഞാന്‍ എത്ര കാലം കാത്തിരുന്നാലും എത്ര കാലം പുറ്റില്‍ കഴിഞ്ഞാലും എത്ര കാലം മരമായ് കഴിഞ്ഞാലും
എത്ര കാലം തപസ്സിരുന്നാലും എനിക്ക് എത്തി പിടിക്കാനവുകില്ലെന്ന ദുഃഖ സത്യം എന്‍റെ വിളിപ്പാടിനും അകലെയാണെന്ന
നഗ്ന സത്യം ...എന്നിലേക്ക് വേരുറച്ചു.ഞാന്‍ വെറുതെ നെടുവീര്‍പ്പിട്ടു..
കഴിഞ്ഞകാലത്തിന്റെ ചിറകടി ശബ്ദം കേട്ട് ഞാന്‍ തിരിഞ്ഞു നോക്കി.ദൂരെയെവിടെയോ കരയുന്ന കുയിലിന്റെ തേങ്ങല്‍ എന്‍റെ കാതുകളില്‍ അലയടിച്ചു.ആകാശം കരുത്തിരുണ്ടു. ആ യുദ്ധക്കളത്തില്‍ തീപ്പൊരിയും
ശംഖ നാദങ്ങളും അന്ന്യോന്യം മത്സരിച്ചു.പ്രകൃതി കരഞ്ഞു.അവളുടെ കണ്ണീര്‍ തുള്ളികള്‍ ഒന്നൊന്നായി ഭൂമിയില്‍ പതിച്ചു.
അവളിളി നിന്ന് അനര്‍വചനീയമായ സുഗന്ധം വമിച്ചു.മഴവെള്ള പാച്ചിലാല്‍ കുഞ്ഞരുവികള്‍ രൂപം കൊണ്ടു.
അതിലെ കുറുവരകളും വൃത്തങ്ങളും നോക്കി ഞാനിരുന്നു...അവയോടൊപ്പം ഞാനും ആ പുഴക്കരയിലേക്ക് പോയി.
"ഒന്നെങ്കില്‍ മരവിച്ച മൂകത അല്ലെങ്കില്‍ നിലക്കാത്ത കലഹം" ഈ ഭാവം ഞങ്ങളിരുവരെയും കൂട്ടുകരാക്കി.
ഞങ്ങള്‍ സൌഹൃദ സംഭാഷണത്തില്‍ ഏര്‍പെട്ടു. പിന്നെ ആ ഒഴുക്കിനൊപ്പം വരുന്ന ചുഴിക്കൊപ്പം ഞാനും ഒഴുകി...
നാളുകള്‍ക്കപ്പുറത്തേക്ക്... ചിരിക്കാനും കരയാനും മാത്രമറിയാവുന്ന എന്റെയാ പഴയ ഭൂതകാലത്തിലേക്ക്...
വീണ്ടും ഇരുള്‍മൂടി.തിള്ളിക്കൊരു കുടം എന്ന കണക്കെ ഭഗവാന്‍ സൂര്യ ദേവന് ഒരവസരം പോലും
കൊടുക്കാതെ ദേവേന്ദ്രന്‍ തിമിര്‍ത്തു പെയ്യുകയാണ്. തന്റെ സിംഹാസനം നഷ്ടപെടതിരിക്കാനുള്ള ഇന്ദ്രന്റെ വ്യെഗ്രത!!
ആ അല്പായുസ്സായ അരുവികളില്‍ കടല്ലസ്സുതോണി ഉണ്ടാക്കി ഇട്ടു കൊണ്ടിരുന്ന ഞാന്‍ സ്വര്‍ഗത്തില്‍ നിന്നും ഹസ്തിനപുരത്തെക്കു പോയി.അവിടെ സ്ത്രി ജന്മത്തിന്റെ മാണിക്യമായ പാഞ്ചാലിയെ ദുശ്ശാസനന്‍ രാജ്യ സഭയില്‍ അപമാനിക്കുന്നു.
എന്നാല്‍ ആ സ്ത്രി രെത്നത്ത്തിന്റെ കണ്ണില്‍ നിന്നുതിര്‍ന്ന കോപാഗ്നി
ഗാന്ധാരിക്ക് കാണാന്‍ കഴിഞ്ഞു.ആ കറുത്ത തുണിക്കുള്ളില്‍ ഗാന്ധാരിയുടെ കണ്ണുകള്‍ അന്ധമെന്നു വിശ്വസിക്കുന്ന
മനുഷ്യ കീടങ്ങളെ നിങ്ങള്‍ വിഡ്ഢികള്‍...
