എരിഞ്ഞടങ്ങിയ പകലില്‍ പിറന്നവള്‍;
അമ്മിഞ്ഞ കിട്ടതലരിക്കരഞ്ഞവല്‍;
നിശയുടെ ഭീതിയില്‍ ചകിതയായ് തീര്‍ന്നവള്‍;
ഉള്ളം തപിക്കവേ പോട്ടിക്കരഞ്ഞവല്‍;
കരിബനചോലകള്‍ക്കിടയില്‍ ഒളിച്ചവള്‍;
പലപൂമണം വരിവിതരിയോള്‍;
പാനതരെ കൈയാട്ടി പാലയില്‍ കയറ്റുവോള്‍;
കാമ-കണ്കളാല്‍ രേതിലീലയടുവോള്‍;
ഒരു ക്ഷണം ക്രുദ്ധയായി ചുടു-നിണം ഊറ്റുവോള്‍;
ചുടലയായ്, കുടലയായ് കുടല്‍മാല ചര്തുവോള്‍ ;
നിണ-മേഘ മല്‍ഹാറില്‍ മയിലായ് കുളിച്ചവള്‍;
പനമുടി ചിക്കി ചടഞ്ഞെമിരിപ്പവള്‍;
നിണ മണം തേടി അലഞ്ഞു നടപ്പുവോള്‍;
ഭയതിരി തെളിചെന്റെ മനസ്സില്‍ കേറിയോള്‍;
അലരിക്കരച്ചിലെന്‍ തൊണ്ടയില്‍ കുരിക്കിയോള്‍;
അടിതെറ്റി വിഴ്ത്തിയെന്‍ അടിവേര് പിഴുതവള്‍;
പിടയുമെന്‍ നിനമനസ് നക്കികുടിച്ച്വള്‍;
നഖക്ഷത ചാലിലെകൂളിയിടുന്നവള്‍;
ഞാന്‍ കാണ്കെ എന്നിലെ കണ്ണ് പരിച്ചവള്‍;
എന്റെ ശബ്ദങ്ങളെ അശരീരി അക്കിയോള്‍;
ഇവളാണ് ഇന്നലയുടെ "സദാചാര യെക്ഷി".
പടര്‍ന്നിറങ്ങിയ പകലില്‍ പിറന്നവള്‍;
പകലിനെ പേടിച്ചിരുലിനെ വരിച്ചവള്‍;
ജീവിത ചുഴികളില്‍ അടിതെറ്റി ഒഴുകിയോള്‍;
കണ്ണീര്‍ത്തടം വറ്റി തേങ്ങി കരയുവോള്‍;
വേറിയെന്റെ വേര്‍പില്‍ പതം പറഞ്ഞുഴറിയോള്‍;
കാമകൊതിയരല്‍ മലരായ് കൊഴിഞ്ഞവള്‍;
നെഞ്ച്ത്ത് കൈവച്ച് പ്രാകി മരിച്ചവള്‍;
ദുരാചാര-ദുര്‍മന്ത്ര ഹോമചിതകളില്‍
അലറിക്കരഞ്ഞു കരിമ്പുകയേക്കുവോള്‍,
മന്ത്രക്കുരിക്കിനാല്‍ ഹൃദയം മുറുക്കവേ-
ഉച്വാസവേഗങ്ങള്‍ മന്ദിപപിക്കവേ,
ഇമകളില്‍ ജീവന്റെ കണികകള്‍ മറയവേ,
ഇവളെന്റെ...ഇവളെന്റെ...എന്നാര്‍ത്തി പരക്കവേ,
കാമക്കറ കഴുകിത്തുടക്കുവാന്‍ആകാതെ,
നാക്ക് കടിച്ചു ശബ്ദം കളഞ്ഞവള്‍,
ഹൃദയം തപിച്ചആത്മഹൂതി നടത്തിയോള്‍,
ശവമായ്-ചാരമായ് വിണ്ണില്‍ പറന്നവള്‍...
ഇത് കാണ്കെ തെല്ലിട നരകം നടുങ്ങുബോള്‍,
ഇത് കേള്‍കെ ഹാ!! എന്ന് സ്വര്‍ഗം തപിക്കവേ,
ശപിക്കുന്നു...ഭൂമി,
ശപിക്കുന്നു... നരചാര ഭൂതഗണങ്ങള്‍,
ഇവളാണ്...കുടല,
ഇവളാണ്...വേശ്യ ,
ഇവളാണ് ഇന്നിന്റെ "ദുരാചാര യക്ഷി"
ഇതുകേള്‍ക്കെ പതറിയെന്‍ മനസ്മന്ത്രിച്ചുവോ?
ഇതു കാണ്കെ കണ്ണുനീര്‍തുള്ളി കണ്പിച്ചുവോ?
നീ, അവളാണെന്ന്...
അവള്‍, നിറെ നിലവിളിയാണെന്ന്....
No comments:
Post a Comment