ആ അപമാനകരമായ കാഴ കാണാനുള്ള ശക്തി എന്‍റെ കണ്ണുകള്‍ക്കുണ്ടായിരുന്നില്ല. പാഞ്ചാലി വസ്ത്രാക്ഷേപം ചെയ്യപെടാന്‍ പോവുകയാണ്.
അവള്‍ മനമുരുകി കണ്ണനെ വിളിക്കുന്നു..തീരാത്ത ഇഴകള്‍ക്ക് മുന്നില്‍ ദുശ്ശാസനന്‍
തളര്‍ന്നു വീണു.
ഞാന്‍ കണ്ണുകള്‍ തുറന്നു മുറ്റത്തേക്ക് നോക്കി.എന്‍റെ കടലാസ്സു തോണികളെല്ലാം മറിഞ്ഞു വീണിരുന്നു.എന്‍റെ കണ്ണീര്‍ തുള്ളികള്‍ മഴവെള്ളത്തില്‍
എണ്ണ പോട്ടുകലെന്നപോല്‍ പൊങ്ങി കിടന്നു..
കള്ളകര്‍ക്കിടകം കഴിഞ്ഞു വസന്തം ലോകങ്ങളില്‍ പൂ പന്തല്‍ വിരിച്ചു.മറ്റൊരു പൂവായ് പൂക്കലോടോന്നിച്ചു തേന്‍ കൊടിക്കുന്ന പൂമ്പാറ്റകള്‍...കരിവണ്ടിന്‍ കൂട്ടങ്ങള്‍... പൂകളോരോന്നിലും തുഷാര ബിന്ദുക്കള്‍ വൈരക്കല്ലുകലെന്നപോല്‍ വെട്ടി തിളങ്ങുന്നു..ഞാന്‍ അവയോരോന്നും പെറുക്കിയെടുക്കാന്‍ തുടങ്ങി.
പക്ഷെ ഒരു ചില്ല് കൊട്ടാരം പോലെ അവ തകര്‍ന്നു വീണു.പ്രകൃതി കുണുങ്ങി ചിരിച്ചു.ഞാന്‍ കണ്ണീരൊപ്പി എന്‍റെ വൃന്ദാവനത്തിലേക്ക് നോക്കിയപ്പോള്‍ പൂക്കളെല്ലാം കൊഴിഞ്ഞു വീണിരുന്നു ...
ഭൂമിയാകെ സുവര്‍ണ പ്രഭയില്‍ കുളിച്ചു.സൂര്യ കിരണങ്ങള്‍ തെങ്ങിന്‍ തലപ്പുകളെയും സൂര്യകാന്തി പൂക്കളെയും തഴുകി എന്‍റെ അടുത്ത് വന്നപ്പോള്‍ ഞാന്‍ അവയെ ആട്ടി ഓടിച്ചു...പിന്നെ പിന്നെയെപ്പോഴോ അവ വിണ്ണില്‍ അക്കല്ദാമ വിരിയിച്ചപ്പോള്‍
ഞാന്‍ അവയെ സ്നേഹിക്കാന്‍ തുടങ്ങി..പക്ഷെ അവയെന്നെ ഭ്രാന്തനെന്നു വിളിച്ചു കളിയാക്കി.
പിന്നെ എല്ലാരും എല്ലാരുമതേറ്റു വിളിച്ചു..എന്‍റെ നയനഗളില്‍ നിന്നും രണ്ടു നീര്‍ഗോളങ്ങള്‍
ഉടലെടുത്തു.അവ മണ്ണില്‍ വീഴും മുന്‍പേ ബാഷ്പമായിപോയി...
എല്ലാം നഷ്ടപ്പെട്ട് അനാഥനായി നടന്നു നീങ്ങവേ..ആരോ പിന്നില്‍ നിന്നും വിളിച്ചു പറഞ്ഞു... എല്ലാം മായകള്‍ ഞാനും നീയും സ്വര്‍ഗ്ഗവും ഹസ്ഥിനാപുരവും മഞ്ഞും മരുത്തും
മഴയും കാറ്റും പുഴയും വെയിലുമെല്ലാം...മായകള്‍..അപ്പോഴും ആ കുയില്‍ പാടി കൊണ്ടിരുന്നു...എന്തിനെന്നറിയാതെ..മനസ്സറിയാതെ..
തണല്‍ തേടിയുള്ള യാത്രയില്‍ ഇടക്കൊന്നു വിശ്രമിക്കാം , എന്റെ പാഥേയത്തില്‍ .....
ReplyDelete